വർദ ചുഴലിക്കാറ്റ് കർണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നു.

11:05 AM 13/12/2016 ചെന്നൈ: തമിഴ്നാട്ടിൽ കനത്ത നാശനഷ്ടം വിതച്ച വർദ ചുഴലിക്കാറ്റ് കർണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച കർണാടകയിൽ എത്തുമെന്നും ബുധനാഴ്ച ദക്ഷിണ ഗോവയിലൂടെ കടന്നുപോകുമെന്നുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് കർണാടക, ഗോവ സർക്കാരുകൾ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറക്കാനുള്ള മുൻകരുതൽ നടപടികൾ എടുത്തുതുടങ്ങി. സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. മത്സ്യബന്ധന തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഗോവയിലെ അന്തരീക്ഷ താപനില ഉയരുമെന്നും Read more about വർദ ചുഴലിക്കാറ്റ് കർണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നു.[…]

കര്‍ണാടകത്തില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചു

10:55 am 13/12/2016 കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റ് മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നോട്ടുകള്‍ മാറി വാങ്ങാനുണ്ടെന്ന വ്യാജേന സമീപിച്ചാണ് ഈ‍‍ഡി ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ പിടികൂടിയത്.. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.

വര്‍ദ: മരണം പത്തായി; വിമാനത്താവളം തുറന്നു

09:25 AM 12/12/2016 ചെന്നൈ: കനത്ത നാശനഷ്ടം വിതച്ച വർദ ചുഴലിക്കാറ്റിനെ തുടർന്ന്​ താത്​കാലികമായി അടച്ചിട്ട തമിഴ്നാട് വിമാനത്താവളം ഇന്ന്​ പ്രവർത്തന സജ്ജമായി. ഇന്നലെ ഉച്ചയോടെയാണ്​ ഇവിടെ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കിയത്​. അതിനിടെ, വർദ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം പത്തായി. ചെന്നൈയിൽ നാലു പേരും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേർ വീതവും വില്ലുപുരം നാഗപട്ടണം എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചെന്നൈ, കാഞ്ചീപുരം, തിരുവളൂർ Read more about വര്‍ദ: മരണം പത്തായി; വിമാനത്താവളം തുറന്നു[…]

വര്‍ദ്ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. ഇതു വരെ നാലു മരണം’

01:01 pm 12/12/2016 ചെന്നൈ: വര്‍ദ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂർ തടുങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യോമ-കര ഗതാഗതം പൂർണമായും സത്ംഭിച്ചിരിക്കുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ദീർഘദൂര-സബർബൻ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണ് റോഡ് ഗതാഗതം മുടങ്ങിയിട്ടുണ്ട്. രാവിലെ മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ചെ​ന്നൈയിൽ മൈലാപുരിൽ Read more about വര്‍ദ്ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. ഇതു വരെ നാലു മരണം’[…]

മാവോയിസ്​റ്റ്​ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന്​ കോഴിക്കോട്​ കക്കയം വനമേഖലയിൽ പൊലീസും തണ്ടർ ബോൾട്ട്​ സേനയും പരിശോധന നടത്തുന്നു.

09:16 am 12/12/2016 കോഴിക്കോട്​: മാവോയിസ്​റ്റ്​ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന്​ കോഴിക്കോട്​ പെരുവണ്ണാമുഴി കക്കയം വനമേഖലയിൽ പൊലീസും തണ്ടർ ബോൾട്ട്​ സേനയും പരിശോധന നടത്തുന്നു. നേരത്തെ നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ളാസെടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. മാവോവാദി നേതാക്കളായ വിക്രം ഗൗഡ, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്നിവര്‍ ക്ളാസെടുക്കുന്നതിന്‍െറ ഏതാനും മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളായിരുന്നു പൊലീസ് ചാനലുകളിലൂടെ പുറത്തുവിട്ടത്.

ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത.

09:04 am 12/12/2016 ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തത്തെുടര്‍ന്ന് ദക്ഷിണ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള വര്‍ധ ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. ആന്ധ്രയിലെ ഓംഗോളിനും ചെന്നൈയിക്കും മധ്യേ ഇന്ന് വൈകീട്ടോടെ ‘വര്‍ധ’ തീരത്തത്തെും. ശക്തമായ കാറ്റും ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും പ്രതീക്ഷിക്കാമെന്ന് ചെന്നൈ റീജനല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. ബാലചന്ദ്രന്‍ പറഞ്ഞു. ചെന്നൈ തീരത്തുനിന്ന് 660 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് Read more about ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത.[…]

മതത്തിന്റ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാകിസ്​താൻ ശ്രമിക്കുന്നതെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​.

