അന്ധവിശ്വാസത്തിന്റെ മര്‌റൊരു മുഖം സാത്താന്‍

11:25 aM 17/02/2016
nigeria1
നൈജീരിയ: ആരോഗ്യം തീര്‍ത്തും നിലച്ച നിലയില്‍ നഗ്‌നനായി തെരവിലൂടെ അലഞ്ഞു തിരിയുന്ന കുഞ്ഞിനെ കണ്ടത്തെിയപ്പോള്‍ അവസ്ഥ ഭയാനകമായിരുന്നു. ഭക്ഷണവും വെള്ളവും നല്‍കി അവനെ ആശുപത്രിയിലാക്കി. കരളലിയിക്കുന്ന ഈ കഥ ഫേസ് ബുക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത് അഞ്ചാ റിംഗ്രന്‍ ലോവന്‍ എന്ന ജീവ കാരുണ്യ പ്രവര്‍ത്തകയാണ്.

ഡച്ച് സ്വദേശിയായ ലോവന്‍ ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എഡ്യൂക്കേഷന്‍ ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് നൈജീരിയയിലത്തെുന്നത്. ആഫ്രിക്കയില്‍ അന്ധവിശ്വസങ്ങളുടെ പേരില്‍ സ്വന്തം മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിക്കുന്ന ധാരാളം കുഞ്ഞുങ്ങളുണ്ട്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതാണ് ഈ സംഘടന.

സാത്താന്‍ കുഞ്ഞ് എന്ന് ആരോപിച്ച് തെരുവിലെറിയപ്പെടുന്ന അനേകം കുഞ്ഞുങ്ങളില്‍ ഒരാളെയാണ്‌ലോവന്‍ ജനുവരി 31 ന് നൈജീരിയയില്‍ നിന്നും രക്ഷപ്പെടുത്തിയത്. രണ്ടു വയസ് മാത്രമുള്ള ഈ ബാലന്‍ എട്ടു മാസമായി വഴിയാത്രക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ചായിരുന്ന ജീവന്‍ നിലനിര്‍ത്തിയത്. കുഞ്ഞിന്റെ നില മെച്ചപ്പെട്ട് വരികയാണെന്നും ഇപ്പോള്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്നും ലോവന്‍ പറയുന്നു. ഹോപ്പ് എന്നു പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ സഹായത്തിന് ആരെങ്കിലൂം രംഗത്തു വരുമെന്നാണ് ഇവരുടെ പ്രതീക്ഷ.