പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്‍റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു.

12:26 pm 9/12/2016 വാഷിംങ്ടണ്‍: പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്‍റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു. പാകിസ്താനിലെ പ്രകൃതിവാതകപദ്ധതികള്‍ക്കായി അനുവദിച്ച തുകയാണ് ലോക ബാങ്ക് റദ്ദ് ചെയ്തിരിക്കുന്നത്. പദ്ധതി ഏറ്റെടുത്ത സൂയി സതേണ്‍ കമ്ബനിയില്‍ നിന്നുള്ള നിസ്സഹകരണം മൂലമാണ് ലോകബാങ്ക് വായ്പ പിന്‍വലിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രകൃതി വാതക പദ്ധതിയുടെ വികസനത്തിന് കമ്ബനിയില്‍ നിന്ന് അനുകൂലമായ പ്രവര്‍ത്തനങ്ങളോ പദ്ധതി നടപ്പില്‍ വരുത്താന്‍ വേണ്ടത്ര മുന്നൊരുക്കമോ ഇല്ലാത്തതിനാലാണ് വായ്പ പിന്‍വലിക്കുകയാണെന്നാണ് ലോക Read more about പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്‍റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു.[…]

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചലച്ചിത്ര നടി ഗൗതമി

11:00 AM 09/12/2016 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചലച്ചിത്ര നടി ഗൗതമി. ജയലളിതയുടെ മരണത്തിലും ആശുപത്രി വാസത്തിലും സൂക്ഷിച്ച രഹസ്യാത്മകതയാണ് സംശയമുണ്ടാക്കുന്നതെന്നും ഇത് നീക്കണമെന്നും തന്റെ ഔദ്യോഗിക ബ്ലോഗിൽ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഗൗതമി ആവശ്യപ്പെട്ടിരിക്കുന്നത്. ജയയുടെ മരണത്തെക്കുറിച്ചു നിരവധി ചോദ്യങ്ങളും ‘ട്രാജഡി ആൻഡ് അൺആൻസ്വേർഡ് ക്വസ്റ്റ്യൻസ്’ എന്ന തലക്കെട്ടിൽ എഴുതിയ കത്തിൽ ഗൗതമി ഉയർത്തുന്നുണ്ട്. ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിൽ Read more about തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചലച്ചിത്ര നടി ഗൗതമി[…]

അഞ്ച് വിമാനത്താവളങ്ങളിൽ ഇനി മുതൽ ‘സെക്യൂരിറ്റി ടാഗി’ല്ല

10:55 AM 09/12/2016 ന്യൂഡൽഹി: രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാൻഡ് ബാഗുകളിൽ ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് കെട്ടുന്നത് ഒഴിവാക്കി. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് വ്യോമയാന മന്ത്രാലയം പൈലറ്റ് പദ്ധതി നടപ്പാക്കിയത്. പരീക്ഷണാർഥം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായാൽ മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർ.എൻ ചൗധരി വ്യക്തമാക്കി. കൂടാതെ ഇ-ബോർഡിങ് കാർഡുകൾ യാത്രക്കാർക്ക് നൽകാനുള്ള പുതിയ പദ്ധതിയും വ്യോമയാന മന്ത്രാലയം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. Read more about അഞ്ച് വിമാനത്താവളങ്ങളിൽ ഇനി മുതൽ ‘സെക്യൂരിറ്റി ടാഗി’ല്ല[…]

മലപ്പുറം ജില്ലയിൽ ഭൂചലനം

10:44 am 09/12/2016 മലപ്പുറം: ജില്ലയിൽ നേരിയ ഭൂചലനം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, വള്ളുവ​മ്പ്രം എന്നിവിടങ്ങളിലാണ്​ ഭൂചലനം അനുഭവപ്പെട്ടത്​. രാവിലെ 6.20നും 6.30നുമിടയിലാണ്​ പ്രകമ്പനം ഉണ്ടായത്​. ആളപായമോ നാശനഷ്​ടങ്ങളോ റി​േപ്പാർട്ട്​ ചെയ്​തിട്ടില്ല.

ചെന്നൈയിൽ ആദായനികുതി റെയ്​ഡ്​: 90 കോടി പിടിച്ചെടുത്തു

05:09 pm 08/12/2016 ചെന്നൈ: ചെന്നൈയിൽ വ്യാപക ആദായ നികുതി റെയ്​ഡ്​. നഗരത്തിലെ എട്ടു കേന്ദ്രങ്ങളിൽ നടന്ന ആദായനികുതി റെയ്​ഡിൽ 90 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു. തിരുപ്പതി ദേവസ്ഥാനം ബോർഡ്​ അംഗം ശേഖർ റെഡ്​ഢി, സുഹൃത്ത്​ ​ശ്രീനിവാസ റെഡ്​ഢി ഇവരുടെ അക്കൗണ്ടൻറ്​ പ്രേം എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ്​ റെയ്​ഡ്​ നടന്നത്​. പിടിച്ചെടുത്തവയിൽ 70 കോടി പുതിയ നോട്ടുകളാണ്​. കൂടുതൽ പരിശോധന നടന്നുവരികയാണ്​.

