പുണെയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു

05:01 pm 16/10/2016

download (10)

പൂണെ: മുൻ പുണെ നഗരസഭാ കൗൺസിലറും ബി.ജെ.പി താലെഗാവ്-ദഭാഡെ യൂണിറ്റ് പ്രസിഡണ്ടുമായ സച്ചിൻ ബാല സാഹബ് ഷെൽകെയെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ 11ന് ഖണ്ഡ് ഗെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് ആക്രമണം. കാറിലെത്തിയ സംഘം വെടിയുതിർത്തും വെട്ടിയും ആക്രമിക്കുകയായിരുന്നുവെന്ന് പുണെ പൊലീസ് പറഞ്ഞു. 2013 ലും സച്ചിൻ ഷെൽകെക്ക് നേരെ ആക്രമണമുണ്ടായിരുന്നു.