കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി.

07:15 pm 5/3/2017 നിസ്വ: കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തി​െൻറ മകന്‍ ആന്‍റണി ബോസ് (40) ആണ് മരിച്ചത്. അല്‍ അത്യാബ് ബേക്കറിയുടെ നിസ്വ ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു. പുലര്‍ച്ചെ മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ ജോലിക്ക് പോയ ശേഷമാണ് ആത്മഹത്യ നടന്നതെന്ന് കരുതുന്നു. ഏഴുമാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചത്തെിയത്. സ്വര്‍ണം മാതാവും ലാലി ഭാര്യയുമാണ്. ആന്‍ലിയ ഏകമകളാണ്. രണ്ട് സഹോദരന്‍മാര്‍ ഒമാനിലുണ്ട്.

അല്‍മാസ്സ് കുവൈറ്റ് കുട്ടികള്‍ക്കായി ബാലദീപ്തി സംഘടിപ്പിച്ചു

08:08 am 4/3/2017 കുവൈറ്റ്: അലുംമ്‌നി അസ്സോസിയേഷന്‍ ഓഫ് സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍ കുവൈറ്റ് ചാപ്റ്റര്‍ (അല്‍മാസ്സ് കുവൈറ്റ്) കുട്ടികള്‍ക്കായി ബാലദീപ്തി 2017 സംഘടിപ്പിച്ചു. ഫെബ്രുവരി 24 ന് അബ്ബാസിയാ പോപ്പിന്‍സ് ഹാളില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാല പ്രതിഭ കുമാരി റീവാ മരിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ശ്രീ. ജിജോ തോമസ് സ്വാഗതം അര്‍പ്പിക്കുകയും, 2017 ചെയര്‍മാന്‍ ശ്രീ. റെനി അബ്രാഹം അദ്ധ്യക്ഷ പ്രസംഗം നടത്തുകയും, ശ്രീ. അനില്‍ Read more about അല്‍മാസ്സ് കുവൈറ്റ് കുട്ടികള്‍ക്കായി ബാലദീപ്തി സംഘടിപ്പിച്ചു[…]

ദമാമിൽ സ്വിമ്മിംഗ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു.

08:38 am 28/2/2017 ദമാം: സൗദി അറേബ്യയിലെ ദമാമിൽ സ്വിമ്മിംഗ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്‍റെ മക്കളായ സഫ്വാൻ (6), സൗഫാൻ (4) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം താമസസ്ഥലത്തെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടമുണ്ടായത്.

സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി അബൂദബിയില്‍ മരിച്ചു

07:00 pm 27/2/2017 അബൂദബി: ജോലിയന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി അബൂദബിയില്‍ മരിച്ചു. അത്തോളിക്ക് സമീപം തലക്കുളത്തൂര്‍ പടന്നക്കളം കുമ്മറ വീട്ടില്‍ രാജന്‍ (49) ആണ് മരിച്ചത്. 13 ദിവസം മുമ്പാണ് ഇദ്ദേഹം അബൂദബിയിലത്തെിയത്. ഏഴ് മാസം മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയ രാജന്‍ വീട് നിര്‍മാണത്തിലെ കടബാധ്യത തീര്‍ക്കാനാണ് ജോലി തേടി എത്തിയത്. മൂന്ന് ദിവസം മുമ്പ് താമസിക്കുന്ന മുറിയില്‍ വെച്ച് അമിത രക്തസമ്മര്‍ദം അനുഭവപ്പെട്ട രാജനെ അബൂദബി ഖലീഫ മെഡിക്കല്‍ ഹോസ്പിറ്റലില്‍ Read more about സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി അബൂദബിയില്‍ മരിച്ചു[…]

ഹാഷ് കോര്‍ണര്‍ ലോഗോ പ്രകാശനം റിയാദില്‍ വെച്ച് നടന്നു

8:36 pm 22/2/2017 റിയാദ് : മലബാറിലും റിയാദിലും കേക്ക് നിര്‍മാണ രംഗത് പുതിയൊരു ചുവടുവെപ്പുമായി ഹാഷ് കോര്‍ണര്‍ ,അതിന്റെ ലോഗോ പ്രകാശനം പ്രശസ്ത പ്രാസംഗികനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെടുവമ്പ്രം നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം സുലൈ ഇസ്തിറാഹയില്‍ വെച്ച് റിയാദ് ഹുരിക്കന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന എപിക്യൂര്‍ ഫാമിലി ഫുഡ് ആന്‍ഡ് ഫണ്‍ ഫെയറില്‍ വെച്ചു നിറഞ്ഞ സദസ്സിനു മുന്നില്‍ വെച്ചാണ് പ്രകാശന കര്‍മം നിര്വഹിക്കപ്പെട്ടത് . മലബാറില്‍ പുതിയ രണ്ടു ഔട്‌ലെറ്റുകള്‍ കൂടി ഉടന്‍ നിലവില്‍ Read more about ഹാഷ് കോര്‍ണര്‍ ലോഗോ പ്രകാശനം റിയാദില്‍ വെച്ച് നടന്നു[…]

