രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ നികുതി ഈടാക്കും

09:45 AM 10/11/2016 ന്യൂഡല്‍ഹി: അസാധുവാക്കിയ മുന്തിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് ഡിസംബര്‍ 30നുള്ളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയുടെ നിക്ഷേപം നടത്തിയാല്‍ നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 200 ശതമാനം പിഴ ഈടാക്കുകയും ചെയ്യും. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍, അവ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ 50 ദിവസ സാവകാശം അവസാനിക്കുന്ന തീയതിയാണ് ഡിസംബര്‍ 30. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയുള്ള Read more about രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ നികുതി ഈടാക്കും[…]

അമേരിക്കൻ പ്രസിഡന്‍റ്: ഡോണൾഡ് ട്രംപ്.

01:44 pm 09/11/2016 വാഷിങ്ടൺ: അമേരിക്കയുടെ 45ാ പ്രസിഡന്‍റായി റിപ്ലബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറൽ വോട്ടിൽ 288 വോട്ട് നേടിയാണ് എതിർ സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ പരാജയപ്പെടുത്തിയത്. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. 2017 ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേൽക്കും. തന്നെ വോട്ട് നൽകി വിജയിപ്പിച്ച് എല്ലാവരോടും ട്രംപ് നന്ദി അറിയിച്ചു. ഇതൊരു ചരിത്ര സംഭവമാണെന്ന് ജനങ്ങൾ പറയുന്നു. Read more about അമേരിക്കൻ പ്രസിഡന്‍റ്: ഡോണൾഡ് ട്രംപ്.[…]

ട്രംപ് വിജയത്തിലേക്ക്…

12:45 pm 09/11/2016 വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്നേറ്റം. 538 അംഗ ഇലക്ടറൽ വോട്ടിൽ 244 വോട്ട് ട്രംപ് നേടിക്കഴിഞ്ഞു. 215 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിന്റനുള്ളത്. 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്ന സ്ഥാനാർഥിയാണ് യു.എസ് പ്രസിഡന്റാവുക. ട്രംപ് തന്നെ അമേരിക്കയെ നയിക്കുമെന്നാണ് ഒടുവിലത്തെ സൂചന. നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹിലരിക്ക് മുന്‍തൂക്കമുണ്ടെന്ന് കരുതിയ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചു. Read more about ട്രംപ് വിജയത്തിലേക്ക്…[…]

ഭാര്യമാരുടെ വോട്ട്​ ഒളിഞ്ഞു നോക്കി ട്രംപും മകനും

12:23 pm 09/11/2016 ന്യൂയോർക്ക്​: തെരഞ്ഞടുപ്പ്​ ദിനത്തിലും വിവാദങ്ങൾ സൃഷ്​ടിക്കുന്നതിൽ റിപബ്​ളിക്കൻ സ്​ഥാനാർഥി ടൊണാൾഡ്​ ട്രംപ്​ ഒട്ടും പിശുക്ക്​ കാട്ടിയില്ല. ഭാര്യ വോട്ട്​ ചെയ്യുന്നത്​ ഒളിഞ്ഞുനോക്കിയാണ്​ ട്രംപ്​ പുതിയ വിവാദത്തിന്​ തുടക്കമിട്ടത്​. ട്രംപ്​ കുടുംബത്തോടപ്പം ഇൗസ്​റ്റ്​ മാൻഹട്ടണിലെ പോളിങ്​ സേറ്റഷനിലാണ്​ വോട്ട്​ രേഖപ്പെടുത്താൻ എത്തിയത്​. ഭാര്യ മെലാനിയ വോട്ട്​ ചെയ്യുന്ന സമയത്ത്​ ട്രംപ്​ ഒളിഞ്ഞ്​ നോക്കുകയായിരുന്നു. എന്തായാലും ട്രംപി​െൻറ ഒളിഞ്ഞ്​ നോട്ടം സോഷ്യൽ മീഡയയിലും തരംഗമായി. ട്രെംപിനെ പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്​റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നു Read more about ഭാര്യമാരുടെ വോട്ട്​ ഒളിഞ്ഞു നോക്കി ട്രംപും മകനും[…]

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു.

