കോടതി വളപ്പുകളിലെ സ്ഫോടനം: പ്രതി തമിഴ്നാട് സ്വദേശിയെന്ന് സൂചന.

09:28 AM 14/11/2016 കൊല്ലം: മലപ്പുറത്തും കൊല്ലത്തും കോടതിവളപ്പില്‍ സ്ഫോടനം നടത്തിയയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. കേരളത്തിനുപുറമെ ആന്ധ്രയിലെ ചിറ്റൂര്‍, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും സമാനരീതിയില്‍ സ്ഫോടനം നടന്നിരുന്നു. നാല് സ്ഥലങ്ങളിലെ ടവറുകളുടെ പരിധിയില്‍ ഒരേ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെന്ന കണ്ടത്തെലാണ് പ്രതിയെക്കുറിച്ച സൂചനയിലത്തെിയത്. സ്ഫോടനത്തിന് 36 മണിക്കൂറിനുള്ളിലാണ് ഫോണ്‍ ഓരോ സ്ഥലത്തും ഉണ്ടായിരുന്നത്. ഇരുനൂറോളം സിം കാര്‍ഡുകള്‍ Read more about കോടതി വളപ്പുകളിലെ സ്ഫോടനം: പ്രതി തമിഴ്നാട് സ്വദേശിയെന്ന് സൂചന.[…]

നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി

03:39 pm 13/11/2016 പനജി: നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബര്‍ എട്ടിനുശേഷം രാജ്യത്ത് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നോട്ട്​ മാറാൻ വേണ്ടി ജനങ്ങള്‍ ഇടക്കിടെ ബാങ്കുകളിലേക്ക്​ പോകേണ്ടതില്ലെന്നും അവശ്യ സമയത്ത് പണം ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തിനായി ​വീടും കുടുംബവും ഉപേക്ഷിച്ചയാളാണ്​ താനെന്ന്​ വികാരാധീനനായി മോദി പറഞ്ഞു. ഗോവയിൽ മോപ്പ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തി​െൻറ ശിലാസ്ഥാപനം നടത്തി സംസാരിക്കവെയാണ്​ നോട്ട്​ അസാധുവാക്കിയതിനെ ന്യായീകരിച്ച്​ മോദി വികാരാധീനനായത്​. Read more about നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഡിസംബർ 30 നകം പരിഹരിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂവെന്ന് ​പ്രധാനമന്ത്രി[…]

കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ.

01:19 pm 13/11/2016 ന്യൂഡൽഹി: പുതിയ നോട്ടുകൾ പുറത്തിറക്കിയ പശ്ചാത്തലത്തിൽ കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ്​ ബാങ്കി​ന്​ കേന്ദ്ര ധനകാര്യമന്ത്രാലയത്തി​െൻറ നിർദേശം. കള്ളനോട്ടുകൾ, കള്ളപ്പണം എന്നിവ കണ്ടെത്തിയാൽ ലോ എൻഫോഴ്​സ്​മെൻറ്​, അന്വേഷണ ഏജൻസികൾ എന്നിവരെ അറിയിക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന പൊലീസി​െൻറ ഇക്​ണോമിക്​ ഒഫൻസ്​ വിങ്​സിനെ വിവരമറിയിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതി​െൻറ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം തടയുകയെന്നതാണ്​. കള്ളനോട്ട്​ ഇടപാടുകൾ നടക്കുന്നുണ്ടോയെന്നത്​ പോസ്​റ്റ്​ ഒാഫീസുകളും ബാങ്കുകളും ശ്രദ്ധിക്കണം. Read more about കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ.[…]

കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം കള്ളപ്പണം തടയാനല്ലെന്ന് മുഖ്യമന്ത്രി

11:58 am 13/11/2016 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിവരണാതീതമായ പ്രയാസമാണ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം തടയുനന്തിന് ആരും എതിരല്ല. എന്നാല്‍ ഇപ്പോഴത്തെ നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ചതല്ലെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ദില്ലിയിലെത്തി കേന്ദ്ര ധനകാര്യ മന്ത്രിയെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിക്കുമെന്നും ഡിസംബര്‍ 30 വരെ നോട്ടുകള്‍ സാധാരണ പോലെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കള്ളപ്പണ ലോബിക്ക് അവരുടെ കൈവശമുള്ള പണം സുരക്ഷിതമായി Read more about കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം കള്ളപ്പണം തടയാനല്ലെന്ന് മുഖ്യമന്ത്രി[…]

ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.

