അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും -ഫെബ്രുവരി 6ന് ശനിയാഴ്ച.

ഗാര്‍ലന്റ്(ഡാളസ്): കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ ഫെബ്രുവരി 6ന് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഐഎന്‍ഓസി(കേരളാ)യുടെ നേതൃത്വത്തില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിയ്ക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ) ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം(ഹൂസ്റ്റണ്‍) ചടങ്ങില്‍ അദ്ധ്യക്ഷത വഹിയ്ക്കും. റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍, പ്രദീപ് നാഗ്നൂലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിയ്ക്കും. ഗാര്‍ലന്റ് കിയാ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണയോഗത്തോടൊപ്പം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും ഉണ്ടായിരിയ്ക്കുമെന്ന് ഡിഎഫ്എഡ്ബ്ല്യൂ യൂണിറ്റ് ജനറല്‍ സെക്രട്ടറി ബാബു പി. സൈമണ്‍ അറിയിച്ചു. സ്വീകരണ സമ്മേളനത്തിനു ശേഷം പല്ലവി സംഗീത ട്രൂപ്പ് അവതരിപ്പിയ്ക്കുന്ന ഗാനമേളയും ഉണ്ടായിരിയ്ക്കും. സമ്മേളനം വിജയിപ്പിയ്ക്കുന്നതിന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹകരണം സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.