കൊളംബിയൻ വിമാനാപകടം: പൈലറ്റിന്റെ ശബ്​ദരേഖ പുറത്ത്​

09:50 AM 01/12/2016 മെഡലിൻ: കൊളംബിയൻ വിമാനാപകടത്തിന്​ തൊട്ടുമുമ്പ്​ ഇന്ധനം തീർന്നുവെന്നും നിലത്തിറക്കാൻ അനുവാദം തരണമെന്നും പൈലറ്റ്​ ആവശ്യപ്പെടുന്ന ശബ്​ദരേഖ പുറത്ത്​. എന്നാൽ യന്ത്രത്തകരാറുമൂലം മറ്റൊരു വിമാനം റൺവേയെ സമീപിക്കുന്നതിനാൽ ഏഴു മിനുട്ടു കൂടി കാത്തിരിക്കാനാണ്​ കൺട്രോൾറൂമിൽനിന്നും പൈലറ്റിന്​ ലഭിച്ച മറുപടി. ചോർന്നു കിട്ടിയ ശബ്​ദരേഖ കൊളബിയൻ മാധ്യമങ്ങളാണ്​ പുറത്തു വിട്ടത്​. ഇന്ധനമില്ലാത്തതിനാൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും 9000 അടി ഉയരത്തിലാണ്​ പറക്കുന്നതെന്നും പെ​െട്ടന്ന്​ നിലത്തിറക്കാൻ അനുവദിക്കണമെന്നും വീണ്ടും പൈലറ്റ്​ ആവശ്യ​െപ്പടുന്നതും ശബ്​ദരേഖയിലുണ്ട്​. കൺട്രോൾ റൂമിൽ നിന്നും Read more about കൊളംബിയൻ വിമാനാപകടം: പൈലറ്റിന്റെ ശബ്​ദരേഖ പുറത്ത്​[…]

പാക് അധീന കശ്മീരില്‍ നിന്ന് കുടിയേറിയവര്‍ക്ക് 2,000 കോടിയുടെ പാക്കേജ്

09:47 am 1/12/2016 ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍നിന്ന് കുടിയേറിയവര്‍ക്കുള്ള പുനരധിവാസ പാക്കേജ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന് പ്രഖ്യാപിച്ച വികസന പാക്കേജില്‍നിന്നാണ് ഈ സഹായം. പാക് അധീന കശ്മീരില്‍നിന്ന് 36,384 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നാണ് ഒൗദ്യോഗിക കണക്ക്. ഇവര്‍ക്ക് ഒറ്റത്തവണ കേന്ദ്രസഹായമായി 2,000 കോടി രൂപയാണ് വകയിരുത്തുന്നത്. പാക്കേജ് പ്രകാരം അഞ്ചര ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് ജീവനോപാധി ധനസഹായമായി നല്‍കും. സംസ്ഥാന സര്‍ക്കാറിന് കൈമാറുന്ന തുക അര്‍ഹരായ കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. Read more about പാക് അധീന കശ്മീരില്‍ നിന്ന് കുടിയേറിയവര്‍ക്ക് 2,000 കോടിയുടെ പാക്കേജ്[…]

ആദ്യ ശമ്പളദിനം സങ്കീര്‍ണമാവും

09:40 am 1/12/2016 തിരുവനന്തപുരം: നോട്ടുക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ആദ്യ ശമ്പളദിനമായ വ്യാഴാഴ്ച ബാങ്കുകളിലും ട്രഷറികളിലും സ്ഥിതി സങ്കീര്‍ണമാകും. ഇതിനിടെ നോട്ടുകളുടെ കുറവുമൂലം ട്രഷറികളില്‍ സംഘര്‍ഷസാധ്യതയുണ്ടെന്നും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ട്രഷറി ഡയറക്ടര്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കത്ത് നല്‍കി. വ്യാഴാഴ്ച മുതലുള്ള ഒരാഴ്ചയാണ് ശമ്പളവും പെന്‍ഷനും നല്‍കേണ്ടത്. ട്രഷറികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ബാങ്കില്‍നിന്ന് ലഭ്യമാകാത്തതിനാല്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ ആദ്യ ആഴ്ചയില്‍ പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിയില്ല. ഇത് കണക്കിലെടുത്താണ് ഡിസംബറിലെ Read more about ആദ്യ ശമ്പളദിനം സങ്കീര്‍ണമാവും[…]

