08:29 am 11/10/2016
– പി.പി. ചെറിയാന്
വെര്‍മോണ്ട്: ഒക്ടോബര്‍ എട്ടിനു ശനിയാഴ്ച അര്‍ധരാത്രിയ്ക്കുശേഷം ഉണ്ടായ കാര്‍ അപകടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വെര്‍മോണ്ട് ഹൈസ്കൂളിലെ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇന്ന് (ഒക്ടോബര്‍ 9) വൈകിട്ട് പോലീസ് വെളിപ്പെടുത്തി. മേരി ഹാരിസ് (16), സൈറസ് (16), ലിയം ഹെയ്ല്‍ (16), ജെനി (15), എലി ബ്രൂക്കന്സ് 16) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരില്‍ ഒരാള്‍ ഒരേ കമ്യൂണിറ്റിയില്‍ നിന്നാണെങ്കിലും, മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥിയാണെന്നു കോ-വൈസ് പ്രസിന്‍സിപ്പാള്‍ പറഞ്ഞു.
തെറ്റായ ദിശയില്‍ വാഹനം ഓടിച്ചുവന്ന വാഹനമാണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചു.
വില്ലിസ് സ്റ്റണ്‍ ഇന്റര്‍സ്റ്റേറ്റ് 89-ലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് അപകടത്തെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന കാറില്‍ നിന്നും കുട്ടികളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിന് ഉത്തരവാദിയായ ഡ്രൈവര്‍ ട്രക്കില്‍ നിന്നും ഇറങ്ങി പോലീസ് വാഹനം അപഹരിച്ച് അതിവേഗത്തില്‍ ഓടിച്ചുപോയി. ഇതിനിടയില്‍ ഈ വാഹനം മറ്റ് ഏഴു വാഹനങ്ങളില്‍ക്കൂടി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തില്‍ തീ ആളിപ്പടര്‍ന്നതിനാല്‍ എല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി വില്ലിസ്റ്റണ്‍ പോലീസ് ക്യാപ്റ്റന്‍ മൈക്ക് ഹെന്റി പറഞ്ഞു.