അഡ്വക്കറ്റ് ജനറലായി സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു

12:40pm 06/06/2016
download (5)
കൊച്ചി: കേരളത്തിന്‍റെ പുതിയ അഡ്വക്കറ്റ് ജനറലായി മുതിർന്ന അഭിഭാഷകൻ അഡ്വ. സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു. രാവിലെ പത്തിന് ഹൈകോടതി സമുച്ചയത്തിലെ മൂന്നാം നിലയിലുള്ള അഡ്വക്കറ്റ് ജനറലിന്‍റെ ചേംബറിലെത്തിയാണ് സ്​ഥാനമേറ്റെടുത്തത്.

നീതിന്യായ വ്യവസ്ഥ അഴിമതി മുക്തമാക്കാൻ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഭിഭാഷകരുടെ അഭിവൃദ്ധിക്കുവേണ്ടി തന്നലാവും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാവലിൻ കേസിലെ ഫയൽ പഠിച്ച ശേഷം അതേക്കുറിച്ച് അഭിപ്രായം പറയാമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി സുധാകര പ്രസാദ് വ്യക്തമാക്കി.