ശമ്പള വിതരണം; രണ്ടാം ദിനവും പ്രതിസന്ധി തുടരുന്നു

12:32 pm 02/12/2016 കോഴിക്കോട്: രണ്ടാം ദിനവും ശമ്പള-പെൻഷൻ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ജില്ലാ ട്രഷറികളിൽ പണം മുഴുവനായും എത്താത്തതിനെ തുടർന്നാണ് പണ വിതരണം പ്രതിസന്ധിയിലായത്. സബ് ട്രഷറികളിലാണ് തിരക്ക് കൂടുതൽ. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ തിരക്കു കുറവുണ്ടെങ്കിലും കൊച്ചിയിലും ഗ്രാമപ്രദേശങ്ങളിലും തിരക്കിൽ കുറവൊന്നുമുണ്ടായിട്ടില്ല. കോഴിക്കോട് പലർക്കും ടോക്കൺ നൽകിയിരിക്കുകയാണ്. രണ്ടുകോടി വേണ്ടിടത്ത് 17 ലക്ഷം മാത്രമാണുള്ളത്. 12 കോടി രൂപ മാത്രമാണ് ട്രഷറികളില്‍ മിച്ചമുള്ളത്. ഇന്നത്തെ വിതരണത്തിന് വേണ്ടി മാത്രം 300 കോടി വേണമെന്നാണ് സര്‍ക്കാറിന്‍റെ Read more about ശമ്പള വിതരണം; രണ്ടാം ദിനവും പ്രതിസന്ധി തുടരുന്നു[…]

കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പാക്കാന്‍ 18 വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ

11:14 am 2/12/2016 ദില്ലി: കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതികളില്‍ നിയമിക്കുന്നതിന് 18 പേരുകള്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് കൈമാറി.ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, കൊല്‍ക്കത്ത, അലഹാബാദ് ഹൈക്കോടതികളിലാണ് ആദ്യഘട്ടത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച ജഡ്ജിമാരെ ഇപ്പോള്‍ നിയമിക്കുന്നത്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പലതവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതിന്റെ നടപടികള്‍ വൈകുന്നതില്‍ സുപ്രീംകോടതി കടുത്ത വിമര്‍ശനവും ഉയര്‍ത്തി. ഇതിനിടെ കഴിഞ്ഞ ഏപ്രില്‍മാസത്തില്‍ Read more about കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പാക്കാന്‍ 18 വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ[…]

മാനസികനില തെറ്റിയ മമതയെ ആശുപത്രിയിലാക്കൂ; തൃണമൂലിനോട് ബി.ജെ.പി

09:58 AM 02/12/2016 കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാത്രി മുഴുവൻ മുഖ്യമന്ത്രി മമത ബാനര്‍ജി സെക്രട്ടേറിയേറ്റിൽ തുടർന്നു. കേന്ദ്രം സംസ്ഥാനത്തിനെ അനുവാദമില്ലാതെ വിന്യസിച്ച സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ തന്‍െറ ഓഫിസ് വിട്ട് പുറത്തിറങ്ങില്ലെന്നാണ് മമതയുടെ തീരുമാനം. രാത്രി വൈകിയും പല തവണ മമത മാധ്യമ പ്രവർത്തകരെ കണ്ട് തന്‍റെ ഉറച്ച തീരുമാനം അറിയിച്ചിരുന്നു. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ Read more about മാനസികനില തെറ്റിയ മമതയെ ആശുപത്രിയിലാക്കൂ; തൃണമൂലിനോട് ബി.ജെ.പി[…]

മൂലമറ്റം: ജനറേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങും

10: 45 am 02/12/2016 മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തില്‍ തകരാറിലായ സ്ഫെറിക്കല്‍ വാല്‍വിന്‍െറ സീല്‍ മാറ്റുന്ന ജോലി പൂര്‍ത്തിയാക്കി തല്‍സ്ഥാനത്ത് ഘടിപ്പിച്ചു. ബട്ടര്‍ഫൈ്ള വാല്‍വിലൂടെ വെള്ളിയാഴ്ച വെള്ളം നിറച്ചു തുടങ്ങും. വൈകുന്നേരത്തോടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍വസ്ഥിതിയിലാകും.

ഉത്തരേന്ത്യയില്‍ ഭൂചലനം

09:28am 02/12/2016 ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. വ്യാഴാഴ്ച രാത്രി 10.35ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ ധാര്‍കുലയാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം.

പണമെത്തിയില്ല; ട്രഷറികളിൽ ശമ്പള വിതരണം മുടങ്ങി

04:12 PM 01/12/2016 തിരുവനന്തപുരം: പണമെത്താത്തതിനെ തുടർന്ന് ട്രഷറികളിലെ ശമ്പള വിതരണം മുടങ്ങി. ബാങ്കുകൾ നൽകാമെന്നേറ്റ തുക പൂർണമായി നൽകാത്തതിനെ തുടർന്നാണ് ശമ്പള വിതരണം മുടങ്ങിയത്. ഒരു കോടിരൂപയാണ് ട്രഷറികൾ ചോദിച്ചത്. എന്നാൽ 15ലക്ഷം രൂപ മാത്രമാണ് വിവിധ ട്രഷറികൾക്ക് ലഭിച്ചത്. കോഴിക്കോട് ട്രഷറിയിൽ 15 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് തീർന്നതിനെ തുടർന്ന് ഇടപാടുകാർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. മലപ്പുറം ജില്ലാ ട്രഷറി ഒരുകോടി ആവശ്യപ്പെട്ടെങ്കിലും 40 ലക്ഷം രൂപയാണ് ലഭിച്ചത്. പാലക്കാട് ജില്ലാ ട്രഷറി Read more about പണമെത്തിയില്ല; ട്രഷറികളിൽ ശമ്പള വിതരണം മുടങ്ങി[…]

കുപ്പുരാജിന് വെടിയേറ്റത് 9 തവണ, ഒരേ ദൂരത്തില്‍ നിന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

04:10 am 01/12/2016 കോഴിക്കോട്: നിലമ്പൂരില്‍ വെടിയേറ്റ് മരിച്ച കുപ്പുദേവരാജിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ 9 തവണ വെടിയേറ്റിട്ടുണ്ട്. ഒരേ ദൂരത്ത് നിന്നുമാണ് വെടിയേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുപ്പുദേവരാജന്‍റെ നെഞ്ചിലാണ് ആദ്യ വെടിയേറ്റത്. പിന്‍ഭാഗത്ത് 5 തവണ വെടിയേറ്റു. മുന്‍ഭാഗത്ത് 4 തവണയും വെടിയേറ്റു. 4 ബുളളറ്റുകള്‍ പോസ്റ്റ്മോര്‍ട്ടം സമയത്താണ് പുറത്തെടുത്തത്. ഓരോ തരത്തിലുളള ബുളളറ്റുകളാണ് ശരീരത്തില്‍ തുളച്ചുകയറിയിരിക്കുന്നത്. വ്യത്യസ്ത തോക്കുകളില്‍ നിന്നും വെടിയേറ്റാല്‍ വ്യത്യസ്ത ദൂരം കാണിക്കാനാണ് സാധ്യത. എന്നാല്‍ ഒരേ തോക്കില്‍ Read more about കുപ്പുരാജിന് വെടിയേറ്റത് 9 തവണ, ഒരേ ദൂരത്തില്‍ നിന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്[…]

തിരുച്ചിറപ്പള്ളി പടക്കഫാക്ടറിയിൽ സ്ഫോടനം; പത്ത് മരണം

01:30 AM 01/12/2016 തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പടക്കനിർമാണം നടന്നിരുന്ന കെട്ടിടം ഭാഗികമായി തകർന്നു. 20 പേരാണ് കെട്ടിടത്തിനകത്തുണ്ടായിരുന്നത്. കെട്ടിടത്തിനകത്തുള്ള ബാക്കി പത്ത് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

ഇന്ന് ലോക എയിഡ്‍സ് ദിനം

10:20 am 1/12/2016 ഇന്ന് ലോക എയിഡ്‍സ് ദിനം. മനുഷ്യരാശി കണ്ട എറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തുനില്‍പ്പിന് ശക്തികൂട്ടാനായാണ് എല്ലാവര്‍ഷവും എയ്ഡ് ദിനം ആചരിക്കുന്നത്. 1981ലായിരുന്നു അത്. അമേരിക്കയിലെ ചില ചെറുപ്പക്കാരില്‍ മാരകമായ ഒരു രോഗം കണ്ടെത്തി. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക , വായിലും ഗുഹ്യഭാഗത്തും വൃണങ്ങള്‍ എന്നിവയിലായിരുന്നു തുടക്കം. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ Read more about ഇന്ന് ലോക എയിഡ്‍സ് ദിനം[…]

മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

10:08 am 01/12/2016 ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് മൂലം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും നാല് അഭ്യന്തര വിമാനസര്‍വീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വിസാതാര, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികള്‍ മൂടല്‍മഞ്ഞ് തങ്ങളുടെ സര്‍വീസുകള്‍ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. മൂടല്‍മഞ്ഞ് മൂലം 50 ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു. ഡല്‍ഹി യമുന എക്‌സ്പ്രസ് വെയില്‍ മഞ്ഞ് മൂലം 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ മഥരുയില്‍ ഒരാള്‍ മരിക്കുകയും Read more about മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു[…]