ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി.

09:40 am 31/10/2016 ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി. ഭോപ്പാൽ സെൻട്രൽ ജയിലിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികൾ കടന്നു കളഞ്ഞത്. ഹെഡ് കോൺസ്റ്റബിൾ രാമ ശങ്കറാണ് കൊല്ലപ്പെട്ടത്. സെൻട്രൽ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്‍റെ കൂറ്റൻ മതിലിൽ കയറിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു. ദീപാവലി ആഘോഷത്തിൽ ഭോപ്പാൽ നഗരം Read more about ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി.[…]

പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു

02.07 Am 31/10/2016 ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. ചൈന അതിർത്തിയിലുള്ള ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനികർക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരുമായി സംസാരിക്കാനും തയാറായി. സൈനികരുടെ ആഹ്ലാദത്തിൽ പങ്കുചേരാൻ കഴിഞ്ഞത് തന്നെ ആഴത്തിൽ സ്പർശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവി ജനറൽ ധൽബീർ സിംഗ് സുവാഹുമുണ്ടായിരുന്നു. ജനറൽ റീസേർവ് എഞ്ചിനീയറിംഗ് ഫോഴ്സിലെ സേനാംഗങ്ങളെയും പ്രധാനമന്ത്രി കണ്ടു. Read more about പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു[…]

ഇറ്റലിയിലെ നോര്‍ഷ്യക്ക്​ സമീപം ശക്തമായ ഭൂചലനം

06:09 pm 30/10/2016 റോം: ഇറ്റലിയിലെ നോര്‍ഷ്യക്ക്​ സമീപം ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക്​ നാശനഷ്​ടം സംഭവിച്ചു. അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഞായറാഴ്ച പ്രാദേശിക സമയം 7.40നാണ്​ ഭൂചലനമുണ്ടായത്​. അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്നിയ ഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു. പെറുഗിയക്ക് 67 കിലോമീറ്റര്‍ അ​കലെയാണ്​ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. രണ്ട് മാസം മുമ്പുണ്ടായ ഭൂകമ്പത്തി​െൻറ നടുക്കം വിട്ടുമാറും മു​െമ്പയാണ്​ ജനങ്ങ​ളെ ഭീതിയിലാക്കി Read more about ഇറ്റലിയിലെ നോര്‍ഷ്യക്ക്​ സമീപം ശക്തമായ ഭൂചലനം[…]

തൃശൂരിൽ ബസ് ലോറിയിലിടിച്ച് ഒരാൾ മരിച്ചു

06.16 AM 30/10/2016 തൃശൂർ: ചാലക്കുടി പോട്ടയിൽ സ്വകാര്യ ബസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. അപകടത്തിൽ 25 യാത്രാക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിൽ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

09.12 AM 30/10/2016 ന്യൂഡൽഹി: രാജ്യതലസ്‌ഥാനത്ത്, യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗുഡ്ഗാവിലെ മെട്രോ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മേഘാലയ സ്വദേശി പിങ്കിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 22 വയസുകാരിയായ പിങ്കിയുടെ ശരീരത്തിൽ 30ലേറെ കുത്തുകളേറ്റിരുന്നുവെന്ന് വ്യക്‌തമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയെന്നയാളെ പോലീസ് പിടികൂടിരുന്നു. ഇയാൾ പിങ്കിയെ നാളുകളായി സല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ.

കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ വെടിവയ്പ്; അഞ്ചു മരണം

01.23 AM 30/10/2016 ഇാസ് ലാമാബാദ്: കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ അജ്‌ഞാതർ നടത്തിയ വെടിവയ്പിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ നസീമാബാദിലായിരുന്നു സംഭവം. ഒരു വീട്ടിൽ പ്രാർഥന നടക്കുന്നിടത്തേക്ക് അക്രമികൾ കടന്നുവന്ന് വെടിവയ്പ് നടത്തുകയായിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ലഷ്കർ ഇ ജാൻവി അൽ അലാമി എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.

ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിൻെറൻെറ കൂടുതൽ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എഫ്.ബി.ഐ

10:25 am 29/10/2016 വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിൻെറൻെറ കൂടുതൽ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എഫ്.ബി.ഐ. ഇതിനായി ഹിലാരി ക്ലിന്റൺ ഉപയോഗിക്കുന്ന സ്വകാര്യ ഇമെയിൽ സെർവർ വീണ്ടും പരിശോധിക്കും. പുതിയ അന്വേഷണം പൂർത്തിയാക്കുന്നതിന് എത്രത്തോളം സമയമെടുക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമേ വ്യക്തമാക്കി. യു.എസ് കോൺഗ്രസ് സിമിതികൾക്കയച്ച കത്തിലായിരുന്നു ഡയറക്ടറുടെ വിശദീകരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടു ആഴ്ച മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത തീരുമാനം. നവംബർ 8ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും അഭിപ്രായ Read more about ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിൻെറൻെറ കൂടുതൽ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എഫ്.ബി.ഐ[…]

നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു

08:09 am 29/10/2016 ശ്രീനഗര്‍: കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്‍െറ വെടിവെപ്പിന്‍െറ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു.

കാഷ്മീരിൽ അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനും അറസ്റ്റിൽ

02.23 AM 29/10/2016 ശ്രീനഗർ: അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനുമടക്കം ആറുപേർ ജമ്മു കാഷ്മീരിൽ അറസ്റ്റിൽ. കുൽഗാം ജില്ലയിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പ്രദേശത്ത് ലഷ്കർ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ബടാമലൂ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു തെരച്ചിൽ. പിടിയിലായ ഭീകരരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കുപ്വാരയിലെ കർനായിൽനിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്ക് ഭീകരരുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ, കുൽഗാമിലെ വാംപോറയിൽ ഹിസ്ബുൾ മുജാഹുദീൻ ഭീകരൻ Read more about കാഷ്മീരിൽ അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനും അറസ്റ്റിൽ[…]

രാജ്യത്തെ കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

02.26 Am 29/10/2016 ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ ഒളിച്ചുകളി തുടരുന്ന കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി പരാമർശം. ജഡ്ജിമാരുടെ നിയമനങ്ങൾ വൈകിയാൽ വിവിധ സംസ്‌ഥാനങ്ങളിലെ ഹൈക്കോടതികളെല്ലാം അടച്ചുപൂട്ടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജഡ്ജിമാരുടെ അഭാവം കാരണം പല കോടതികളിലും കേസുകൾ കെട്ടികിടക്കുകയാണ്. രാജ്യത്തെ കോടതികളെല്ലാം അടച്ചുപൂട്ടണമെന്നാണോ കേന്ദ്ര സർക്കാർ നിലപാടെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരുടെ കൊളീജിയം നിർദ്ദേശിച്ച പേരുകൾ കേന്ദ്ര സർക്കാരിന് സ്വീകാര്യമല്ലെങ്കിൽ അക്കാര്യം അറിയിക്കണം. നിയമനങ്ങൾ Read more about രാജ്യത്തെ കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്[…]