09:09 am 13/11/2016 കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ശാഹ് നൂറാനി ദര്‍ഗയിലെ ശിയാ വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്ത്ര മന്ത്രി സ്ഥിരീകരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയില്‍ നിന്ന് 250 കിലോമീറ്ററിലധികം അകലെയുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് സ്ഫോടനം നടന്ന ദര്‍ഗ. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

രാജ്യത്തെ ദലിത്-പിന്നാക്ക സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.

09:06 am 13/11/2016 കോഴിക്കോട്: രാജ്യത്തെ ദലിത്-പിന്നാക്ക സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാനുള്ള ആശയപരമായ അടിത്തറ പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി കോഴിക്കോട്ട് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍െറ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനങ്ങളാണ് നേരിടുന്നത്. രാജ്യത്തിന്‍െറ വികസനത്തിന് അത്യാവശ്യം വേണ്ടത് ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്മാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ Read more about രാജ്യത്തെ ദലിത്-പിന്നാക്ക സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.[…]

ചൊവ്വാഴ്​ച മുതൽ സംസ്ഥാനത്തെ കടകൾ ചൊവ്വാഴച മുതൽ അടച്ചിടും

07:59 pm 12/11/2016 കോഴിക്കോട്​: നോട്ടുകൾ അസാധുവാക്കിയ നടപടിയിലെ അപാകതയിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച മുതൽ സംസ്ഥാനത്തെ കടകൾ ചൊവ്വാഴച മുതൽ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്​ അനിശ്ചിതകാല കടയടപ്പ്​ സമരം ​​പ്രഖ്യാപിച്ചത്​. നോട്ടുകൾ അസാധുവാക്കിയത്​ കച്ചവടത്തെ ബാധിച്ചതിനാലാണ്​ പ്രതിഷേധം. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്​​ ചെറുകിട കച്ചവടക്കാരെ സാരമായി ബാധിച്ചിരുന്നു.

ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി

07:52 pm 12/11/2016 തൃശൂർ; ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുഴക്കൽ ശോഭാസിറ്റിയിലെ ഫ്ലാറ്റിലാണ്​ രേഖയെ മരിച്ചനിലയിൽ കണ്ടെത്തിയത്​. മലേഷ്യയിലുള്ള ഭർത്താവും മകനും ഫോണിൽ ബന്ധപ്പെട്ടിട്ടും രേഖയെ കിട്ടിയിരുന്നില്ല. തുടർന്ന്​ അപ്പാർട്ട്​മെൻറിലെ സെക്യൂരിറ്റിയെ വിളിച്ച്​ അന്വേഷിക്കുകയായിരുന്നു. ഫ്ലാറ്റ്​ അകത്തുനിന്ന്​ അടച്ചനിലയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനും അടുത്ത താമസക്കാരും ചേർന്ന്​ ഫ്ലാറ്റ്​ തുറന്നപ്പോഴാണ്​ മൃതദേഹം കണ്ടത്​. ഡൈനിങ്​ ഹാളിലെ ടേബിളിൽ തലവെച്ചുകിടക്കുന്ന നിലയിലായിരുന്നു. മരണകാരണം അറിവായിട്ടില്ല. ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ Read more about ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി[…]

നോട്ട് പിൻവലിക്കൽ: ഇന്ത്യൻ ജനതക്ക് നന്ദിയർപ്പിക്കുന്നതായി മോദി

03:31 PM 12/11/2016 കോബ്: സന്തോഷത്തോടെയും സ്വമനസാലെയും ത്യാഗം അനുഷ്ഠിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തുനിന്നും വിമർശങ്ങൾ ഉയരുകയും ബാങ്കിന് മുന്നിലുള്ള സാധാരണക്കാരുടെ ക്യൂ നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജപ്പാൻ സന്ദർശനം നടത്തുന്ന മോദി നോട്ട് പിൻവലിക്കൽ നടപടിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി ജനങ്ങൾ വലിയ ത്യാഗം സഹിക്കുകയാണ്. വലിയ തീരുമാനത്തിന് ഒപ്പം നിൽക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു. കള്ളപ്പണത്തിന് എതിരായ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കോബ് ടൗണിൽ ഇന്ത്യൻ Read more about നോട്ട് പിൻവലിക്കൽ: ഇന്ത്യൻ ജനതക്ക് നന്ദിയർപ്പിക്കുന്നതായി മോദി[…]

നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

09;50 am 12/11/2016 ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡൽഹി പോലീസ് ആയിരുന്നു ഇത് വരെ കേസ് അന്വേഷിച്ചിരുന്നത്. ന​ജീബിൻെറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും രാഷ്​ട്രപതി വിശദീകരണം തേടിയിരുന്നു.ഡൽഹി ജവർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ ബയോടെക്​നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്​ടോബർ 14 മുതലാണ്​ കാണാതായത്.