പാകിസ്ഥാനില്‍ എണ്ണ ടാങ്കറില്‍ സ്ഫോടനം; 14 മരണം.

09:55 am 2/11/2016 ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനില്‍ കപ്പല്‍ പൊളിക്കുന്ന കമ്ബനിയിലാണ് സ്ഫോടനം. കമ്ബനിയിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.

ഡൽഹി ഷാഹ്ദരയിൽ തീപിടുത്തം; 3 മരണം

09:24 AM 02/11/2016 ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ദരയിലുണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. ഷാഹ്ദരയിലെ മോഹൻപാർക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുത റിക്ഷകൾ പാർക്ക് ചെയ്ത ഭാഗത്താണ് തീപിടുത്തമുണ്ടായത്. റിക്ഷകൾ രാത്രി ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വാടക വീട് നോക്കാനെത്തിയ യുവതിയെ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കൂട്ട ബലാല്‍സംഗം ചെയ്തു

03:10 pm 1/11/2016 മുംബൈ: അന്ധേരിക്കടുത്ത് ഭര്‍ത്താവുമൊത്ത് വാടക വീട് നോക്കാനെത്തിയ യുവതിയെ ഒരു സംഘമാളുകള്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ എഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയതു. ഭര്‍ത്താവുമൊത്ത് അംബോലിയിലെ ചേരിയില്‍ വാടക വീട് നോക്കാനെത്തിയ മുപ്പതുകാരിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഭര്‍ത്താവിനെ മൂന്ന് പ്രതികള്‍ മറ്റൊരുകാര്യത്തിന് പുറത്തേക്ക് കൊണ്ടുപോയി ്വീടിനു പുറത്തു കെട്ടിയിട്ടു. മറ്റ് നാലു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. അവശനിലയിലായ യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ Read more about വാടക വീട് നോക്കാനെത്തിയ യുവതിയെ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കൂട്ട ബലാല്‍സംഗം ചെയ്തു[…]

മലപ്പുറം സിവിൽ സ്​റ്റേഷനിൽ വാഹനത്തിൽ പൊട്ടി​ത്തെറി

02:30 PM 01/11/2016 മലപ്പുറം: സിവിൽ സ്​റ്റേഷൻ പരിസരത്ത്​ നിർത്തിയിട്ടിരുന്ന വാഹനത്തിൽ പൊട്ടിത്തെറി. ജില്ലാ ഹോമിയോ മെഡിക്കൽ ഒാഫിസർ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി വാടകക്കെടുത്ത കാറിലാണ്​ ​ പൊട്ടി​െത്തറിയുണ്ടായത്​. ജ​ുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയും പി.എസ്​.സി ജില്ല ഒഫീസും സ്ഥിതി ചെയ്യുന്ന ​ബ്ലോക്കിനു മുന്നിലാണ്​ സ്​ഫോടനം നടന്നത്​. പൊട്ടിത്തെറിയിൽ കാറി​െൻറ പിൻഭാഗവും ചില്ലുകളും തകർന്നു. സമീപത്ത്​ നിർത്തിയിട്ടിരുന്ന രണ്ട്​ കാറുകൾക്കും നിസാര കേടുപാടുകൾ പറ്റി. പൊട്ടിത്തെറിയുണ്ടായ കാറിന്​ സമീപത്തുനിന്ന്​ സംശയാസ്​പദമായ സാഹചര്യത്തിൽ ബേസ് മൂവ്മെന്‍റ് എന്നെഴുതിയ പെട്ടി കണ്ടെത്തി. പെട്ടിയിൽ Read more about മലപ്പുറം സിവിൽ സ്​റ്റേഷനിൽ വാഹനത്തിൽ പൊട്ടി​ത്തെറി[…]

മലയാള മണ്ണിന് പിറന്നാള്‍ ആശംസകള്‍.

09:28 am 01/11/2016 മലയാള നാടിന് ഇന്ന് ഷഷ്ടിപൂര്‍ത്തി. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ട് ഇന്നേയ്ക്ക് അറുപത് വര്‍ഷം തികയുന്നു. അശോക ശാസനങ്ങളിലും , പുരാണ ഇതിഹാസങ്ങളിലും കേരള പരാമര്‍ശങ്ങളുണ്ട്. പക്ഷേ സംഘകാലത്തോളമെങ്കിലും കേരളം വിശാല തമിഴകത്തിന്റേതായിരുന്നു . പിന്നീട് എപ്പോഴോ ആണ് സഹ്യനിപ്പുറം പുതിയൊരു ഭാഷ രൂപമെടുത്തത്. മലയാളദേശത്തെ ഭാഷസംസാരിച്ചവര്‍ അങ്ങനെ മലയാളികളായി. കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങള്‍ക്ക് കീഴിയല്‍ പോരടിച്ചു കഴിഞ്ഞിരുന്ന മലയാളികളെ തേടി അധിനിവേഷത്തിന്റെ നുകവുമായി 1498ല്‍ വാസകോഡ ഗാമയെത്തി. 1947 ല്‍ ബ്രിട്ടീഷ് Read more about മലയാള മണ്ണിന് പിറന്നാള്‍ ആശംസകള്‍.[…]

