01.22 AM 30/102016
വിശാഖപട്ടണം: ദീപാവലി ദിനത്തിൽ ഇന്ത്യയുടെ നീലകുട്ടികൾ അമ്മമാർക്ക് നൽകിയത് വേറിട്ട സമ്മാനം. ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ ഓരോരുത്തരും അവരവരുടെ അമ്മമാരുടെ പേരുള്ള ജഴ്സിയണിഞ്ഞ് കളത്തിലെത്തിയാണ് വേറിട്ട സമ്മാനമൊരുക്കിയത്. മക്കളുടെ ഭാവിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മമാരെ അഭിവാദ്യം ചെയ്യാനുയിരുന്നു നീലക്കടുവകൾ കുപ്പായത്തിൽ അമ്മപ്പേരുമായി കളത്തിലെത്തിയത്. ഓരോരുത്തരുടേയും ജീവിതത്തിൽ അമ്മമാരുടെ പങ്കിനെ പ്രശംസിക്കുന്നതിനുള്ള തുടക്കമാണിതെന്ന് ക്യാപ്റ്റൻ ധോണി പറഞ്ഞു.