ചെന്നൈ: തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളെ സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ചെന്നൈയിലത്തെും. കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിക്കൊപ്പം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന ഷാ സംസ്ഥാന നേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്നവരെ കൂടെക്കൂട്ടി എന്‍.ഡി.എ സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത പരിഗണിക്കും. ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തുമായി കൂടിക്കാഴ്ചക്കും ശ്രമിക്കും.