പത്​മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച്​ പ്രവേശിക്കേണ്ട– ഹൈകോടതി

01:08 am 08/12/2016 കൊച്ചി: തിരുവനന്തപുരം ശ്രീപത്​മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച്​ പ്രവേശിക്കരുതെന്ന്​ ​ ഹൈകോടതി. ചുരിദാർ ധരിച്ച്​ ക്ഷേത്രദർശനം നടത്തുന്നത്​ സംബന്ധിച്ച സ്വകാര്യ ഹരജികൾ പരിഗണിച്ചാണ്​ ഡിവിഷൻ ബെഞ്ചി​െൻറ വിധി. ചുരിദാർ ആചാരവിരുദ്ധമാണെന്നാണ്​ ക്ഷേത്ര ഭരണസമിതിയുടെ നിലപാട്​. ക്ഷേത്രത്തിൽ നിലവിലുള്ള ആചാരങ്ങൾ തുടരണം. ക്ഷേത്രദർശനത്തിന്​ വസ്​ത്രധാരണം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനം തന്ത്രിയുടേതാണ്​. എക്​സിക്യുട്ടീവ്​ ഒാഫീസർക്ക്​ ക്ഷേത്ര ആചാരങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവ്​ അംഗീകരിക്കുന്നതായി എക്​സിക്യുട്ടീവ്​ ഒാഫീസർ അറിയിച്ചു. വിധിക്കെതിരെ Read more about പത്​മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച്​ പ്രവേശിക്കേണ്ട– ഹൈകോടതി[…]

ഒരുകോടിയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി

10:49 am 8/12/2016 പനാജി: ഗോവയില്‍ പോലീസ് റെയ്ഡില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോര്‍വൊരി, പോണ്ട എന്നിവിടങ്ങളില്‍നിന്നാണ് ഇത്രയധികം പണം പിടികൂടിയത്. പോര്‍വൊരിയില്‍ സ്‌കൂട്ടറില്‍ 70 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെയാണ് ആദ്യം പോലീസ് പിടികൂടിയത്. രമേശ് നര്‍വേക്കര്‍, സിദ്ദു എന്നി രണ്ടു പേരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോണ്ടിയില്‍ നടന്ന റെയ്ഡില്‍ 35 ലക്ഷം രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു.

മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു.

10:07 AM 08/12/2016 ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. രണ്ട് സർവീസുകൾ റദ്ദാക്കുകയും 16 സർവീസുകൾ പുനർനിശ്ചയിക്കുകയും ചെയ്തതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡൽഹിയിൽ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങൾ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സർവീസ് റദ്ദാക്കി. മൂടൽമഞ്ഞ് ഡൽഹി-ഗുഹാവത്തി റൂട്ടിലെ സർവീസുകളെ ബാധിച്ചതായും യാത്രക്കാർ പുതുക്കിയ Read more about മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു.[…]

ജയലളിതയുടെ ആശുപത്രിവാസവും പിന്നീടുള്ള നിര്യാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ 77 പേർ മരിച്ചതായി എ.ഐ.ഡി.എം.കെ.

10:04 am 08/12/2016 ചെന്നൈ: മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആശുപത്രിവാസവും പിന്നീടുള്ള നിര്യാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ 77 പേർ മരിച്ചതായി എ.ഐ.ഡി.എം.കെ. നേതാവിന്‍റെ വേർപാടിലുണ്ടായ നടുക്കവും വിഷാദവുമാണ് പ്രവർത്തകരുടെ മരണത്തിന് വഴിവെച്ചതെന്ന് അണ്ണാ ഡി.എം.കെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറ‍യുന്നു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് പാർട്ടി മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ആത്മഹൂതിക്ക് ശ്രമിച്ച പ്രവർത്തകനും വിരൽ ഛേദിച്ച പ്രവർത്തകനും 50,000 രൂപ വീതവും പാർട്ടി സഹായം നൽകും. കൂടാതെ ആത്മഹൂതിക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന Read more about ജയലളിതയുടെ ആശുപത്രിവാസവും പിന്നീടുള്ള നിര്യാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ 77 പേർ മരിച്ചതായി എ.ഐ.ഡി.എം.കെ.[…]

48 പേരുമായി പാക് വിമാനം തകര്‍ന്നുവീണു

09:59 am 8/12/2016 ഇസ്​ലമാബാദ്​: ഇസ്ലാമാബാദ്: 48 പേരുമായി പുറപ്പെട്ട പാകിസ്താന്‍ വിമാനം ആബട്ടാബാദിലെ മലമ്പ്രദേശത്ത് തകര്‍ന്നുവീണു. മജബിനും പിപ്ലിയനുമിടയിലുള്ള ഹവേലിയനിലാണ് വിമാനം വീണത്. ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ജംഷീദും വിമാനത്തിലുണ്ട്. ചിത്രാളില്‍നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട എ.ടി.ആര്‍ പി.കെ-661 വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥനായ ഡാനിയല്‍ ഗിലാനി ട്വിറ്ററില്‍ പറഞ്ഞു. ഭാര്യയോടൊപ്പം ജംഷീദ് പി.കെ-661 വിമാനത്തില്‍ സഞ്ചരിച്ചിരുന്നതായി അദ്ദേഹത്തിന്‍െറ സഹോദരന്‍ സ്ഥിരീകരിച്ചു. ചിത്രാളില്‍ പ്രഭാഷണത്തിനത്തെി മടങ്ങുകയായിരുന്നു ജംഷീദ്. ഒമ്പതു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 43 യാത്രക്കാരും Read more about 48 പേരുമായി പാക് വിമാനം തകര്‍ന്നുവീണു[…]