പെട്രോള്‍-ഡീസല്‍ വില കൂട്ടി

07:22 am 6/11/2016 ദില്ലി: രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോൾ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവിൽ വരും. രാജ്യാന്തര വിപണിയില്‍ വിലവര്‍ധനവുണ്ടായിട്ടില്ലെങ്കിലും ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടതാണ് വിലവര്‍ധനയ്ക്ക് കാരണമായി പെട്രോളിയം കമ്പനികള്‍ പറയുന്നത്. പ്രാദേശിക നികുതികള്‍ക്ക് കൂടി ചേരുമ്പോള്‍ വില വീണ്ടും കൂടും. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിന് ഡീലര്‍ കമ്മീഷന്‍ വര്‍ധിപ്പിക്കാനെന്ന Read more about പെട്രോള്‍-ഡീസല്‍ വില കൂട്ടി[…]

പൊലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്നത് മധ്യപ്രദേശ് സർക്കാർ താൽക്കാലികമായി റദ്ദാക്കി.

08:02 pm 5/11/2016 ഭോപ്പാൽ: ജയിൽചാടിയെന്നാരോപിച്ച് എട്ടു സിമി പ്രവർത്തകരെ കൊലപ്പെടുത്തിയ നടപടിയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്നത് മധ്യപ്രദേശ് സർക്കാർ താൽക്കാലികമായി റദ്ദാക്കി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ അന്വേഷണം പൂർത്തിയായതിന് ശേഷമേ ഉപഹാരം നൽകൂവെന്ന് സർക്കാർ പ്രതിനിധി വ്യക്തമാക്കി. നടപടിയിൽ പങ്കെടുത്ത പോലീസുകാർക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത്കൂടാതെ ഏറ്റുമുട്ടൽ നടന്ന ആചാർപുര ഗ്രാമനിവാസികൾക്ക് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ശിവരാജ് Read more about പൊലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്നത് മധ്യപ്രദേശ് സർക്കാർ താൽക്കാലികമായി റദ്ദാക്കി.[…]

വാനും ട്രക്കും കൂട്ടിയിടിച്ച്​ 14 പേർ മരിച്ചു.

05:34 pm 5/11/2016 ഗുജറാത്ത്​: വാനും ട്രക്കും കൂട്ടിയിടിച്ച്​ 14 പേർ മരിച്ചു. അഹമ്മദാബാദിലെ ദോൽക്ക – ബഗോദര ഹൈവേയിലാണ്​ അപകടം നടന്നത്​. ഗുരുതരമായി പരിക്കേറ്റവരെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്​കോട്ട്​ സോക്​ദയിലെ അഞ്ചു കുടംബത്തിൽ നിന്നുള്ളവരാണ്​ അപകടത്തിൽ പെട്ടത്​. കുടുംബങ്ങൾ ഗുജറാത്തിലെ പ്രശസ്​തമായ തീർത്ഥാടന കേന്ദ്രമായ പഞ്ച്​മഹലിലെ പാവാഗദ്​ സന്ദർശിച്ച്​ മടങ്ങവെയാണ്​ അപകടം നടന്നത്​. മരിച്ചവരിൽ ഒമ്പതു പേർ ജിഞ്ചാരിയ കുടുംബത്തിൽ നിന്നുള്ളവരാണ്​. ദോൽക്ക എം.എൽ.എയും മന്ത്രിയുമായ ഭൂപേന്ദ്ര സിങ്ങ്​ ചൗദസ്​മ സംഭവം സ്​ഥലം സന്ദർശിച്ചു.

ക​ശ്​മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

05:31 pm 5/11/2016 ശ്രീനഗർ: ക​ശ്​മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന്​ പരിക്കേറ്റിട്ടുണ്ട്​. സൗത്ത്​ കശ്​മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സൈന്യം നടത്തിയ റെയ്​ഡിനിടെയാണ്​ ​ഏറ്റുമുട്ടലുണ്ടായത്​. നാലു ആയുധാരികൾ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തി​െൻറ അടിസ്​ഥാനത്തിൽ പൊലീസും സൈന്യവും ദോബ്​ജാൻ ഗ്രാമം വളയുകയായിരുന്നു. ഭീകരർ ​ഒളിച്ചിരുന്നതെന്ന്​ കരുതുന്ന വീട്ടിലേക്ക്​ കയറിയ സൈനികർക്കുനേരെ ആയുധാരികൾ വെടി​വെപ്പ്​ നടത്തുകയായിരുന്നു. തിരിച്ച്​ സൈനികർ നടത്തിയ വെടിവെപ്പിലാണ്​ ഒരു ഭീകരൻ കൊല്ലപ്പെട്ടതെന്ന്​ ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ Read more about ക​ശ്​മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.[…]