ഇ-മെയില്‍ വിവാദം: എഫ്.ബി.ഐ വേണമെങ്കിൽ പരിശോധിക്കട്ടെ എന്ന് ഹിലരി

09:28 AM 01/11/2016 കെന്‍റ്: ഇ-മെയില്‍ വിവാദത്തില്‍ എഫ്.ബി.ഐ മേധാവി ജയിംസ് കോമിയെ വെല്ലുവിളിച്ച് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റൻ. എഫ്.ബി.ഐ വേണമെങ്കിൽ പരിശോധിക്കട്ടെയെന്നും ഇവിടെ ഒരു കേസുമില്ലെന്നും ഹിലരി ഒാഹിയോയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പറഞ്ഞു താൻ തെറ്റ് ചെയ്തതിന് ഒരു തെളിവുമില്ല. ദീർഘകാലം സഹായിയായിരുന്ന ഹുമ അബ്ദിന്‍റെ ഇമെയിലുകൾ എഫ്.ബി.ഐ പരിശോധിക്കട്ടെയെന്നും ഹിലരി വെല്ലുവിളിച്ചു. അതേസമയം, എഫ്.ബി.ഐ മേധാവിയെ പുകഴ്ത്തി വൈറ്റ് ഹൗസ് രംഗത്തെത്തി. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്ക് Read more about ഇ-മെയില്‍ വിവാദം: എഫ്.ബി.ഐ വേണമെങ്കിൽ പരിശോധിക്കട്ടെ എന്ന് ഹിലരി[…]

ഏറ്റുമുട്ടലില്‍ 34 പേര്‍ കൊല്ലപ്പെട്ട സംഭവം: അഞ്ചു സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് പ്രതിഷേധം

09:20 AM 01/11/2016 ഹൈദരാബാദ്: ആന്ധ്രപ്രദേശ്- ഒഡിഷ അതിര്‍ത്തിയില്‍ 34 മാവോയിസ്റ്റുകാരെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ആരോപിച്ച് അഞ്ചു സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ മാവോയിസ്റ്റ് തീരുമാനം. സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി മെംബറും കേന്ദ്രവക്താവുമായ പ്രതാപ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി മാവോയിസ്റ്റ് വക്താക്കള്‍ അറിയിച്ചു. പൊലീസ് പ്രത്യേക രഹസ്യ സേനയെ നിയോഗിച്ചാണ് മാവോയിസ്റ്റുകളെ കൊല്ലാന്‍ പദ്ധതി തയാറാക്കുന്നതെന്ന് തെലങ്കാന Read more about ഏറ്റുമുട്ടലില്‍ 34 പേര്‍ കൊല്ലപ്പെട്ട സംഭവം: അഞ്ചു സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് പ്രതിഷേധം[…]

ഭോപാൽ ഏറ്റുമുട്ടൽ: ദുരൂഹ​മെന്ന്​ കോൺഗ്രസും എ.എ.പിയും

04:00 PM 31/10/2016 ഭോപാൽ: ​ഭോപാലിൽ ജയിൽ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തിൽ സംശയം പ്രകടിപ്പിച്ച്​ കോൺഗ്രസും ആം ആദ്​മി പാർട്ടിയും​. ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന്​രക്ഷപെട്ട എട്ട്​ പ്രതികളെ മണിക്കൂറുകൾക്കകം ​ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന്​ മധ്യ​പ്രദേശ്​ പൊലീസ്​ അറിയിച്ചു. ഇക്കാര്യത്തിൽ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച്​ കോൺഗ്രസും ആം ആദ്​മി പാർട്ടിയുമാണ്​ രംഗത്തെത്തിയത്​. ‘അവർ ജയിൽ ചാടിയതാണോ അതോമുൻകുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാൻ അനുവദിച്ചതാണോ’ എന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി ദിഗ്​വിജയ്​ സിങ്​ ട്വീറ്റ്​ ചെയ്​തു. ഇതേക്കുറിച്ച്​ Read more about ഭോപാൽ ഏറ്റുമുട്ടൽ: ദുരൂഹ​മെന്ന്​ കോൺഗ്രസും എ.എ.പിയും[…]

ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.

12:23 pm 31/10/2016 ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് എട്ടുപേരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹെഡ് കോസ്റ്റബിളായ രാം ശങ്കറെ കഴുത്തറുത്ത് കൊന്നശേഷം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത്. പുതപ്പ് ഉപയോഗിച്ച്‌ കയര്‍ ഉണ്ടാക്കി ജയില്‍ മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ദീപാവലി ദിനത്തില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം Read more about ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.[…]

ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല.

12:10 pm 31/10/2016 കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല. നവംബര്‍ 3ന് ശേഷം സമര്‍പ്പിക്കാനാണ് തീരുമാനം. തനിക്കെതിരെ ഹൈക്കോടതിയിലുള്ള കേസുകളുടെ തിരക്കിലാണെന്ന് ജേക്കബ് തോമസ് ഇതേക്കുറിച്ച് പ്രതികരിച്ചു. ടോം ജോസിന്‍റെ ഫ്‌ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധിച്ചിരുന്നു. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് ഇന്ന് സമര്‍പ്പിക്കുമെന്നാണ് Read more about ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല.[…]