ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

09:00 am 19/4/2O17 ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാക് സൈന്യം രജൗരി ജില്ലയിലെ നൗഷേരയില്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ തിങ്കളാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ ഏഴ് തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചു. ഏപ്രില്‍ ഒന്നിന് പൂഞ്ച് സെക്ടറില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് ഒമ്പതിനുണ്ടായ പാക് Read more about ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.[…]

പെറുവിൽ ഉണ്ടായ പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 113 കവിഞ്ഞു.

08:57 am 19/4/2017 ലിമ:സംഭവത്തിൽ 400ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 20,000ലേറെ വീടുകളും 316 പാലങ്ങളും 53 സ്കൂളുകളും 11 ആരോഗ്യകേന്ദ്രങ്ങളും പ്രളയത്തിൽ തകർന്നെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 1,670 കിലോമീറ്റർ റോഡാണ് ഒലിച്ചുപോയത്. പത്തുലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്ത്തിയെന്നും ഇതിൽ 178,000ലേറെ പേർക്ക് അവരുടെ വീടുകൾ നഷ്ടമായെന്നുമാണ് വിവരങ്ങൾ. എൽനിനോ പ്രതിഭാസത്തെത്തുടർന്നാണ് മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. 20ലേറെ പ്രവിശ്യകളെയാണ് പ്രളയം ദുരിതത്തിലാഴ്ത്തിയത്.

തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി

08:47 am 19/4/2017 ച​​ണ്ഡി​​ഗ​​ഡ്: യൂ​​റോ​​പ്പ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. പാ​​ൽ​​വി​​ന്ദ​​ർ സിം​​ഗ് സ​​ന്ദീ​​പ്കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​ത്. സം​​സ്ഥാ​​ന​​ത്തെ സാ​​മൂ​​ഹ്യ-​​മ​​ത നേ​​താ​​ക്ക​​ളെ ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​വ​​രാ​​ണ് ഇ​​വ​​രെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ​​നി​​ന്നു തോ​​ക്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ വ​​ൻ ആ‍യു​​ധ​​ശേ​​ഖ​​ര​​വും പി​​ടി​​കൂ​​ടി. ജ​​ർ​​മ​​നി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഷെ​​റി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഷ​​മീ​​ന്ദ​​ർ സിം​​ഗ് ആ​​ണു തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ന്‍റെ ത​​ല​​വ​​ൻ. അ​​റ​​സ്റ്റി​​ലാ​​യ തീ​​വ്ര​​വാ​​ദി​​ക​​ളി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത ആ​​യു​​ധം കൈ​​വ​​ശം വ​​ച്ച​​തി​​നു ഷ​​മീ​​ന്ദ​​ർ സിം​​ഗി​​ന്‍റെ അ​​മ്മ ജ​​സ്‌​​വി​​ന്ദ​​ർ കൗ​​റി​​നെ​​യും പോ​​ലീ​​സ് Read more about തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി[…]

സൈ​നി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​യേ​റ്റു​മ​രി​ച്ചു.

08:55pm 18/4/2017 ശ്രീ​ന​ഗ​ർ‌: ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​യേ​റ്റു​മ​രി​ച്ചു. പൂ​ഞ്ചി​ലെ മെ​ന്ദാ​ർ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റാ​ണ് സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഇ​ന്ത്യ​ൻ സൈ​ന്യം നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വെ​ടി​വ​യ്പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റാ​ണ് സൈ​നി​ക​ൻ മ​രി​ച്ച​തെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് ലെ​ഫ്റ്റ​ന്‍റ് കേ​ണ​ൽ മ​നീ​ഷ് മെ​ഹ്ത പ​റ​ഞ്ഞു.

ബ്രി​ട്ട​ണി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു.

06:22 pm 18/4/2017 ല​ണ്ട​ണ്‍: ജൂ​ണ്‍ എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2020 ന​ട​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നേ​ര​ത്തെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബ്ര​ക്സി​റ്റ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ടു പോ​കു​ന്ന​തു കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തി​നു ശ​ക്ത​മാ​യ നേ​തൃ​ത്വ​വും സ്ഥി​ര​ത​യു​ള്ള ഒ​രു ഭ​ര​ണ​കു​ട​വും ആ​വ​ശ്യ​മാ​ണെ​ന്നും രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ടു​പോ​കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും തേ​രേ​സ മേ​ പ​റ​ഞ്ഞു. എ​ന്നാ​ൽ ചി​ല ഘ​ട​ക​ങ്ങ​ൾ ഇ​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ഇ​പ്പോ​ൾ ഒ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് വേ​ണ്ട​ത്. അ​തി​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വിജയ് മല്യയെ അറസ്റ്റ് ചെയ്തു നിമിഷങ്ങൾകുള്ളിൽ ജാമ്യം

04:30 pm 18//2017 ലണ്ടൻ: കിംഗ് ഫിഷർ ഉടമയും വ്യവസായിയുമായ വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടനിലാണ് മല്യ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നൂ മണിക്കൂറുകഴിഞ്ഞപ്പോൾ ജാമ്യവും കിട്ടി. വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനൽകുമെന്നുമാണ് ദേശീയ Read more about വിജയ് മല്യയെ അറസ്റ്റ് ചെയ്തു നിമിഷങ്ങൾകുള്ളിൽ ജാമ്യം[…]

ആ​സാ​മി​ലെ ​ ഒറാ​ങ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ അ​ന​ധി​കൃ​മാ​യി ക​ട​ന്ന ര​ണ്ട് വേ​ട്ട​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു.

04:28 pm 18/4/2017 ഗു​വ​ഹാ​ത്തി: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള വെ​ടി​വ​യ്പ്പി​ലാ​ണ് വേ​ട്ട​ക്കാ​ർ കൊല്ലപ്പെട്ടത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രി​ൽ​നി​ന്നു തോ​ക്കു​ക​ളും തി​ര​ക​ളും ക​ണ്ടെ​ത്തി. പാ​ർ​ക്കി​നു​ള്ളി​ൽ വെ​ടി​യൊ​ച്ച കേ​ട്ട​തി​നെ തു​ട​ർ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ട്ട​ക്കാ​രെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വേ​ട്ട​ക്കാ​ർ ഒ​രു കണ്ടാ​മൃ​ഗ​ത്തെ കൊ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാക്കിസ്ഥാനിൽ ഭൂചലനമുണ്ടായി.

09:06 am 18/4/2017 ഇസ്‌ലാമാബാദ്: റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ.

08:56 am 18/4/2017 സിയൂൾ: മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ. ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി ഹാൻ സോംഗ് റയോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരെതിർത്താലും മിസൈൽ പരീക്ഷണങ്ങൾ തുടരും. ചിലപ്പോൾ ഓരോ ആഴ്ച കൂടുമ്പോൾ അല്ലെങ്കിൽ ഓരോ മാസവും അതുമല്ലെങ്കിൽ വാർഷികാടിസ്ഥാനത്തിൽ ആയിരിക്കും മിസൈൽ പരീക്ഷണങ്ങൾ ഇനി നടത്തുക- റയോൾ പറഞ്ഞു. അമേരിക്കൻ സൈനിക നടപടി ഉണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്നും റയോൾ വ്യക്തമാക്കി. അമേരിക്കയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് Read more about മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ.[…]

സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു.

08:50 am 18/4/2017 വാഷിംഗ്ടൺ: അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു. ലിയോനാർഡ് നഗരത്തിനു പുറത്തെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നു വീണത്. മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്നതെന്നാണ് വിവരം. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.