മൊസൂളിൽ രാജ്യദ്രോഹമാരോപിച്ച് നാൽപതിലധികം പേരെ ഐ എസ് വെടിവച്ച് കൊന്നു.

07:29 am 12/11/2016 ഇറാഖിലെ മൊസൂളിൽ ഐ എസിന്റെ കൂട്ടക്കുരുതി. രാജ്യദ്രോഹമാരോപിച്ച് നാൽപതിലധികം പേരെ ഐ എസ് വെടിവച്ച് കൊന്നു. മൃതദേഹങ്ങൾ ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ചാണ് മൊസൂളിലെ ജനങ്ങളെ ഐ എസ് വെടിവച്ച് കൊന്നത്. ഇറാഖ് സേനയ്ക്കെതിരായ പോരാട്ടത്തെത്തുടർന്ന് പ്രദേശ വാസികൾ ഫോൺ ഉപയോഗിക്കരുതെന്ന് ഐ എസ് ചട്ടംകെട്ടിയിരുന്നു. ഇത് ലംഘിച്ചവരെയാണ് വധിച്ചത്. മൃതദേഹങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിനു മേൽ വ‍ഞ്ചകർ എന്ന് എഴുതിയിട്ടുണ്ട്. വിവരങ്ങൾ Read more about മൊസൂളിൽ രാജ്യദ്രോഹമാരോപിച്ച് നാൽപതിലധികം പേരെ ഐ എസ് വെടിവച്ച് കൊന്നു.[…]

ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍െറ വിജയത്തിന് കാരണമെന്ന ആരോപണത്തെ തള്ളി സുക്കര്‍ബര്‍ഗ്.

07:25 am 12/11/2016 ന്യൂയോര്‍ക്: ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍െറ വിജയത്തിന് കാരണമെന്ന ആരോപണത്തെ തള്ളി ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആരോപണം വിചിത്രമായ ആശയമാണെന്നും ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട വിഷയങ്ങള്‍ മാത്രം അവരുടെ വാളില്‍ പ്രത്യക്ഷപ്പെടുന്നതിന് ഫേസ്ബുക് ഉള്ളടക്കം ഫില്‍ട്ടര്‍ ചെയ്യുന്നുവെന്ന ആരോപണവും സുക്കര്‍ബര്‍ഗ് തള്ളി. ഉപഭോക്താവിനു മുന്നില്‍ വിവിധങ്ങളായ വിവരങ്ങള്‍ പ്രത്യക്ഷപ്പെടണമെന്നാണ് ഫേസ്ബുക് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ Read more about ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍െറ വിജയത്തിന് കാരണമെന്ന ആരോപണത്തെ തള്ളി സുക്കര്‍ബര്‍ഗ്.[…]

പിൻവലിച്ച നോട്ടുകൾ തിങ്കളാഴ്ചവരെ ഉപയോഗിക്കാം

02.14 AM 12/11/2016 ന്യൂഡൽഹി: പിൻവലിച്ച നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി. വരുന്ന 14 വരെ അവശ്യ സേവനങ്ങൾക്ക് 500, 1000 നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, വിമാനത്താവളങ്ങൾ സർക്കാർ ഫാർമസി, ആശുപത്രി എന്നിവിടങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ തിങ്കളാഴ്ചവരെ 500, 1000 രൂപ ഉപയോഗിച്ച് അടയ്ക്കാൻ സാധിക്കും. ദേശീയ പാതകളിലെ ടോൾ പിരിവും 14 വരെ ഒഴിവാക്കിയിട്ടുണ്ട്. പെട്രോൾ പമ്പിലും പിൻവലിച്ച നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ Read more about പിൻവലിച്ച നോട്ടുകൾ തിങ്കളാഴ്ചവരെ ഉപയോഗിക്കാം[…]

