ബ്രസല്‍സ് ചാവേറാക്രമണം: ഭീകരരെന്ന് കരുതുന്നവരുടെ ചിത്രം പുറത്തുവിട്ടു

11:29am 23/3/2016 ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഭീകരരെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു. ഇരട്ട സ്‌ഫോടനം നടന്ന സാവെന്റം വിമാനത്താവളത്തിലെ സി.സിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ചിത്രങ്ങളാണ് ബെല്‍ജിയം പൊലീസ് പുറത്തുവിട്ടത്. ചാവേറാക്രമണം നടത്തിയ മൂന്നുപേര്‍ ട്രോളികള്‍ തള്ളിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ബെല്‍ജിയം പൊലീസ് കരുതുന്നത്. മൂന്നാമനാണ് ചിത്രത്തില്‍ കാണുന്ന ഇളം നിറത്തിലുള്ള ജാക്കറ്റും തൊപ്പിയും ധരിച്ച ആള്‍. ഇയാള്‍ക്കായി പരിശോധന ഊര്‍ജിതമാക്കിയതായി ഫെഡറിക് പ്രോസിക്യൂട്ടര്‍ വാന്‍ Read more about ബ്രസല്‍സ് ചാവേറാക്രമണം: ഭീകരരെന്ന് കരുതുന്നവരുടെ ചിത്രം പുറത്തുവിട്ടു[…]

യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി.

1:25pm 21/3/2016 ഹവാന: എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമക്കും സംഘത്തിനും ഹവാന ജോസ് മാര്‍ട്ടി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ഒബാമയെ സ്വീകരിച്ചു. പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോയുമായി ഉന്നതതല ചര്‍ച്ച നടത്തുന്ന ഒബാമ, വിപ്ലവ നായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തില്ല. ഹവാനയിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് സ്വീകരിക്കുന്നു രണ്ട് ദിവസത്തെ സന്ദര്‍ശനെത്തിയ ഒബാമയെ പത്‌നി മിഷേലും രണ്ട് Read more about യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി.[…]

സ്‌കൂള്‍ കുട്ടികളെ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയ അധ്യാപകന് 300 ഡോളര്‍ പിഴ

11:29am 20/3/2016 ന്യൂയോര്‍ക്ക്: കുട്ടികളെ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയ അധ്യാപകന് 300 ഡോളര്‍ പിഴ ചുമത്തി. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയവരുടെ തലയറക്കുന്ന വീഡിയോ കുട്ടികളെ കാണിച്ചതിനാണ് അധ്യാപകന് പിഴ ചുമത്തിയത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപകനായ അലെക്‌സിസ് നസാരിയൊ എന്ന അധ്യാപകനാണ് പിഴ ചുമത്തിയത്. വര്‍ഷം 105000 ഡോളര്‍ വരുമാനമാണ് അലെക്‌സിസിനുള്ളത്. 20142015 കാലഘട്ടത്തില്‍ സൗത്ത് ബ്രോണ്‍ക്‌സ്അക്കാഡമിയിലെ കുട്ടികളെയാണ് ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയത്. അന്വേഷണത്തില്‍ അധ്യാപകന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് Read more about സ്‌കൂള്‍ കുട്ടികളെ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയ അധ്യാപകന് 300 ഡോളര്‍ പിഴ[…]

ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ വിമാനം തകര്‍ന്ന് 62 മരണം

06:00pm 19/3/2016 മോസ്‌കോ: ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ യാത്രാവിമാനം തകര്‍ന്ന് 62 പേര്‍ മരിച്ചു. തെക്കന്‍ റഷ്യയിലെ റസ്‌റ്റേവ് ഓണ്‍ ഡോണില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം. 44 റഷ്യക്കാരും എട്ട് ഉെ്രെകന്‍ സ്വദേശികളും 2 ഇന്ത്യക്കാരും ഒരു ഉസ്ബകിസ്താന്‍ സ്വദേശിയുമായിരുന്നു യാത്രക്കാര്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38 നാണ് ഫ്‌ലൈ Read more about ദുബൈയില്‍ നിന്നും റഷ്യയിലേക്ക് പോയ വിമാനം തകര്‍ന്ന് 62 മരണം[…]

130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ബ്രസല്‍സില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്.

08:37am 19/3/2016 ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലാം എന്ന ഭീകരനാണ് പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബ്രസല്‍സിനടുത്ത് മൊളെന്‍ബീക്കില്‍ വെള്ളിയാഴ്ച കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് 26കാരനായ ഇയാളെ പരിക്കുകളോടെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റു രണ്ടുപേര്‍കൂടി പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. ബ്രസല്‍സിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നടത്തിയ തിരച്ചിലില്‍ അബ്ദുസ്സലാമിന്റെ വിരലടയാളം കണ്ടത്തെിയതായി നേരത്തേ പൊലീസ് അറിയിച്ചിരുന്നു. ഈ റെയ്ഡിനിടെ വെടിവെപ്പില്‍ അബ്ദുസ്സലാമിന്റെ സഹായി എന്നു കരുതുന്ന മുഹമ്മദ് ബെല്‍ക്കെയ്ദ് Read more about 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ബ്രസല്‍സില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്.[…]

