അമര്‍ സിംഗിനെ രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു

11.58 PM 17-05-2016
amer sing
പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട അമര്‍ സിംഗ് ഉള്‍പ്പെടെ ഏഴു പേരെ സമാജ്‌വാദി പാര്‍ട്ടി രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അടുത്ത മാസം നടക്കുന്ന ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അമര്‍ സിംഗിനെ കൂടാതെ ബേനി പ്രസാദ് വര്‍മ, സഞ്ജയ് സേത്ത്, സുഖറാം യാദവ്, വിശ്വംഭര്‍ പ്രസാദ് നിഷാദ്, അരവിന്ദ് സിംഗ്, രെവട്ടി രാമന്‍ സിംഗ് എന്നിവരെയാണ് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. ലക്‌നോവില്‍ നടന്ന പാര്‍ട്ടി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. മുലായം സിംഗ് യാദവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുഹമ്മദ് അസംഖാന്‍, ശിപാല്‍ യാദവ്, രാം ഗോപാല്‍ യാദവ് എന്നിവരും പങ്കെടുത്തു.
2010 ല്‍ ആറു വര്‍ഷത്തേക്കാണ് അമര്‍ സിംഗിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. 2016 ല്‍ ഈ കാലാവധി പൂര്‍ത്തിയാകുന്നതോടെ അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് പാര്‍ട്ടി അമര്‍ സിംഗിന് രാജ്യസഭാ അംഗത്വം നല്‍കുന്നത്.