കോടതിയും മുൻ ജഡ്ജിയും ഏറ്റുമുട്ടി; സുപ്രീം കോടതിയിൽ അസാധാരണ സംഭവങ്ങൾ

02.07 AM 12/11/2016 ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് മാർക്കണ്ഡേയ കാട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. സൗമ്യ വധക്കേസിൽ പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോഴാണ് കാട്ജുവിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ കാട്ജു ഫേസ്ബുക്കിൽ നടത്തിയ വിമർശനമാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത നാടകീയ രംഗങ്ങൾക്കു ശേഷമാണ് പുനഃപരിശോധന ഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരിട്ട് കാട്ജുവിന് നോട്ടീസ് Read more about കോടതിയും മുൻ ജഡ്ജിയും ഏറ്റുമുട്ടി; സുപ്രീം കോടതിയിൽ അസാധാരണ സംഭവങ്ങൾ[…]

വിമാനയാത്രാ ചെലവ് വർധിക്കുന്നു

01.46 PM 11/11/2016 ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ വിമാനയാത്രയ്ക്കും ചെലവേറുന്നു. വിമാനയാത്രകൾക്ക് ലെവി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് പണ ചെലവ് വർധിക്കുന്നത്. പ്രാദേശികതലത്തിൽ വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏർപ്പെടുത്തുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ 8500 രൂപയാണ് ലെവിയായി ഒടുക്കേണ്ടതെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു. 1500ൽ അധികം കിലോമീറ്ററുകൾ സഞ്ചരിക്കുന്ന വിമാനങ്ങളാണ് ഈ ചെലവ് വഹിക്കേണ്ടത്. ഇതോടെ ഒരാളുടെ യാത്രാചെലവിൽ 60 രൂപ വർധനവുണ്ടാകും. കൂടാതെ, 1000 Read more about വിമാനയാത്രാ ചെലവ് വർധിക്കുന്നു[…]

ഉത്തര്‍പ്രദേശില്‍ വന്‍ തീപിടുത്തം; 13 പേര്‍ വെന്തുമരിച്ചു

12.54 PM 11/11/2016 ഉത്തര്‍പ്രദേശിലെ സാഹിബാബാഗില്‍ ഫാക്ടറിക്ക് തീപിടിച്ച് 13 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയിലെ ഗാസിയാബാദിനടുത്ത് സാഹിബാബാദിലെ വസ്‌ത്ര നിര്‍മ്മാണ ശാലയിലാണ് തീപിടുത്തമുണ്ടായത്. പൊലീസും അഗ്നിശമന സേനയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. സ്ഥിതി പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് സൂചന. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില അതീവ ഗുരുതരമാണ്.

എടിഎമ്മുകളില്‍ പണമില്ല

12.43 PM 11/11/2016 തിരുവനന്തപുരം: രണ്ട് ദിവസത്തെ അടച്ചിടലിന് ശേഷം തുറന്ന സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല. ബാങ്ക് നേരിട്ട് പണം ഇടുന്ന എടിഎമ്മുകൾ മാത്രമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. പുറം കരാർ നൽകിയിട്ടുള്ള എടിഎമ്മുകൾ പ്രവർത്തിക്കുന്നില്ല. ഉച്ചയോടെ എല്ലാ എടിഎമ്മുകളിലും പണം നിറയ്ക്കുമെന്ന് അധികൃതർ പറയുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെയുള്ള നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇടത്തരം ടൗണുകളിലും, ഗ്രാമീണ പ്രദേശങ്ങളിലേയും എടിഎമ്മുകള്‍ ഇതുവരെ തുറന്നിട്ടില്ല. പിന്‍വലിച്ച അഞ്ഞൂറിന്‍റെയും ആയിരത്തിന്റെയും നോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ Read more about എടിഎമ്മുകളില്‍ പണമില്ല[…]

സഹകരണ ബാങ്കുകൾ 500,1000 രൂപ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കും

