അഫ്ഗാനിസ്ഥാന്‍െറ പരമോന്നത ബഹുമതി മോദിക്ക്

08:47am 05/6/2016
images

കാബൂള്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഫ്ഗാനിസ്ഥാന്‍െറ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമാനുല്ല പുരസ്കാരം. അഫ്ഗാനിസ്താനിലെ ഹാരി നദിയില്‍ ഇന്ത്യ നിര്‍മിച്ച് നല്‍കിയ അണക്കെട്ട് ഉദ്ഘാടനം ചെയ്ത ശേഷം അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടയിലെ യഥാര്‍ഥ സാഹോദര്യമാണ് ഇതിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇതേക്കുറിച്ച് പ്രതികരിച്ചത്.