ഇന്തോനേഷ്യയിലെ ഭൂചലനം; മരണം സംഖ്യ 100 ആയി

09:51 am 8/12/2016 ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യന്‍ ആര്‍മി തലവന്നാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്. 6.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധിപ്പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സുമാത്ര ദ്വീപിനു വടക്കു പടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല; പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പിരിഞ്ഞു

03:19 PM 07/12/2016 ന്യൂഡൽഹി: നോട്ട് മരവിപ്പിക്കൽ നടപടിയിൽ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും ലഭിക്കാത്ത സാഹചര്യത്തെകുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളംവെച്ചു. എന്നാൽ, ചർച്ചയിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നില്ലെന്ന നിലപാടാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ സ്വീകരിച്ചത്. വിഷയം പ്രാധാന്യമുള്ളതും സഭയിൽ ചർച്ച ചെയ്യപ്പെടേണ്ടതും ആണെന്ന് ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കണമന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതെ ഒളിച്ചോടുകയാണെന്ന് ധനമന്ത്രി ആരോപിച്ചു. സമ്പന്നർക്ക് കള്ളപ്പണം Read more about പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല; പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ പിരിഞ്ഞു[…]

റിസോഴ്​സ്​ സാറ്റ്​–​2A ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

12:33 pm 07/12/2016 ചെന്നൈ: ഇന്ത്യയുടെ റിമോട്ട്​ സെൻസറിങ്ങ്​ ഉപഗ്രഹമായ റിസോഴ്​സ്​ സാറ്റ്​–​2A വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്​ ധവാൻ സ്​പേസ്​ സെൻററിൽ നിന്ന്​ പി.എസ്​.എൽ.വി–സി36 റോക്കറ്റാണ്​ രാവിലെ 10.25ന്​ 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചത്​. 18 മിനുട്ടു കൊണ്ട്​ ഉപഗ്രഹം 817 കിലോമീറ്റർ ദൂരത്തുളള സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തിൽ എത്തി. 1994-2016 കാലഘട്ടത്തിൽ പി.എസ്​.എൽ.വി 121 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. അതിൽ 79 എണ്ണം വിദേശ ഉപ​ഗ്രഹങ്ങളും 42 എണ്ണം ഇന്ത്യയുടെതുമാണ്​.

കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 ടൂറിസ്റ്റുകള്‍ കുടുങ്ങി

11:33 am 07/12/2016 പോര്‍ട്ട്‌ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഹാവ് ലോക് ഐലന്‍ഡിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ ഐലന്‍ഡില്‍ നിന്ന് കടത്തുബോട്ടുകളില്‍ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിക്കാനുള്ള നടപടികള്‍ ആന്‍ഡമാന്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആന്‍ഡമാന്‍ ഭരണകൂടം നാവികസേനയുടെ സഹായം തേടി. അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ നാവികസേനയുടെ ഐ.എന്‍.എസ് ബിത്ര, ഐ.എന്‍.എസ് ബംഗാരം, ഐ.എന്‍.എസ് കുംബിര്‍ യുദ്ധക്കപ്പലുകള്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്. Read more about കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 ടൂറിസ്റ്റുകള്‍ കുടുങ്ങി[…]

ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികൾ കൂടി അറസ്​റ്റിൽ.

