നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു.

10:59 AM 29/11/2016 ജമ്മു: കാശ്​മീരിലെ നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്​ച പുലർച്ചെയാണ്​ ​ ആക്രമണമുണ്ടായത്​. രണ്ട്​സൈനികർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്​. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​. ജമ്മുവിൽ നിന്ന്​ 20 കിലോമീറ്റർ അകലെ സ്​ഥിതി​െചയ്യുന്ന സൈനിക ക്യാമ്പാണ്​ നഗ്രോതയിലേത്​. ഇന്ന്​ പുലർച്ചെ അഞ്ചരയോടു കൂടി ഭീകരർ സൈനിക ക്യാമ്പിന്​ നേരേ ഗ്രനേഡ്​ എറിയുകയായിരുന്നു. മൂന്നോളം ഭീകരർ സൈനിക ക്യാമ്പിൽ ഒളിച്ചിരിക്കുന്നതായാണ്​ വിവരം. ആർമിയുടെ 16 കോർപ്പി​െൻറ ആസ്​ഥാനമാണ്​ Read more about നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു.[…]

പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് ഇടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറി ഒരു മരണം.

10:55 am 29/11/2016 കൊല്ലം: പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് ഇടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊട്ടാരക്കര കോട്ടത്തലയിലാണ് സംഭവം. കോട്ടാത്തല സ്വദേശി ലതാകുമാരിയാണ് മരിച്ചത് . പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ പിക്കപ്പ് വാന്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു .

സഹാറ തട്ടിപ്പ് കേസില്‍ സുബ്രത റോയ്‌ക്കെതിരെ ശക്തമായ നടപടിയുമായി സുപ്രീം കോടതി.

07:48 pm 28/11/2016 ന്യൂഡല്‍ഹി: സഹാറ തട്ടിപ്പ് കേസില്‍ സുബ്രത റോയ്‌ക്കെതിരെ ശക്തമായ നടപടിയുമായി സുപ്രീം കോടതി. പരോളിൽ തുടരണമെങ്കിൽ സുബ്രതാ റോയ്​ 600 കോടി രൂപ കെട്ടിവെക്കണമെന്നാണ്​ കോടതി ഉത്തരവ്​. ഫെബ്രുവരി ആറു വരെയാണ്​ റോയ്​ക്ക്​ പരോൾ അനുവദിച്ചത്​. തുക അടക്കാത്ത പക്ഷം പരോളിൽ തുടരാൻ കഴിയില്ല. ​മേയ്​ മുതൽ പരോളിൽ കഴിയുന്ന സുബ്രതാ റോയ്​ പിഴ തുക അടച്ചില്ലെങ്കിൽ കീഴടങ്ങണമെന്നും സുപ്രീകോടതി ഉത്തരവിട്ടു. തട്ടിപ്പുകേസില്‍ കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള പുതിയ റിപേയ്​മെൻറ്​ Read more about സഹാറ തട്ടിപ്പ് കേസില്‍ സുബ്രത റോയ്‌ക്കെതിരെ ശക്തമായ നടപടിയുമായി സുപ്രീം കോടതി.[…]

അമേരിക്കയിലെആർ.എസ്​.എസുകാരനാണ്​ ട്രംപെന്നും​ ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല.

05:45 pm 28/11/2016 ​ന്യൂയോർക്ക്​: ആറുപത്​ വർഷകാലം സ്വന്തം ജനതയെ അടക്കിഭരിച്ച എകാധിപതിയുടെ മരണമായാണ്​ ഫിദൽ കാസ്​ട്രോയുടെ മരണത്തെ ചരിത്രം രേഖപ്പെടുത്തുകയെന്ന ഡൊണൾഡ്​ ട്രംപി​െൻറ പ്രസ്​താവനക്കെതിരെ ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല. കാസ്​ട്രോയെഎകാധിപതിയായി താരത്മ്യം ചെയ്​ത്​ട്രംപ്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിലാണ്​ മലയാളികൾ കമൻറുകളുമായി രംഗത്തെത്തിയത്. മിക്ക കമൻറുകളും മലയാളത്തിലാണ്​ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.​ ​​ അമേരിക്കയിലെആർ.എസ്​.എസുകാരനാണ്​ ട്രംപെന്നും​ ലോക പൊലീസായ അമേരിക്കക്ക്​ ഭീഷണി ഉയർത്തിയിട്ടുള്ളത്​ ഫിദൽ മാത്രമാണെന്നും ചില കമൻറുകളിൽ പറയുന്നു. സ്​ത്രീകളുടെ പിറകേ നടക്കുന്ന ട്രംപിന്​ ഫിദൽകാസ്​ട്രോയെ Read more about അമേരിക്കയിലെആർ.എസ്​.എസുകാരനാണ്​ ട്രംപെന്നും​ ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല.[…]

കലക്​ട്രേറ്റ്​ വളപ്പിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ അറസ്​റ്റിൽ.