09:27 pm 11/12/2016 കാത്​വ: ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാകിസ്​താൻ ശ്രമിക്കുന്നതെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. ജമ്മു കശ്​മീരിനെ ഭീകരവാദത്തിലൂടെ വിഭജിച്ച്​ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ്​ പാകിസ്​താൻ ലക്ഷ്യമിടുന്നത്​. തീവ്രവാദത്തെ ആയുധമായി സ്വീകരിക്കുന്നത്​ ഭീരുക്കളാണ്​, അല്ലാതെ ധീരൻമാരല്ല. മതത്തി​െൻറ പേരിൽ ഇന്ത്യയെ വേർതിരിക്കാനുള്ള പാക്​ ശ്രമങ്ങൾ വിലപ്പോകില്ല. മതത്തി​െൻറ പേരിൽ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലെന്നും രാജ്​നാഥ്​ സിങ്​ വ്യക്തമാക്കി. ജമ്മു കശ്മീരിലെ കാത്​വയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യത്തിനുശേഷം നാലുതവണയാണ് പാകിസ്​താൻ ഇന്ത്യയെ Read more about മതത്തിന്റ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാകിസ്​താൻ ശ്രമിക്കുന്നതെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​.[…]

മുംബൈയിൽ​ ഹെലികോപ്റ്റർ തകർന്ന്​ വീണ് ​രണ്ടു പേർ മരിച്ചു.

02:39 pm 11/12/2016 മുംബൈ: മുംബൈയിൽ​ ഹെലികോപ്റ്റർ തകർന്ന്​ വീണ് ​രണ്ടു പേർ മരിച്ചു. പൈലറ്റും ഒരു സ്​ത്രീയുമാണ്​ മരിച്ചത്​.​ പരിക്കേറ്റ മറ്റു രണ്ടുപേ​രെ സമീപത്തെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോരഗാവിനടുത്ത്​ ആരെയ്​ കോളനിയിലാണ്​ തകർന്ന്​ വീണത്​. ഹെലികോപ്റ്റർ പൂർണമായി കത്തിയെന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​. രക്ഷാ പ്രവർത്തനത്തിനായി മൂന്ന്​​ അഗ്​നിശമന യൂണിറ്റുകൾ സംഭവ സ്​ഥലത്ത്​ എത്തിയിട്ടുണ്ട്​. വിനോദ സവാരി നടത്തുന്ന ഹെലികോപ്​റ്ററാണ്​ തകർന്നത്​. വിനോദ യാത്രക്ക്​ വന്ന സ്​ത്രീയാണ്​ മരിച്ചതെന്ന്​ കരുതുന്നു.

പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മധ്യപ്രദേശ് പൊലീസ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

01:01 pm 11/12/2016 കൊച്ചി: മദ്യപ്രദേശ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മദ്യപ്രദേശിലെ മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അവിടുത്തെ പൊലീസ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതുസംബന്ധിച്ച് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും പിണറായി പറഞ്ഞു. പരിപാടി സ്ഥലത്തേക്ക് പോകാന്‍ എത്തിയപ്പോള്‍, പൊലീസ് വാഹനം തടഞ്ഞു. മുന്നൂറോളം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ടെന്നും, മടങ്ങിപ്പോകണമെന്നും Read more about പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മധ്യപ്രദേശ് പൊലീസ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി[…]

നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു.

10;20 am. 11/12/2016 അബൂജ: നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു. ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ റീഗ്നേഴ്സ് ബൈബിൾ ചർച്ചിന്‍റെ മേൽക്കൂരയാണ് തകർന്നു വീണത്. തെക്ക് കിഴക്കൻ നൈജീരിയയിലാണ് സംഭവം. അപകടം സംഭവിക്കുമ്പോൾ അക്വഇബോം സ്റ്റേറ്റ് ഗവർണർ ഉദം ഇമ്മാനുവൽ പള്ളിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഗവർണർ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളി നിർമാണ ഘട്ടത്തിലായിരുന്നുവെന്നും ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങിന് വേണ്ടി വേഗത്തിൽ പൂർത്തിയാക്കിയതാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മേൽകൂര നിർമാണത്തിന് ഉപയോഗിച്ച Read more about നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു.[…]