പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി

1:15pm 30/3/2016 ന്യൂഡല്‍ഹി: അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിനു തുടക്കം കുറിച്ചു പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി. ത്രിദിന യൂറോപ്യന്‍യൂണിയന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെത്തി. ഭീകരാക്രമണത്തെ സംയമനത്തോടെയും ശാന്തതയോടെയും നേരിട്ട ബെല്‍ജിയത്തിലെ ജനതക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചിരുന്നു. പ്രതിസന്ധിയുടെ ഈ നിമിഷങ്ങളില്‍ ഇന്ത്യ ബെല്‍ജിയത്തിനൊപ്പമുണ്ടെന്ന് മോദി പറഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ അംഗങ്ങളുമായും വ്യവസായികളുമായും ചര്‍ച്ച നടത്തും. നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത്. ഇരു കൂട്ടരും Read more about പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി[…]

ഇന്ത്യന്‍ ചാരനെന്നാരോപിക്കപ്പെടുന്നയാളുടെ വീഡിയോ പുറത്തുവിട്ടു

30-03-2016 കുല്‍ബുഷന്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്ന് സമ്മതിക്കുന്ന വിഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. നാവികസേനയില്‍ അംഗമാണെന്നും 2022ല്‍ മാത്രമേ വിരമിക്കുകയുള്ളൂവെന്നും യാദവ് പറയുന്നതാണ് വിഡിയോ. എന്നാല്‍ ഇന്ത്യ ഇത് തള്ളി. ഇന്ത്യക്കാരനായ കുല്‍ബുഷന്‍ യാദവ് കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനില്‍ പിടിയിലായത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനുശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇറാനില്‍ ചെറിയ തോതിലുള്ള ബിസിനസ് ആരംഭിച്ചു. 2013ലാണ് റോയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത്. ഈമാസം മൂന്നിന് പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് Read more about ഇന്ത്യന്‍ ചാരനെന്നാരോപിക്കപ്പെടുന്നയാളുടെ വീഡിയോ പുറത്തുവിട്ടു[…]

നവാസ് ശരീഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി

01:40pm 29/3/2016 ഇസ്ലാമാബാദ്: ലാഹോര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തിങ്കളാഴ്ച നടത്താനിരുന്ന യു.എസ് സന്ദശനം റദ്ദാക്കി. വാഷിങ്ടണില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ആണവ സുരക്ഷ സെമിനാറില്‍ (എന്‍.എസ്.എസ്) പങ്കെടുക്കാനാണ് അദ്ദേഹം യു.എസ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന പാക് പ്രതിനിധി തലവന്‍ താരിഖ് ഫത്മിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.എസ്.എസ് മീറ്റിങ്ങില്‍ നവാസ് ശരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമണത്തെ തുടര്‍ന്ന് യു.കെ സന്ദര്‍ശനവും അദ്ദേഹം Read more about നവാസ് ശരീഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി[…]

സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു :12 മരണം

01:06pm 28/3/2016 അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 12 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അള്‍ജീരിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചിരിക്കുന്നത്.ഞായറാഴ്ച തമാന്റ്‌സറ്റ് മേഖലയിലെ അദ്‌റാറിനും റെഗ്ഗാന്‍ നഗരത്തിനും മധ്യേ സൈനിക ദൗത്യത്തിനിടെയാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൈനിക മേധാവി ഉത്തരവിട്ടുണ്ട്. അതേസമയം സൈനിക നീരിക്ഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. രാജ്യത്തെ സുരക്ഷാ സൈനികര്‍ക്ക് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളോടും അല്‍ഖ്വയ്ദ Read more about സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു :12 മരണം[…]

ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഇസ്രായേല്‍

09:23am 28/3/2016 വെസ്റ്റ് ബാങ്ക്: കാലില്‍ വെടിയേറ്റ നിലയില്‍ നിലത്ത് വീണുകിടക്കുന്ന ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്ന നടപടിക്ക് ന്യായീകരണവുമായി ഇസ്രായേല്‍. അബ്ദുല്‍ ഫത്താഹ് അശ്ശരീഫ് എന്ന 21കാരനെ വ്യാഴാഴ്ചയാണ് അധിനിവേശ സൈന്യം വെടിവെച്ചുകൊന്നത്. കാലില്‍ വെടിയേറ്റു കിടക്കുന്ന യുവാവിന്റെ തലയിലേക്ക് നിറയൊഴിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ ബൈത്ത് സലം ആണ് വിഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. സൈന്യത്തിന്റെ നിഷ്‌കരുണ നടപടിയെ അപലപിച്ച് രാജ്യത്തിനകത്തും പുറത്തും പ്രതിഷേധവും Read more about ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഇസ്രായേല്‍[…]

