പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

11:58 pm 22/12/2016 ദുബായ്: പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുബായില്‍ ഒരു ലേബര്‍ ക്യാമ്പിലെ സന്ദര്‍ശനത്തിനിടെ തൊഴിലാളികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്കായി ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി. ദുബായ് അല്‍ഖൂസിലുള്ള ഡെല്‍സ്‌കോ ലേബര്‍ ക്യാമ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയത്. തൊഴിലാളികളുടെ കിടപ്പുമുറികളും ഭക്ഷണ സ്ഥലവുമെല്ലാം അദ്ദേഹം നടന്നു കണ്ടു. തൊഴിലാളികളോട് കുശലാന്വേഷണം പറയാനും അദ്ദേഹം സമയം കണ്ടെത്തി. മുഖ്യമന്ത്രിക്കായി പ്രത്യേക സ്വീകരണ Read more about പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍[…]

ഷാർജ ഭരണാധികാരി കേരളം സെപ്തംബറില്‍ സന്ദർശിക്കും

11:48 pm 22/12/2016 ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സെപ്തംബറില്‍ കേരളം സന്ദര്‍ശിക്കും. യു.എ.ഇ പര്യടനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ക്ഷണം സ്വീകരിച്ചാണ് വരുന്ന സെപ്തംബറില്‍ കേരളത്തിലത്തൊമെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചത്. കലിക്കറ്റ് സര്‍വകലാശാല നേരത്തേ പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും. യു.എ.ഇയിലെ മലയാളി സമൂഹത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ഡോ. ശൈഖ് സുല്‍ത്താന്‍ കേരളവും ഷാര്‍ജയും തമ്മിലെ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുതകുന്ന Read more about ഷാർജ ഭരണാധികാരി കേരളം സെപ്തംബറില്‍ സന്ദർശിക്കും[…]

പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി നിലവില്‍ വന്നു

10:02 am 22/12/2016 റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസിമലയാളി ഫെഡറേഷന്‍ സൗദി അറേബ്യന്‍ നാഷണല്‍ കമ്മറ്റി രൂപികരിച്ചു.സൗദിയുടെ വിവിധ ഭാഗങ്ങളിലായി രൂപികരിക്കപെട്ട പന്ത്രണ്ട് യുനിറ്റുകളില്‍ നിന്നായി നാഷണല്‍ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപെട്ട രണ്ടുവീതം അംഗങ്ങളും യുണിറ്റുകളിലെ കോര്ഡികനെറ്റര്‍ പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ ചേര്ന്നാ ണ് പുതിയ നാഷണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത് സൗദി നാഷണല്‍ കോര്ഡിനനെറ്റര്‍ സ്റ്റീഫന്‍ കോട്ടയം(മറാത്), പ്രസിഡന്റ്ട ഡോ. നാസര്‍,(അല്‍ ഖര്ജ്്) ജനറല്‌സെടക്രട്ടറി ഗോപന്‍ സി എന്‍(ദമ്മാം), ട്രഷറര്‍ ബോബി (ജിദ്ദ), വൈസ് പ്രസിഡണ്ട് റഫീക്ക് Read more about പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി നിലവില്‍ വന്നു[…]

കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മലയാളിയുടെ കാര്‍ തട്ടിയെടുത്തു

11:14 am 21/12/2016 കുവൈത്ത് സിറ്റി: കുവൈത്തില്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മലയാളിയുടെ കാര്‍ തട്ടിയെടുത്തു. ഞായറാഴ്ച വൈകുനേരം മൂന്ന് മണിക്ക് ഫര്‍വാനിയായ ക്ലിനിക്കിന് എതിര്‍വശത്തായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ റിജോ വിക്ടറിന്റെ കാമ്രി കാറാണ് അക്രമി തട്ടിയെടുത്തത്. കാറിലിരുന്ന ഭാര്യയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഇത്. ഇറങ്ങിയ ഉടനെ ഓടി ഭര്‍ത്താവിന്റെ അടുത്ത് ചെന്ന് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന്, ഒരു ടാക്സിയിര്‍ ഫര്‍വാനിയ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.ഇന്നലെ കോടതിയില്‍പോയി അനുബന്ധ നടപടികളും പൂര്‍ത്തീകരിച്ചട്ടുണ്ട്. സമാനമായ സംഭവം Read more about കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മലയാളിയുടെ കാര്‍ തട്ടിയെടുത്തു[…]

ജനുവരി ഒന്നിന് യു.എ.ഇയില്‍ പൊതു അവധി

11:11 am 21/12/2016 ദുബായ്: പുതുവര്‍ഷം പ്രമാണിച്ച്‌ ജനുവരി ഒന്നിന് യു.എ.ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും അവധി ബാധകമായിരിക്കും. യു.എ.ഇ മാനവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ. ദുബായിലാണ് ഏറ്റവുമധികം ആഘോഷ പരിപാടികള്‍ അരങ്ങേറുക. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലുമാണ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഏറ്റവുമധികം പേര്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് അടക്കമുള്ളവ ബുര്‍ജ് ഖലീഫയില്‍ Read more about ജനുവരി ഒന്നിന് യു.എ.ഇയില്‍ പൊതു അവധി[…]

കാര്‍ മറിഞ്ഞ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു.

