ആക്സിസ് ബാങ്കിന്റെ ശാഖയിൽ റെയ്ഡിൽ 60 കോടി രൂപ കണ്ടെത്തി.

01:10 pm 15/12/2016 ന്യൂഡൽഹി: ആക്​സിസ്​ ബാങ്കിന്റെ നോയ്​ഡ ശാഖയിൽ ആദായ നികുതി വകുപ്പ്​ നടത്തിയ റെയ്​ഡിൽ 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ച 60 കോടി രൂപ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയുള്ള ​ശ്രമമാണ്​ നടന്നതെന്ന്​ കരുതുന്നു. നേരത്തെയും ആക്​സിസ്​ ബാങ്കി​െൻറ ശാഖകളിൽ ആദായ നികുതി വകുപ്പ്​ നടത്തിയ പരിശോധനയിൽ ക്രമക്കേട്​ കണ്ടെത്തിയിരുന്നു. നവംബർ എട്ടിന്​ പ്രധാനമന്ത്രി നോട്ട്​ അസാധുവാക്കിയതുമുതൽ ഇതുവരെ 100 കോടി രൂപയുടെ പഴയ നോട്ടുകൾ വിവിധ അ​ക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ്​ ആദായ Read more about ആക്സിസ് ബാങ്കിന്റെ ശാഖയിൽ റെയ്ഡിൽ 60 കോടി രൂപ കണ്ടെത്തി.[…]

ശശികല എ.ഐ.എ . .ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​

01:00 pm 15/12/2016 ചെന്നൈ: ശശികല​ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​ ഒൗദ്യോഗികമായി അറിയിച്ചു. 54 കാരിയായ ശശികല നിലവിൽ പാർട്ടി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. ശശികലയെ നേതൃസ്ഥാനത്തേക്ക്​ കൊണ്ടുവരുന്നതിന്​ പാർട്ടി ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും വക്താവ്​ പെന്നയ്യൻ അറിയിച്ചു. ശശികല പാർട്ടിയെ നയിക്കണമെന്നാണ്​ എല്ലാവരും ആഗ്രഹിക്കുന്നത്​. ജയലളിതയുടെ ഉൾക്കരുത്തായി ഒപ്പമുണ്ടായിരുന്ന ശശികല തന്നെയാണ്​ പാർട്ടി നേതൃസ്ഥാനത്തേക്ക്​ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ മരണശേഷം അവരുടെ വസതിയായ ചെന്നൈ പോയസ്​ ഗാർഡനിലാണ്​ ശശികല താമസിക്കുന്നത്​. ജനറൽ Read more about ശശികല എ.ഐ.എ . .ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​[…]

തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു.

11:30 am 15/12/2016 ഇംഫാൽ:മണിപൂരിലെ ​ചണ്​ഡേൽ ജില്ലയിലെ ലോകാച്ചോ ഗ്രാമത്തിന്​ സമീപം ​ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു. എഴ്​​ പേർക്ക്​ പരിക്കേറ്റു​. മണിപൂരി പൊലീസിലെ അയൂബ് ഖാൻ, നഗ്​റി മാരിങ്​ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. മറ്റ്​ രണ്ട്​ പേരെ തിരിച്ചറിഞ്ഞിട്ടില്ല. തെൻഗനോപാലിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ​​െങ്കടുക്കുന്നതിനായി പോകു​േമ്പാഴാണ്​ ഇവർക്കെതിരെ ആക്രമണമുണ്ടായത്​. പരിക്കേറ്റവരിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. ഇവരെ ഇംഫാലിലേക്ക്​ വിദഗ്​ധ ചികിൽസക്കായി കൊണ്ട്​ പോയതായും പൊലീസ്​ അറിയിച്ചു. മണിപൂരിലെ ബോൻഗയാങിൽ നടന്ന മറ്റൊരു Read more about തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു.[…]

ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയവരുടെ പേര് വ്യക്തമാക്കുന്ന രേഖ പുറത്ത്

