ടിപ്പു ജയന്തി: കര്‍ണാടകയില്‍ കനത്ത സുരക്ഷ
11:50 AM 08/11/2016 ബംഗളൂരു: ഈമാസം 10ന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി, ശ്രീരാമസേന തുടങ്ങിയ സംഘടനകളും കൊഡവ സമുദായവും രംഗത്തത്തെിയതോടെ കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചിലര്‍ ടിപ്പു ആഘോഷത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും സമാധാനാന്തരീക്ഷം തകര്‍ത്ത് അതിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമീഷണര്‍മാരും ജില്ലാ ആസ്ഥാനങ്ങളിലത്തെി സുരക്ഷാനടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം Read more about ടിപ്പു ജയന്തി: കര്‍ണാടകയില്‍ കനത്ത സുരക്ഷ[…]