09:44 am 9/11/2016 വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച് ലീഡ് നിലനിർത്തുന്നു. ഏറ്റവും പുതിയ ഫലം പ്രകാരം ട്രംപിന് 168ഉം ഹിലരിക്ക് 131ഉം ഇലക്ടറൽ വോട്ടുകൾ. ഇല്ലിനോയ്, ന്യൂജഴ്സി, മാസച്യുസിറ്റ്സ്, മേരിലാൻഡ്, റോഡ് ഐലൻഡ്, ഡെലവെയർ, കൊളംബിയ എന്നിവ ഹിലരി നേടി. അലമാബ, കെന്‍റുകി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ, മിസിസ്സിപ്പി, സൗത്ത് കരോലിന, ടെന്നിസ്, ഒക്ലഹോമ എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുന്നു. 538 Read more about അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു.[…]

500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ ഉടന്‍

09:26 am 9/11/2016 ന്യൂഡല്‍ഹി : ഇന്ന് അര്‍ധരാത്രിയോടെ 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും. എന്നാല്‍ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു. പഴയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം.ബാങ്കിലും പോസ്റ്റ് Read more about 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ ഉടന്‍[…]

500, 1000 രൂപ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി.

08:30 PM 08/11/2016 കള്ളപ്പണവും കള്ളനോട്ടും തടയുന്നതിൻെറ ഭാഗമായി ചൊവ്വാഴ്ച അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഒാഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വടക്കാഞ്ചേരി പീഡനം: യുവതിക്കെതിരെ ഭർതൃമാതാവും പിതാവും

05:49 PM 08/11/2016 തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഭർതൃ മാതാപിതാക്കൾ രംഗത്ത്​. ആരോപണങ്ങളിൽ കഴമ്പില്ലെന്നും യുവതിയെ പീഡിപ്പിച്ചെന്ന്​ പറയുന്ന വ്യക്​തിയെ സംബന്ധിച്ച്​ തങ്ങൾക്ക്​ മോശമായ അഭിപ്രായമില്ലെന്നും പരാതിക്കാരിയുടെ ഭർതൃമാതാവും പിതാവും തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാർഥ വസ്​തുതകൾ മറച്ചുവെച്ച്​ അസത്യങ്ങൾ പ്രചരിക്കുന്നത്​ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്​ പത്രസമ്മേളനം നടത്തുന്നതെന്നും അവർ വ്യക്തമാക്കി. മകനും പരാതിക്കാരിയും പണം തട്ടിയെടുക്കാൻ എന്ത്​നീചപ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്തവരാണ്​. പലതവണ ഇവർ തങ്ങളുടെ സ്വത്ത്​ തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന്​ പൊലീസിൽ Read more about വടക്കാഞ്ചേരി പീഡനം: യുവതിക്കെതിരെ ഭർതൃമാതാവും പിതാവും[…]

കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

11:56 AM 08/11/2016 ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതിനിടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിനാണ് കേസ്. ഇന്നലെ മാസ്തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തിൽ ഹെലികോപ്റ്ററിൽനിന്നു ചാടിയ ഉദയ്, അനിൽ എന്നീ നടന്മാരെ തടാകത്തിൽ കാണാതാവുകയായിരുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവർ. Read more about കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.[…]

ട്രംപിനെ എങ്ങിനെ ആണവ രഹസ്യം ഏല്‍പിക്കും-ഒബാമ

11:53 AM 08/11/2016 ഫിലഡല്‍ഫിയ: ഏറ്റവും വിശ്വസ്തരായ ഉപദേശകര്‍ പോലും ട്രംപിന് അനുകൂലമായി ട്വീറ്റ് ചെയ്യാന്‍ മടിക്കുമ്പോള്‍ എങ്ങിനെയാണ് അമേരിക്കയുടെ ആണവ രഹസ്യം അദ്ദേഹത്തെ ഏല്‍പിക്കുകയെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ ചോദിച്ചു. അമേരിക്കയുടെ ഭരണഘടനയോട് ബഹുമാനമില്ലാത്ത ഒരാള്‍ക്ക് നിങ്ങള്‍ വോട്ടു ചെയ്യില്ളെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഒബാമ വ്യക്തമാക്കി. ഫിലഡല്‍ഫിയയില്‍ നടന്ന ഹിലരിയുടെ അവസാനവട്ട പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. വൈകാരിക സ്ഥിരതയില്ലാത്ത ഒരാള്‍ സര്‍വ്വ സൈന്യാധിപനായിരിക്കാന്‍ അയോഗ്യനാണെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് വിഭാഗീയതയും ഐക്യവും Read more about ട്രംപിനെ എങ്ങിനെ ആണവ രഹസ്യം ഏല്‍പിക്കും-ഒബാമ[…]