10:29 am 17/12/2016 മസ്കത്ത്: സൂറില്‍ കാര്‍ മറിഞ്ഞ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി റഫ്നീഷ്- ആരിഫ ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അല്‍ കാമിലിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ആറുതവണ കരണംമറിഞ്ഞ കാറില്‍നിന്ന് കുഞ്ഞ് തെറിച്ചുപോയതാണ് മരണത്തിന് കാരണമായത്. അപകടത്തില്‍ പരിക്കേറ്റ ആരിഫ സൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റഫ്നീഷിനും Read more about കാര്‍ മറിഞ്ഞ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു.[…]

ജവഹര്‍ ബാലജനവേദി റിയാദ് ഘടകം കോഡിനേഷന്‍ കമ്മറ്റി നിലവില്‍ വന്നു.

07:30 pm 4/12/2016 റിയാദ്: കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ആശയങ്ങളും വീക്ഷണങ്ങളും ദേശിയബോധം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഉണരാം ഉയരാം ഒന്നാകാം എന്ന മുദ്രവാക്യത്തോടെ കഴിഞ്ഞ പത്തുവര്‍ഷകാലമായി കേരളത്തിലെ കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജവഹര്‍ ബാലജനവേദി കേരളത്തിലെ ഓരോ പ്രദേശത്തും വിദേശത്തും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ജവഹര്‍ ബാലജനവേദി സൗദി അറേബ്യയിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി റിയാദ് ഘടകം ബാലജനവേദി രൂപികരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വേണ്ടി സംസ്ഥാന ജവഹര്‍ ബാലജനവേദിയുടെയും കെ Read more about ജവഹര്‍ ബാലജനവേദി റിയാദ് ഘടകം കോഡിനേഷന്‍ കമ്മറ്റി നിലവില്‍ വന്നു.[…]

കുവൈത്തിലെ ബഷീര്‍ പുരസ്ക്കാരം അടൂരിന് സമ്മാനിച്ചു

11:19 am 25/11/2016 കുവൈത്ത് സിറ്റി: ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈറ്റിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ കെ ശ്രീവാസ്തവ, വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് നല്‍കി. ജെ സി സിയുടെ വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം സംവിധായകന്‍ ബാലു കിരിയത്ത് നിര്‍വഹിച്ചു. പരിപാടികളോടനുബന്ധിച്ചു പുറത്തിറക്കിയ സോവനീര്‍, പ്രകാശനം സൂര്യകൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. വൈക്കം മുഹമ്മദ്ബഷീര്‍ ചെറുകഥാ രചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അടൂര്‍ഗോപാലകൃഷ്ണന്‍ നല്‍കി.

നാളെ മുതല്‍സൗദിയില്‍ മഴയ്ക്ക് സാധ്യത.

11:30 am 22/11/2016 സൗദിയില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ മഴ മേഘങ്ങളുടെ ശക്തമായ സാന്നിധ്യം അനുഭപ്പെടുന്നതോടൊപ്പം വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രീ സെല്‍ഷ്യസ് വരെ എത്താമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, അല്‍ ജൗഫ്, ഹായില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അല്‍ബാഹ, അസീര്‍ പ്രവിശ്യകളിലും മക്ക പ്രവിശ്യയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും Read more about നാളെ മുതല്‍സൗദിയില്‍ മഴയ്ക്ക് സാധ്യത.[…]

രണ്ടരലക്ഷം ആംഫിറ്റമിന്‍ ഗുളികളാണ് ജിദ്ദ തുറമുഖത്ത് നിന്ന് പിടികൂടി

11;15 pm 19/11/2016 ജിദ്ദ: വനിതകളുടെ പാദരക്ഷക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു. രണ്ടരലക്ഷം ആംഫിറ്റമിന്‍ ഗുളികളാണ് ജിദ്ദ തുറമുഖത്ത് നിന്ന് പിടികൂടിയത്. പാദരക്ഷകളുടെ 346 പെട്ടികള്‍ ആണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. ഈ പെട്ടിക്കുള്ളിലുണ്ടായിരുന്ന എല്ലാ പാദരക്ഷകള്‍ക്കകത്തും ഗുളികള്‍ ഒളിപ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പശ്ചിമ മേഖല കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയെ പ്രശംസിച്ചു.