05:04 pm 28/11/2016 മലപ്പുറം: മലപ്പുറം കലക്​ട്രേറ്റ്​ വളപ്പിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ അറസ്​റ്റിൽ. കരിം, അബ്ബാസ്​ അലി, അയ്യൂബ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. തമിഴ്​നാട്ടിലെ മധുരയിൽ നിന്നാണ്​ എൻ.​െഎ.എ ഇവരെ പിടികൂടിയത്​. ബേസ്​ മൂവ്​മെൻറ്​ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ ഇവർ. ദാവൂദ്​ സുലൈൻമാൻ, ഹക്കീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന്​ എൻ.​െഎ.എ അറിയിച്ചു. ഇവർക്ക്​ കൊല്ലം കലക്​ട്രേറ്റ്​ സ്​ഫോടനവുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്നതായി അന്വേഷണം സംഘം പറഞ്ഞു.

ഖാലിസ്​താൻ ഭീകരവാദി ഹർമിന്ദർ സിങ്​ മിൻറു പിടിയിൽ

10;47 am 28/11/2016 ന്യൂഡൽഹി: നാഭ ജയിൽ ആ​ക്രമിച്ച്​ ആയുധധാരികൾ ​രക്ഷപ്പെടുത്തിയ ഖാലിസ്​താൻ ഭീകരവാദി ഹർമിന്ദർ സിങ്​ മിൻറു പിടിയിൽ. ഡൽഹിയിൽ നിന്നാണ്​ ഹർമിന്ദർ സിങ്​ പിടിയിലായത്​. ഞായറാഴ്​ചയാണ്​ പൊലീസ് വേഷത്തിലെത്തിയ ആയുധധാരികള്‍ പട്യാലയിലെ നാഭ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവി ഹര്‍മിന്ദര്‍ സിങ് മിന്‍റു അടക്കം അഞ്ചു തടവുകാരെ മോചിപ്പിച്ചത്. രണ്ട് കാറുകളിലായത്തെിയ പത്തു പേരടങ്ങിയ സംഘം തുരുതുരെ വെടിയുതിർത്താണ്​ അതീവ സുരക്ഷയുള്ള നാഭ ജയിലിൽ നിന്നും തടവുകാ​െ​ര രക്ഷപെടുത്തിയത്​. ഗുണ്ടാത്തലവന്മാരും കൊടുംകുറ്റവാളികളുമായ Read more about ഖാലിസ്​താൻ ഭീകരവാദി ഹർമിന്ദർ സിങ്​ മിൻറു പിടിയിൽ[…]

ഹിന്ദ്വാരയില്‍ സൈനികരും ഭീകകരും തമ്മില്‍ ഏറ്റുമുട്ടല്‍.

10:33 am 28/11/2016 ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹിന്ദ്വാരയില്‍ സൈനികരും ഭീകകരും തമ്മില്‍ ഏറ്റുമുട്ടല്‍. ലാൻഗേറ്റ് മേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. മേഖല സൈന്യം വളഞ്ഞു. ഹന്ദ്വാരയിലെ ലാന്‍ഡ്‌ഗേറ്റില്‍ പട്രോളിങ്ങിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചും വെടിവെച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍

08:54 am 28/11/2016 തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ വലയിലായതായി സൂചനയുണ്ട്. അറസ്റ്റിലായ ഫൈസലിന്‍റെ സഹോദരി ഭർത്താവ് വിനോദ് നന്നമ്പ്ര, കൊടിഞ്ഞി, ചുള്ളിക്കുന്ന് സ്വദേശികളായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് Read more about ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍[…]

എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്.

08:52 am 28/11/2016 തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ തിങ്കളാഴ്ച. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്‍െറ ഭാഗമായാണിത്. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവക്കു പുറമേ ബാങ്കിങ് മേഖലയെ കൂടി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസര പ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി. അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ Read more about എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്.[…]

അഴിമതി ഇല്ലാതാക്കുകയാണോ അതോ രാജ്യത്തെ നിശ്​ചലമാക്കുകയാണോ നാം ചെയ്യേണ്ടതെന്ന്​ പ്രധാനമന്ത്രി

06:47 pm 27/11/2016 ലക്​നൊ: അഴിമതി ഇല്ലാതാക്കുകയാണോ അതോ രാജ്യത്തെ നിശ്​ചലമാക്കുകയാണോ നാം ചെയ്യേണ്ടതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ കുഷിനഗറിൽ ബി.ജെ.പി സംഘടിപ്പിച്ച പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യവെയാണ്​ മോദിയുടെ അഭിപ്രായപ്രകടനം. നോട്ട്​ പിൻവലിച്ച തീരുമാനത്തിനെതിരെ തിങ്കളാഴ്​ച എതിർകക്ഷികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്​ചാത്തലത്തിലാണ്​ ​പ്രതിപക്ഷ കക്ഷികളെ പേരെടുത്ത്​ പരാമർശിക്കാതെ മോദി വിമർശിച്ചത്​. കറൻസി രഹിത പണമിടപാടിലേക്ക്​ മാറാനും മോദി ജനങ്ങളോട്​ ആവശ്യ​പ്പെട്ടു. കറൻസിയുടെ ആവശ്യമില്ലാതെ ഫോണിലൂടെ പണമിടപാട്​ നടത്തി​ നിങ്ങൾക്ക്​ വ​ളരെ​ എളുപ്പത്തിൽ ബിസിനസ്​ ചെയ്യാൻ Read more about അഴിമതി ഇല്ലാതാക്കുകയാണോ അതോ രാജ്യത്തെ നിശ്​ചലമാക്കുകയാണോ നാം ചെയ്യേണ്ടതെന്ന്​ പ്രധാനമന്ത്രി[…]