ലാഹോറിലെ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു

28-03-2016 പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തിരക്കേറിയ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. ലാഹോര്‍ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇഖ്ബാല്‍ ടൗണ്‍ എന്ന പ്രദേശത്തെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് ഇന്നലെ വൈകുന്നേരം 6.40നു ചാവേര്‍ ബോംബ് പൊട്ടിച്ചത്. പാര്‍ക്കിന്റെ ഒരു പ്രവേശനകവാടത്തോടു ചേര്‍ന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു സ്‌ഫോടനം. പത്തു കിലോഗ്രാം സ്‌ഫോടകവസ്തു ഉപയോഗിച്ചായിരുന്നു സ്‌ഫോടനമെന്നു ലാഹോര്‍ Read more about ലാഹോറിലെ പാര്‍ക്കിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു[…]

ബഗ്ദാദില്‍ ചാവേറാക്രമണത്തില്‍ 29 മരണം

10:24am 26/3/2016 ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌കന്ദരിയ ഗ്രാമത്തില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ജയിച്ചവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് നടുവില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഇന്ന് ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നു

09:23am 25/3/2016 കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി ഇന്ന് െ്രെകസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നു. പീഡാനുഭവ വായന, കുര്‍ബാന, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയ്ക്ക് പുറമേ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും വിവിധ പള്ളികളില്‍ നടക്കും. വിവിധ ദേവാലയങ്ങള്‍ ഇന്ന് കുരിശുമല കയറ്റവും നടത്തും. ദു:ഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് മലയാറ്റൂര്‍ പള്ളിയില്‍ രാവിലെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചേ മുതല്‍ നൂറുകണക്കിന് പേരാണ് മരക്കുരിശുകളുമായി മലകയറുന്നത്. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടേയും അതിന് ശേഷമുള്ള കുരിശു Read more about ഇന്ന് ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നു[…]

ചൈനയില്‍ ഖനി അപകടം 19 തൊഴിലാളികള്‍ മരിച്ചു

01:47pm 24/3/2016 ബീജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 19 തൊഴിലാളികള്‍ മരിച്ചു. വടക്കന്‍ ചൈനയിലെ ശാന്ക്‌സി പ്രവിശ്യയിലെ ശൂസു പട്ടണത്തില്‍ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷാന്ക്‌സി ദാതോങ് കോള്‍ മൈന്‍ ഗ്രൂപ്പാണ് ഈ ഖനി നടത്തുന്നത്. അപകടം നടക്കുന്ന സമയത്ത് 129 പേരായിരുന്നു ഖനിയിലുണ്ടായിരുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 110 പേര്‍ രക്ഷപ്പെട്ടു. വാതക ചോര്‍ച്ചയോ വെള്ളം കയറിയതോ ആയിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും അപകടകരമായ സാഹചര്യത്തിലുള്ള ഖനികകളില്‍ Read more about ചൈനയില്‍ ഖനി അപകടം 19 തൊഴിലാളികള്‍ മരിച്ചു[…]

ഇന്ന് പെസഹ

09:37am 24/3/2016 കോട്ടയം: യേശുവിന്റെ അന്ത്യഅത്താഴസ്മരണ പുതുക്കി ഇന്ന് പെസഹ. ദേവാലയങ്ങളില്‍ പെസഹ തിരുകര്‍മങ്ങള്‍, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ തുടങ്ങിയവ നടക്കും. െ്രെകസ്തവ ഭവനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെയും വൈകുന്നേരവുമായാണ് വിവിധ ദേവാലയങ്ങളില്‍ തിരുകര്‍മങ്ങള്‍ നടക്കുന്നത്. അന്ത്യ അത്താഴവേളയില്‍ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ മെത്രാനോ വൈദികനോ കഴുകി ചുംബിക്കും. അന്ത്യഅത്താഴ വേളയില്‍ യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്കു Read more about ഇന്ന് പെസഹ[…]