05:26PM 10/11/2016 തിരുവനന്തപുരം: പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ സഹകരണ ബാങ്കുകളും സ്വീകരിക്കും. പക്ഷേ നോട്ടുകൾ മാറി നൽകില്ല. പകരം നിക്ഷേപമായി പണം സ്വീകരിക്കും. ജില്ലാ സഹകരണ ബാങ്കുവരെയുള്ള സഹകരണ ബാങ്കുകൾക്കാണ്​ പഴയ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കാൻ റിസർവ്​ ബാങ്ക്​ അനുമതി നൽകിയത്​. സർക്കാറി​െൻറ ആവശ്യപ്രകാരമാണ്​ റിസർവ്​ ബാങ്ക്​ അനുമതി നൽകിയത്​. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്ന്​ നിർദേശിച്ചിട്ടുണ്ട്​. പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ മാറിനൽകാനോ നിക്ഷേപമായി സ്വീകരിക്കാനോ സഹകരണ ബാങ്കുകൾ തയാറായിരുന്നില്ല. വ്യാപക Read more about സഹകരണ ബാങ്കുകൾ 500,1000 രൂപ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കും[…]

ട്രംപിന്റെ വിജയം: അമേരിക്കയിലെ ടെക്​നോളജി മേഖല ആശങ്കയിൽ

12:16 pm 10/11/2016 ന്യൂയോർക്ക്​: അമേരിക്കൻ പ്രസിഡൻറായി ഡൊണാൾഡ്​ ട്രംപ്​ തെരഞ്ഞെടുക്കപ്പെട്ടത്​ അമേരിക്കയിലെ ടെക്​നോളജി ലോകത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്​. ട്രംപ്​ സ്വീകരിക്കുന്ന പല നയങ്ങളും ടെക്​നോളജി മേഖലക്ക്​ തിരിച്ചടിയാവുമെന്നതാണ്​ ആശങ്കക്ക്​ അടിസ്​ഥാനം. രാജ്യസുരക്ഷയുടെ പേരിൽ ജനങ്ങളെ കൂടതൽ നിരീക്ഷിക്കാനുളള പദ്ധതികൾക്ക്​ ട്രംപ്​ രൂപം കൊടുക്കാനിടയുണ്ട്​. ജനങ്ങളുടെ ഡിജിറ്റൽ അക്കൗണ്ടുകളാവും ഇത്തരത്തിൽ കൂടുതലായും നിരീക്ഷണത്തിന്​ വിധേയമാക്കുക. ഇത്​ ടെക്​നോളജി മേഖലയെ പ്രതിസന്ധിയിലാക്കും. ലോകത്തിലെ തന്നെ എറ്റവും വലിയ ടെക്​നോളജി ഭീമൻമാരായ ആപ്പിളിനെതിരാണ്​ ട്രംപ്​. നേരത്തെ തീവ്രവാദികളിൽ നിന്ന്​ പിടിച്ചെടുത്ത ആപ്പി​ൾ Read more about ട്രംപിന്റെ വിജയം: അമേരിക്കയിലെ ടെക്​നോളജി മേഖല ആശങ്കയിൽ[…]

പുതിയ നോട്ടുകൾക്കായി ബാങ്കുകളിൽ വൻ തിരക്ക്.

11:37 am 10/11/2016 കോഴിക്കോട്: സംസ്ഥാനത്ത് രാവിലെ മുതൽ ബാങ്കുകളിൽ വൻ തിരക്ക്. പുതിയ 500, 2000 നോട്ടുകൾ മാറ്റിവാങ്ങാനാണ് ജനങ്ങൾ രാവിലെ മുതൽ ബാങ്കിലേക്ക് എത്തിയത്. എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകൾ മാറുന്നതിനു പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ മിക്ക ബാങ്കുകളിലും പുതിയ നോട്ടുകൾ എത്തിയിട്ടില്ല. 50, 100 രൂപ നോട്ടുകളാണ് ഇപ്പോൾ ബാങ്കുകകളിൽ നൽകുന്നത്. അതേസമയം, പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതലേ എ.ടി.എമ്മുകളില്‍ ലഭ്യമാവൂ. ഇന്ന് Read more about പുതിയ നോട്ടുകൾക്കായി ബാങ്കുകളിൽ വൻ തിരക്ക്.[…]