അതിർത്തിയിൽ വെടിവെപ്പ്: ഏഴു പേർക്ക് പരിക്ക്
10:11 AM 27/10/2016 കശ്മീർ: അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ഏഴു ഗ്രാമീണർക്ക് പരിക്കേറ്റു. ആർ.എസ് പുര സെക്ടറിലാണ് വെടിവെപ്പുണ്ടായത്. 82 എം.എം മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷം നിലനിൽക്കുന്നതിനാൽ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകി. ബുധനാഴ്ച രാത്രി മുതല്‍ പാക് ഷെല്ലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതോടെ ബി.എസ്.എഫ് തിരിച്ചടിച്ചു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ Read more about അതിർത്തിയിൽ വെടിവെപ്പ്: ഏഴു പേർക്ക് പരിക്ക്[…]










