ന്യുഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ ശിപാര്‍ശ നല്കി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ജെ.പി രാജ്ഖോവ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ മന്ത്രിസഭയില്‍ നിര്‍ദേശം വച്ചത്. ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കും.
ജനുവരി അവസാനമാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം ശിപാര്‍ശ നല്‍കിയത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം 47 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 21 പേര് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.