അമേരിക്കയിൽ അൽഖ്വയ്​ദ വിഭാഗങ്ങളുടെ ഭീകരാക്രമണമുണ്ടാകുമെന്ന്​ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്​.

07:31 am 5/11/2016 വാഷിങ്​ടൺ: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ മുമ്പ് ​അമേരിക്കയിൽ അൽഖ്വയ്​ദ വിഭാഗങ്ങളുടെ ഭീകരാക്രമണമുണ്ടാകുമെന്ന്​ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്​. ന്യൂയോർക്​ സിറ്റി പൊലീസ്​ അധികൃതരും പോർട്ട്​ അതോറിറ്റിയും ഇതും സംബന്ധിച്ച മുന്നറിയിപ്പ്​ പ്രദേശിക ഭരണ കേന്ദ്രങ്ങൾക്ക്​ നൽകിയിട്ടുണ്ട്​. ​ അതേസമയം യു.എസ്​ ഒൗദ്യോഗിക വൃത്തങ്ങളിൽ ചിലർ ഇത്​ തള്ളിക്കളഞ്ഞിട്ടുണ്ട്​. ആക്രമണ ഭീഷണി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്​ഇവർ പറയുന്നത്​. പോർട്ട്​ ​അതോറിറ്റി ന്യുയോർക്​ പരിസരത്തെ വിമാനത്താവളങ്ങൾ, ടണലുകൾ, പാലം എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. ​െഎ.എസ്​ മോഡൽ Read more about അമേരിക്കയിൽ അൽഖ്വയ്​ദ വിഭാഗങ്ങളുടെ ഭീകരാക്രമണമുണ്ടാകുമെന്ന്​ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്​.[…]

ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 10311.76 കോടി രൂപ പിഴ

09:11 pm 4/11/2016 ന്യൂഡൽഹി: പൊതുമേഖല എണ്ണ ഉത്പാദക കമ്പനിയായ ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 10311.76 കോടി രൂപ പിഴ വിധിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൃഷ്ണ ഗോദാവരി തടത്തിലെ ഒ.എന്‍.ജി.സി എണ്ണപ്പാടത്തെ പ്രകൃതിവാതകം അടുത്തുള്ള റിലയന്‍സിന്റെ എണ്ണപ്പാടത്തേക്ക്‌ ചോര്‍ത്തിയതിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് കനത്ത പിഴ ഈടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം റിലയൻസ് ഇൻഡസ്ട്രീസിന് നോട്ടീസ് അയച്ചതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് Read more about ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 10311.76 കോടി രൂപ പിഴ[…]

12 ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകരും സ്കൂള്‍ ജീവനക്കാരും ബലാത്സംഘം ചെയ്തെന്ന് ആരോപണം.

01:59 pm 4/11/2016 മുംബൈ: മഹാരാഷ്ട്രയില്‍ 12 ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകരും സ്കൂള്‍ ജീവനക്കാരും ബലാത്സംഘം ചെയ്തെന്ന് ആരോപണം. സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിലാണ് സംഭവം. പീഡനത്തിന് ഇരയായ മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. കേസില്‍ അധ്യാപകരടക്കം 11പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിധര്‍ഭ മേഖലയില്‍ ബുല്‍ധാന ജില്ലയിലെ ഖാംഗാവോനില്‍ സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിലാണ് പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദീപാവലി അവധിക്ക് വീടുകളിലെത്തിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടകാര്യം മാതാപിതാക്കളെ അറിയിക്കുന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ വാര്‍ത്ത പുറംലോകം അറിഞ്ഞു. 12 ആദിവാസി പെണ്‍കുട്ടികള്‍ Read more about 12 ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകരും സ്കൂള്‍ ജീവനക്കാരും ബലാത്സംഘം ചെയ്തെന്ന് ആരോപണം.[…]