ചികിത്സ തേടി മുശര്‍റഫ് പാകിസ്താന്‍ വിട്ടു

08:30am 19/3/2016 ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന മുശര്‍റഫിന്റെ യാത്രാവിലക്ക് നീക്കിയ സിന്ധ് ഹൈകോടതി വിധി ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നട്ടെല്ലിന് വിദഗ്ധ ചികിത്സക്കായി മുശര്‍റഫ് ദുബൈയിലത്തെിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഷുമ്‌നനാഡിക്കു നടത്തേണ്ട ചികിത്സ പാകിസ്താനില്‍ ലഭ്യമല്ലാത്തതിനാലാണ് ദുബൈയിലേക്ക് പോയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ‘ജന്മനാടിനോട് കൂറുള്ള പട്ടാളക്കാരനാണ് ഞാന്‍. ചികിത്സക്കായാണ് വിദേശത്തേക്ക് പോകുന്നത്. ഏതാനും മാസങ്ങള്‍ക്കകമോ ആഴ്ചകള്‍ക്കകമോ മടങ്ങിയത്തെുമെന്നാണ് കരുതുന്നത്. വന്നാലുടന്‍ രാഷ്ട്രീയത്തില്‍ സജീവമാകും’ 72കാരനായ മുശര്‍റഫ് Read more about ചികിത്സ തേടി മുശര്‍റഫ് പാകിസ്താന്‍ വിട്ടു[…]

സിറിയയില്‍ കുര്‍ദുകള്‍ സ്വയംഭരണം പ്രഖ്യാപിച്ചു

08:03am 18/3/2016 ബൈറൂത്: സിറിയയിലെ ആധിപത്യമേഖലയില്‍ കുര്‍ദുകള്‍ സ്വയംഭരണം പ്രഖ്യാപിച്ചു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയാണ് സ്വയംഭരണപ്രദേശമായി പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനം സിറിയന്‍ സര്‍ക്കാറും മുഖ്യപ്രതിപക്ഷവും തള്ളി. കുര്‍ദുകളുടെ പ്രഖ്യാപനത്തിന് നിയമസാധുതയില്‌ളെന്നും ബശ്ശാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്നു ദിവസത്തിനകം സേനാപിന്മാറ്റം പൂര്‍ത്തിയാകുമെന്ന് റഷ്യ ഡമസ്‌കസ്: സിറിയയില്‍നിന്ന് കൂടുതല്‍ റഷ്യന്‍സൈനികര്‍ പിന്‍വാങ്ങി. മൂന്നു ദിവസത്തിനകം സേനാപിന്മാറ്റം പൂര്‍ത്തിയാകുമെന്ന് വ്യോമസേനാ മേധാവി വിക്ടര്‍ ബന്ദാരവ് അറിയിച്ചു. റഷ്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയില്‍ ദൗത്യത്തിനയച്ച ആദ്യ Read more about സിറിയയില്‍ കുര്‍ദുകള്‍ സ്വയംഭരണം പ്രഖ്യാപിച്ചു[…]

ട്രംപും ഹിലരിയും മുന്നേറി കുതിക്കുന്നു

11:07am 16/3/2016 ക്ലേവ്ലാന്‍ഡ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണും മുന്നേറ്റം തുടരുന്നു. സൂപ്പര്‍ ചൊവ്വ 2 ആയ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്നു സംസ്ഥാനങ്ങള്‍ വീതം ഇരുവരും നേടി. ഫ്ളോഡിറ പ്രൈമറിയില്‍ ഇരുവരും ഉജ്വല വിജയം നേടി. ഒഹായോവിലും നോര്‍ത്ത് കരോലിനയിലും വിജയിച്ച് ഹിലരി കരുത്തുകാട്ടിയപ്പോള്‍ ട്രംപിന് ഒഹായോവില്‍ ജോണ്‍ കസിചിനോട് ട്രംപ് അടിയറവ് പറഞ്ഞു. നോര്‍ത്ത് കരോലീനയിലും ഇല്ലിനോയീസിലും ട്രംപ് Read more about ട്രംപും ഹിലരിയും മുന്നേറി കുതിക്കുന്നു[…]

സിറിയയില്‍നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു

09:40am 16/3/2016 മോസ്‌കോ: സിറിയയിലെ റഷ്യന്‍ സൈന്യത്തോട് ദൗത്യത്തില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അപ്രതീക്ഷിത ഉത്തരവ്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പിന്മാറ്റം ആരംഭിക്കാനാണ് നിര്‍ദേശം. മെയ്മിം വ്യോമതാവളത്തില്‍നിന്ന് ആദ്യ റഷ്യന്‍ യുദ്ധവിമാനം മേഖല വിട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ചില മേഖലകളില്‍ വ്യോമാക്രമണം തുടരുമെന്ന് അറിയിച്ചു.റഷ്യയുടെ തീരുമാനം യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ദി മിസ്തൂര സ്വാഗതംചെയ്തു. ചര്‍ച്ചയുടെ മാധ്യസ്ഥനാണ് മിസ്തൂര. സമാധാന ചര്‍ച്ച രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള പുടിന്റെ തീരുമാനം പ്രധാന ചുവടുവെപ്പായാണ് Read more about സിറിയയില്‍നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു[…]

ഉത്തര കൊറിയയില്‍ ഭൂചലനം; ആണവ പരീക്ഷണമല്ലെന്ന് ദക്ഷിണ കൊറിയ

12:15pm 14/3/2016 സോള്‍: ഉത്തര കൊറിയയില്‍ തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ നഗരമായ സോങ്ലിമില്‍ പുലര്‍ച്ചെ 5.17നാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആണവ പരീക്ഷണത്തെ തുടര്‍ന്നുള്ള ഭൂചലനമാണെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും സ്വഭാവിക ഭൂചലനമാണെന്ന് കരുതുന്നതായും ദക്ഷിണ കൊറിയ വ്യക്തമാക്കി.