ബഹറിനിലെ പ്രവാസികൾക്ക് തിരിച്ചടിയായി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു

8:24 am 22/2/2017 മനാമ: ബഹറിനിലെ പ്രവാസികൾക്ക് തിരിച്ചടിയായി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു. മാർച്ച് ഒന്നു മുതൽ വർധനവ് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഗാർഹിക ഉപയോഗത്തിനുള്ള നിരക്ക് 3,000 യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 13 ഫിൽസ് ആയിരിക്കും. നിലവിൽ ഇത് ആറു ഫിൽസ് ആണ്. വെള്ളത്തിന്‍റെ നിരക്ക് നിലവിലെ 60ൽ നിന്ന് 200 ഫിൽസായാണ് ഉയരുക. ഗാർഹിക ഉപയോക്താക്കൾക്കു പുറമേ വൻകിട കമ്പനികൾക്കും വ്യവസായങ്ങൾക്കുമുള്ള വൈദ്യുതി, വെള്ളം നിരക്കുകളും വർധിക്കും.

റിയാദ് മലയാളി സമൂഹത്തിന്‍െറ കലാസാംസ്കാരിക രംഗത്ത് നിലയുറപ്പിച്ച പ്രതിഭകളെ ആദരിച്ചു

9:00 am 18/2/2017 റിയാദ്: രണ്ട് പതിറ്റാണ്ടായി റിയാദ് മലയാളി സമൂഹത്തിന്‍െറ കലാസാംസ്കാരിക രംഗത്ത് നിലയുറപ്പിച്ച പ്രതിഭകളെ ആദരിച്ചു. റിയാദ് ടാക്കീസ് സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് 2017 ലാണ് അഞ്ച് കലാകാരന്മാര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഗായകരായ കോഴിക്കോട് ഖാദര്‍ ഭായ് എന്ന അബ്ദുല്‍ ഖാദര്‍, പ്രമോദ് കണ്ണൂര്‍, ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗീസ് എന്നിവരും മിമിക്രി കലകാരന്മാരായ നസീബ് കലാഭവന്‍, ഫാസില്‍ ഹാഷിം എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. രാഗേഷ് പാണയില്‍, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് Read more about റിയാദ് മലയാളി സമൂഹത്തിന്‍െറ കലാസാംസ്കാരിക രംഗത്ത് നിലയുറപ്പിച്ച പ്രതിഭകളെ ആദരിച്ചു[…]

ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മക്ക് പുതിയ നേതൃത്വം

08:34 am 16/2/2017 റിയാദ് : റിയാദിലെ പ്രമുഖ കലാസാംസ്കാരിക ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മ 2017 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷകാലമായി റിയാദിലെ പൊതുസമൂഹത്തില്‍ നിറസാന്നിധ്യമായി ജീവകാരുണ്യരംഗത്തും ആരോഗ്യരംഗത്തും വിപുലമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുന്നോട്ട് പോകുന്ന സംഘടനയുടെ പുതിയ ഭാരവാഹികളെ ബത്ത ലാവന്ന്യ ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡണ്ട് അബ്ദുല്‍ സലിം അര്‍ത്തിയില്‍, ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ട്രഷറര്‍ യുസഫ് Read more about ഫ്രണ്ട്‌സ് ഓഫ് കേരള റിയാദ് കൂട്ടായ്മക്ക് പുതിയ നേതൃത്വം[…]

മയക്കുമരുന്ന് നൽകിയതിനെ തുടർന്ന് കാമുകി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവിന് അഞ്ച് വർഷം തടവ്.

07:57 am 9/2/2017 ദുബായ്: അമിതയളവിൽ മയക്കുമരുന്ന് നൽകിയതിനെ തുടർന്ന് കാമുകി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവിന് അഞ്ച് വർഷം തടവ്. ദുബായിൽ 33 വയസുകാരനായ എമിറാത്തി യുവാവിനാണ് തടവും 20,000 ദിർഹം പിഴയും വിധിച്ചത്. യുവതിയുടെ മരണം അമിതയളവിൽ മയക്കുമരുന്നു ഉപയോഗിച്ചത് കൊണ്ടാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. യുവാവിനൊപ്പം കാറിൽ ചെലവഴിച്ച യുവതി മയക്കുമരുന്നു ഉപയോഗിക്കുകയായിരുന്നു. ഇതിനുശേഷം അബോധാവസ്ഥയിലായ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഉപേക്ഷിച്ച ശേഷം യുവാവ് കടന്നുകളഞ്ഞു. Read more about മയക്കുമരുന്ന് നൽകിയതിനെ തുടർന്ന് കാമുകി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവിന് അഞ്ച് വർഷം തടവ്.[…]

ഒമാനിൽ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു.

08:33 pm 6/2/2017 മസ്കത്ത്: ഒമാനിൽ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് കരുതുന്നയാളെ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. നാലു വര്‍ഷമായി ഹോട്ടലിലെ ക്ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. Read more about ഒമാനിൽ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു.[…]