11:0 am 07/12/2016 തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികൾ കൂടി അറസ്​റ്റിൽ. വള്ളിക്കുന്ന്​ സ്വദേശി കുട്ടൂസ്​ എന്ന അപ്പു, തിരൂർ പുല്ലൂണി സ്വ​േദശി സുധീഷ്​ എന്നിവരാണ്​ അറ്​സറ്റിലായത്​. തിരൂര്‍ പുല്ലൂണി സ്വദേശിയും ആര്‍.എസ്.എസ് നേതാവുമായ ബാബുവിനെ അന്വേഷണസംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരെയും കോടതി റിമാൻറ്​ നവംബര്‍ 19ന് പുലര്‍ച്ചെ സംഘം കൊടിഞ്ഞിയില്‍ തമ്പടിച്ച് ക്വാര്‍ട്ടേഴ്സില്‍നിന്ന് ഫൈസല്‍ ഓട്ടോയില്‍ പോകുന്നത് നിരീക്ഷിച്ചാണ് കൊലക്ക് കളമൊരുക്കിയത്. ബാബുവാണ് ഫൈസലിനെ തലക്ക് വെട്ടിയത്. മറ്റൊരാള്‍ വയറ്റിലും പുറംഭാഗത്തും Read more about ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികൾ കൂടി അറസ്​റ്റിൽ.[…]

ഇന്തോനേഷ്യയിൽ ഭൂചലനം: 25 മരണം

10:54 AM 07/12/2016 ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്​തമായ ഭൂചലനത്തിൽ 25 മരണം. റിക്​ടർ സ്​കെയിലിൽ 6.4 രേഖ​െപ്പടുത്തിയ ഭൂചലനമാണ്​ ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ അനുഭവപ്പെട്ടത്​. 12ഒാളംതകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയിൽ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. ഇതിനടയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു. യു.എസ്​ ജിയോളജിക്കൽ സർവേ പ്രകാരം അഷെയിലെ വടക്കുകിഴക്കൻ തീരപ്രദേശത്ത്​ 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ്​ ഉണ്ടായത്​. സുനാമി ഭീഷണിയില്ലെന്നും അധികംതർ അറിയിച്ചു. 2004ൽ Read more about ഇന്തോനേഷ്യയിൽ ഭൂചലനം: 25 മരണം[…]

ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന്; സംസ്കാരം വൈകീട്ട്

12:50 pm 06/12/2016 ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം ചെന്നൈ രാജാജി ഹാളിൽ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് നാലുവരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാം. ശേഷം സംസ്കാര ചടങ്ങുകൾ മെറീന ബീച്ചിൽ നടക്കും. എം.ജി.ആർ സ്​മാരകത്തോട്​ ചേർന്ന്​ തന്നെയാകും ജയലളിതക്കും ചിതയൊരുക്കുക. രാഷ്ട്രപത്രി പ്രണബ് കുമാർ മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കാൻ ചെന്നൈയിലെത്തും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം രാജ്യത്തെ വിവിധ തുറകളിലുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രസർക്കാറിനു വേണ്ടി Read more about ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന്; സംസ്കാരം വൈകീട്ട്[…]

തമിഴ്നാട് മുഖ്യമന്ത്രിയായി പന്നീർ സെൽവം സത്യപ്രതിജ്ഞ ചെയ്തു.

09:11 am 06/12/2016 ചെന്നൈ: ജയലളിത മരണപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒ.​ പന്നീർ സെൽവം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാത്രി 1.30 ഒാടെയായിരുന്നു പന്നീർ സെൽവം സത്യപ്രതിജ്ഞ ചെയ്തത്.

ജയലളിതയോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം

09:07 AM 06/12/2016 തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേന്ദ്ര, സംസ്​ഥാനത്തെ സർക്കാറുകൾ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഒരു ദിവസത്തെയും തമിഴ്നാട് സർക്കാർ ഏഴു ദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചത്. കേരള സർക്കാർ ഇന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കും.

ജയലളിത അന്തരിച്ചു

12.30 AM 06/12/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ അധ്യക്ഷയുമായി ജെ.ജയലളിത (68) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണപ്പെട്ടതെന്ന് അപ്പോളോ ആസ്പത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ജയലളിത മരണവാര്‍ത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. മരണവാര്‍ത്ത പുറത്തു വിടും മുന്‍പേ തന്നെ പ്രമുഖ എഐഡിഎംകെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവര്‍ ആസ്പത്രി വിട്ടിരുന്നു. ചെന്നൈ അപ്പോളോ Read more about ജയലളിത അന്തരിച്ചു[…]