11:04 am 15/12/2016 അഗസ്റ്റവെസ്റ്റ് ലാന്റ് ഇടപാടില്‍ ഇടനിലക്കാരന്റെ ഡയറി പുറത്ത്. രാഷ്‌ട്രീയ കുടുംബത്തിന് 120 കോടി കൈക്കൂലി നല്‍കിയെന്ന് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്ന് ഇതോടെ ഉറപ്പായി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ആര്‍ക്കൊക്കെ കൈക്കൂലി നല്‍കിയെന്ന് ഇനം തിരിച്ച് വിശദമാക്കുന്ന ഡയറിക്കുറിപ്പാണ് ഇന്ന് പുറത്തുവന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ വ്യോമസേനാ മുന്‍മേധാവി എസ്.പി ത്യാഗിയെ മൂന്ന് ദിവസം കൂടി സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ കഴിഞ്ഞ ദിവസം കോടതി Read more about ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയവരുടെ പേര് വ്യക്തമാക്കുന്ന രേഖ പുറത്ത്[…]

ബാങ്കുകളില്‍ നോട്ട് ക്ഷാമം അതിരൂക്ഷം

10:44 am 15/12/2016 തിരുവനന്തപുരം: ബാങ്കുകളില്‍ നോട്ട് ക്ഷാമം അതിരൂക്ഷം. റിസര്‍വ് ബാങ്കില്‍നിന്ന് ആവശ്യത്തിന് പണം ബാങ്കുകള്‍ക്ക് കിട്ടാതായതോടെ ബാങ്ക് ശാഖകള്‍ കടുത്ത സമ്മര്‍ദത്തിലായി. തുടര്‍ച്ചയായ അവധിക്കുശേഷം ഇടപാടുകാര്‍ കൂട്ടത്തോടെ എത്തിയതോടെ പണം നല്‍കാന്‍ ബാങ്കുകള്‍ പാടുപെടുകയാണ്. വന്‍ തിരക്കാണ് ബാങ്കുകളില്‍.നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ മാത്രമാണ് കടുത്ത പണക്ഷാമം നേരിടാത്തത്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ സ്ഥിതി ഗുരുതരമാണ്. എ.ടി.എമ്മുകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞിരിക്കുകയാണ്. ഉള്ളതിലാവട്ടെ, 2,000 രൂപയുടെ നോട്ടും. എസ്.ബി.ടി, എസ്.ബി.ഐ, കനറാ ബാങ്ക് തുടങ്ങിയവ കിട്ടുന്ന പണത്തില്‍നിന്ന് Read more about ബാങ്കുകളില്‍ നോട്ട് ക്ഷാമം അതിരൂക്ഷം[…]

ബിയറും വൈനും പാക്ക് ചെയ്ത് നൽകേണ്ടെന്ന് സുപ്രീംകോടതി.

01:11 PM 14/12/2016 ന്യൂഡൽഹി: ബാറുകളിൽ നിന്ന് ബിയറും വൈനും പാക്ക് ചെയ്ത് നൽകേണ്ടെന്ന് സുപ്രീംകോടതി. ബാറുകളിൽ നിന്ന് ബിയർ പൊതിഞ്ഞുകൊണ്ടുപോകാൻ ഉപഭോക്താക്കളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എലഗന്‍റ് ബാർ ഉടമ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബിവറേജസ് ഔട്ട് ലെറ്റുകളിൽ തിരക്കായതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇതിനാൽ പാക്ക് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമക്ക് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. എന്നാൽ ബാറുടമയുടെ വാദം തള്ളിക്കൊണ്ട് ഔട്ട് ലെറ്റുകളിൽ പോയി ബിയർ വാങ്ങിയാൽ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. Read more about ബിയറും വൈനും പാക്ക് ചെയ്ത് നൽകേണ്ടെന്ന് സുപ്രീംകോടതി.[…]

പാര്‍ലമെന്‍റ് ഇന്ന് വീണ്ടും സമ്മേളിക്കും; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

