ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു
11:00 AM05/12/2016 വെല്ലിങ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വെല്ലിങ്ടണിലെ വാരാന്ത വാർത്ത സമ്മേളനത്തിലായിരുന്നു രാജി. എട്ടു വർഷക്കാലം ദൈർഘ്യമുള്ള രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്നും. ഭാവി പരിപാടികൾ തീരുമാനിച്ചിട്ടില്ല. മറ്റൊരു വഴിയില്ല. നാലു വർഷത്തിലധികം ഞാൻ രാജ്യത്തെ സേവിച്ചു. കുടുംബപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ പാർലമെൻറിൽ ഉണ്ടാവുമെന്നും 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജോൺ അറിയിച്ചിട്ടുണ്ട്. അതേസമയം ഭാര്യ ബ്രൊണാഗിെൻറ ആവശ്യപ്രകാരമാണ് ജോൺ രാജിവെച്ചതെന്ന് പ്രാദേശിക മാധ്യമമായ Read more about ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു[…]