നാദ ചുഴലിക്കാറ്റ് വെള്ളിയാഴ്ച തമിഴ്നാട് തീരത്ത്

09:31 AM 01/12/2016 ചെന്നൈ: ന്യൂനമര്‍ദത്തത്തെുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാദ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച തമിഴ്നാട് തീരങ്ങളില്‍ എത്തുന്നതോടെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, രായലസീമ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യത. കേരളത്തിലും കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പുതുച്ചേരി, കാരക്കല്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് പുതുച്ചേരി സര്‍ക്കാറും അവധി നല്‍കി. മത്സ്യബന്ധന തൊഴിലാളികള്‍ Read more about നാദ ചുഴലിക്കാറ്റ് വെള്ളിയാഴ്ച തമിഴ്നാട് തീരത്ത്[…]

നാളെ ആർ.ബി.ഐ1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​​

06:40 pm 30/11/2016 തിരുവനന്തപുരം: സംസ്​ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളവും പെൻഷനും നൽകുന്നതിനായി ട്രഷറികൾക്കും ബാങ്കുകൾക്കുമായി നാളെ ആർ.ബി.​െഎ 1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​​ വാർത്ത സമ്മേളനത്തിൽ​ അറിയിച്ചു​.ഇതിൽ 500 കോടി ബാങ്കുകൾക്കും500 കോടി ട്രഷറികൾക്കുമാണ്​ നൽകുക. 200 കോടി പിന്നീട്​ എത്തുമെന്നും​ അദ്ദേഹം അറിയിച്ചു. നാളെ മുതൽ ബാങ്കുകളിൽ നിന്നും ട്രഷറികളിൽ നിന്നും ജീവനക്കാർക്ക്​ പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ ജീവനക്കാർക്ക്​ 24000 രൂപ മാത്രമേ ശമ്പളത്തിൽ നിന്ന്​ ഒരാഴ്​ച Read more about നാളെ ആർ.ബി.ഐ1200 കോടിയുടെ കറൻസി നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​​[…]

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി.

08:25 am 30/11/2016 സാവോപോളോ: കൊളംബിയയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. 76 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ബ്രസീലിൽ നിന്ന് കൊളംബിയയിലെ മെഡെലിനേക്ക് പറന്ന ലാമിയ എയർലൈൻസിന്റെ വിമാനമാണ് ഇന്നലെ തകർന്നുവീണത്.വിമാനം തകർന്നുവീണ മലഞ്ചെരുവിന് സമീപത്തുനിന്ന് അധികൃതർ ബ്ലാക് ബോക്സ് കണ്ടെത്തി. ലഭ്യമായ എല്ലാ വിവരങ്ങളും ബ്ലാക്ബോക്സിൽ നിന്ന് ശേഖരിച്ച് വരികയാണെന്നും അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു. വിമാനത്തിൽ ആവശ്യത്തിന് ഇന്ധമില്ലായിരുന്നെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. സാങ്കേതിക തകരാറെന്നുമാത്രമേ എയർ Read more about അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി.[…]

ഭോപാല്‍ ജയില്‍ വാര്‍ഡന്‍െറ കുടുംബം നേരിടുന്ന ഭീഷണി ഗൗരവതര.