11:29 am 14/12/2016 ദില്ലി: നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും തുടങ്ങും. നോട്ട് പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണെന്ന് പ്രതീപക്ഷത്തിന്റെ തീരുമാനം. അതേസമയം, കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജിജ്ജു ജലവൈദ്യുത പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരെ സഹായിച്ചു എന്ന ആരോപണം ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിനിടയാക്കും. മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മന്ത്രി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ഇന്നലെ ഊര്‍ജ്ജമന്ത്രാലയം വിശദീകരണം നല്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്നും ചര്‍ച്ച Read more about പാര്‍ലമെന്‍റ് ഇന്ന് വീണ്ടും സമ്മേളിക്കും; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം[…]

നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ ​ വിദ്യാർഥികൾ മരിച്ചു.

10:18 14/12/2016 പാലക്കാട്​: വാളയാറിനടുത്ത്​ അട്ടപ്പള്ളത്ത്​ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ എഞ്ചിനീയറിങ്ങ്​ കോളജ്​ വിദ്യാർഥികൾ മരിച്ചു. തമിഴ്​നാട്ടുകാരായ മഹേന്ദ്രൻ (24), ധനശേഖരൻ (22) എന്നിവരാണ്​ മരിച്ചത്​. രാവിലെ 8.45ഒാടെയാണ്​ സംഭവം. കൊച്ചിയിലേക്ക്​ വിനോദയാത്ര പോയി മടങ്ങിയ വിദ്യാർഥികളാണ്​ കാറിലുണ്ടായിരുന്നത്​. ഇവർ സഞ്ചരിച്ച കാർ ടയർ പൊട്ടി റോഡിൽ മറിയുകയായിരുന്നു. ഒമ്പതു പേർ വാഹനത്തിലുണ്ടായിരുന്നു. മൂന്നു പേരെ പരിക്കുകളോ​ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ്​ കോളജ്​ വിദ്യാർഥികളാണ്

വര്‍ധയുടെ ശക്തി കുറഞ്ഞു; മരണം 18 ആയി

10:05 am 14/12/2016 ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുള്ള ദുരിതത്തിന് അറുതിയായതോടെ ചെന്നൈയില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്. ഇവിടങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കനത്ത് മഴയില്‍ ചെന്നൈയില്‍ മാത്രം മരണം 18 ആയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 60 ശതമാനത്തോളം വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കപ്പെട്ടില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. അടിയന്തര സഹായമായി തമിഴ്നാടിന് Read more about വര്‍ധയുടെ ശക്തി കുറഞ്ഞു; മരണം 18 ആയി[…]

ഇൗ വർഷത്തെ വലിയ അഴിമതിയാണ്‌ പി.ചിദംബരം

12:35 PM 13/12/2016 ന്യൂഡൽഹി: സർക്കാരിന്റെ നോട്ട്​ പിൻവലിക്കൽ തീരുമാനം ഇൗ വർഷത്തെ വലിയ അഴിമതികളിലൊന്നാ​െണന്ന്​ മുൻ ധനമന്ത്രി പി.ചിദംബരം . നോട്ട്​ പിൻവലിക്കലിന്റെ ലക്ഷ്യം സർക്കാർ മാറ്റികൊണ്ടിരിക്കുകയാണ്​. ഇപ്പോൾ കള്ളപണം തടയുക എന്നതിൽ നിന്ന്​ മാറി പണരഹിത സമ്പദ്​വ്യവസ്​ഥ എന്ന ലക്ഷ്യമാണ്​ സർക്കാർ ഇപ്പോൾ മുന്നോട്ട്​ വെക്കുന്നത്​. തീരുമാനം നിലവിൽ വന്നതിന്​ ശേഷം രാജ്യത്താകമാനം പണം പിടിച്ചെടുക്കുന്ന സംഭവങ്ങൾ തീരുമാനത്തി​െൻറ പ്രയോജനത്തെക്കുറിച്ച്​ സംശയങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക്​ ഇത്​ വരെയായിട്ടും പുതിയ 2000 ​രൂപ നോട്ടുകൾ Read more about ഇൗ വർഷത്തെ വലിയ അഴിമതിയാണ്‌ പി.ചിദംബരം[…]