ഭോപ്പാൽ ഏറ്റുമുട്ടൽ: ഗ്രാമവാസികൾക്ക് 40 ലക്ഷം നൽകുന്നത് ദൃക്സാക്ഷികളെ നിശബ്ദരാക്കാൻ

13:19 PM 04/11/2016 ഭോപ്പാൽ: ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്ന ആചാർപുര ഗ്രാമനിവാസികൾക്ക് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നടപടി വിവാദത്തിൽ. എട്ട് സിമി പ്രവർത്തകരെ വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്നതുൾപ്പടെ ആരോപണങ്ങൾ ഉയരുന്നതിനിടക്കുള്ള മധ്യപ്രദേശ് സർക്കാരിന്‍റെ പുതിയ നീക്കത്തെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ധനസഹായ പ്രഖ്യാപനം കൊലപാതകം നേരിട്ടുകണ്ടവരെ സ്വാധീനിക്കാനാണ് എന്നാണ് ആരോപണം. ഏറ്റുമുട്ടലിൽ പൊലീസിനെ സഹായിച്ച ഗ്രാമവാസികൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി 40 ലക്ഷം രൂപ ധനസഹായ പ്രഖ്യാപിക്കുന്നുവെന്നും പണം എല്ലാവർക്കും Read more about ഭോപ്പാൽ ഏറ്റുമുട്ടൽ: ഗ്രാമവാസികൾക്ക് 40 ലക്ഷം നൽകുന്നത് ദൃക്സാക്ഷികളെ നിശബ്ദരാക്കാൻ[…]

വടക്കാഞ്ചേരി കൂട്ടബലാൽസംഗം: പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം

11:39 AM 04/11/2016 തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ട ബലാൽസംഗക്കേസിലെ സി.പി.എം നഗരസഭാ കൗൺസിലർ അടക്കമുള്ള പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വടക്കാഞ്ചേരിയിലെ യുവതിയുടെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിൽ കേസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ അടിയന്തരപ്രമേയത്തിനു മറുപടിയായി സഭയിൽ അറിയിച്ചു. ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും. കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ സർക്കാർ ഗൗരവമായി കണക്കാക്കുന്നുവെന്നും മന്ത്രി Read more about വടക്കാഞ്ചേരി കൂട്ടബലാൽസംഗം: പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം[…]

ഭോപ്പാൽ ഏറ്റുമുട്ടൽ: കൊല്ലാൻ കൽപിക്കുന്ന ശബ്ദരേഖ പുറത്ത്​

11:18 AM 04/11/2016 ഭോപ്പാല്‍: ജയിൽ ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ കൊല്ലാൻ ഉത്തരവിടുന്ന ശബ്ദരേഖ പുറത്ത്​. ജയിൽ ചാടിയവരെ ഏറ്റുമുട്ടലിലൂടെയാണ്​ കൊലപ്പെടുത്തിയെന്ന മധ്യപ്രദേശ് പോലീസിന്റെ അവകാശവാദം തള്ളുന്നതാണ്​പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ. പൊലീസ് കണ്‍ട്രോള്‍ റൂമിലേതെന്നു കരുതുന്ന ഓഡിയോ റെക്കോഡിങ്ങാണ് പ്രചരിക്കുന്നത്. എട്ടുപേരെയും കൊല്ലാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശം നൽകുന്ന രണ്ട്​ ഓഡിയോ സന്ദേശങ്ങളാണ്​ പുറത്തായിരിക്കുന്നത്​. ന്യൂസ്​ 18 ചാനലാണ്​ഒാഡിയോ പുറത്തുവിട്ടിരിക്കുന്നത്​. എന്നാൽ ശബ്​ദരേഖ കൺട്രോൾ റൂമിൽ നിന്നുള്ളത്​ തന്നെയാണോയെന്ന്​ സ്ഥിരീകരിച്ചിട്ടില്ല. ‘എല്ലാവരെയും കൊല്ലാനാണ് ബോസ് പറയുന്നത്’ എന്ന് പോലീസുകാരിലൊരാള്‍ Read more about ഭോപ്പാൽ ഏറ്റുമുട്ടൽ: കൊല്ലാൻ കൽപിക്കുന്ന ശബ്ദരേഖ പുറത്ത്​[…]