08:16 am 30/11/2016 ന്യൂഡല്‍ഹി: ജയില്‍ വാര്‍ഡന്‍ രമാശങ്കര്‍ യാദവിന്‍െറ മരണം പോലെ ഗൗരവതരമാണ് മരണശേഷവും അദ്ദേഹത്തിന്‍െറ കുടുംബത്തിനുള്ള ഭീഷണിയെന്ന് ഭോപാല്‍ കൂട്ടക്കൊലയെ കുറിച്ചുള്ള വസ്തുതാന്വേഷണ സംഘത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജയില്‍ ചാട്ടത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്ന റിപ്പോര്‍ട്ട് എല്ലാവരെയും നിരത്തി നിര്‍ത്തി നാട്ടുകാരുടെ സാന്നിധ്യത്തില്‍ വെടിവെക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. ന്യൂഡല്‍ഹി പ്രസ്ക്ളബില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് വസ്തുതാന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിമി നിരോധിക്കപ്പെട്ടശേഷം അവയുടെ സാഹിത്യങ്ങള്‍ കണ്ടെടുത്തുവെന്ന് പറഞ്ഞ് മധ്യപ്രദേശില്‍ 89 കേസുകളാണ് മുസ്ലിംകള്‍ക്കെതിരെ രജിസ്റ്റര്‍ Read more about ഭോപാല്‍ ജയില്‍ വാര്‍ഡന്‍െറ കുടുംബം നേരിടുന്ന ഭീഷണി ഗൗരവതര.[…]

കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 25 പേര്‍ മരിച്ചു

08:29 pm 29/11/2016 ബൊളീവിയയിൽ നിന്ന് പുറപ്പെട്ട വിമാനം കൊളംബിയയിൽ തകർന്നുവീണു. 25 പേർ മരിച്ചെന്ന് ഔദ്ദ്യോഗികമായി സ്ഥിരീകരണം. ബ്രസീൽ ക്ലബ് ഫുട്ബോൾ ടീമായ ഷാപ്പെകോയിൻസ് അംഗങ്ങൾ ഉൾപ്പെടെ 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു പേരെ രക്ഷപെടുത്തിയെന്നും സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം രാത്രി 10 മണിയോടെ മെഡലിന്‍ കൊര്‍ദോവ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ നിന്ന് ചില അപായ സൂചനകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിച്ചു. തുടര്‍ന്ന് Read more about കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 25 പേര്‍ മരിച്ചു[…]

ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു.

08;25 pm 29/11/2016 നഗ്രോത (ജമ്മു കശ്മീർ): ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ അതിർത്തിയിൽ വെറും 12 മൈൽ അകലെയാണ് സംഭവം. പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യൻ സേനക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. തിരിച്ചടിയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നഗ്രോത സൈനിക താവളത്തിൽ പ്രവേശിച്ച ഭീകരർ തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. താവളത്തിനകത്തുണ്ടായിരുന്ന സൈനിക ഓഫീസർമാരുടെ കുടുംബങ്ങളെ ഭീകരരിൽ Read more about ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു.[…]

ബ്രസീൽ ഫുട്​ബോൾ കളിക്കാരുമായി സഞ്ചരിച്ച വിമാനം കൊളംബിയയിൽ തകർന്നു​ വീണു

11:59 AM 29/11/2016 മെഡിലിൻസ്​: ബ്രസീലിലെ സോക്കർ ടീമായ ​ഷാപ്പെകൊയിൻസ്​ കളിക്കാരുമായി സഞ്ചരിച്ച വിമാനം ​കൊളംബിയയിൽ തകർന്ന്​ വീണു. 72 യാത്രക്കാരും 9 ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​.​ ബൊളീവിയയിൽ നിന്ന്​ പുറപ്പെട്ട ചാർ​േട്ടർഡ്​ വിമാനമാണ്​ ​മെഡലിനിലെ ജോസ്​ മാരിയ വിമാനത്താവളത്തിൽ​ തകർന്ന്​ വീണത്​. അറ്റ്​​ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന്​ വേണ്ടിയാണ്​ ക്ലബ്​ കൊളംബിയയിൽ എത്തിയത്​. അപകടത്തിൽ ആരും രക്ഷ​പ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന്​ മെഡിലിൻസ്​ മേയർ ഫെഡ്​റികോ ഗുറ്റിയേർസ്​ അറിയിച്ചു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ​