09:30 am 13/10/2016
ഡമസ്കസ്: സിറിയന്‍ നഗരമായ അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 55 പേര് കൊല്ലപ്പെട്ടു. അലപ്പോയിലെ ബുസ്താന്‍ അല്‍ഖിലും ഫര്‍ദോസ്, അര്‍റഷീദ എന്നിവിടങ്ങളിലുമുള്ളവരാണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അലപ്പോയുടെ ഉള്‍പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ബോംബ് സ്ഫോടനങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശേഷിക്കുന്ന കുടിവെള്ളം വളരെ പരിമിതമാണെന്നും വൈദ്യസാമഗ്രികളുടെ അടിയന്തര ആവശ്യമാണുള്ളതെന്നും മുറിവേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള വഴികള്‍ തുറന്നുതരണമെന്നും സന്നദ്ധ സഹായ ഏജന്‍സികള്‍ അഭ്യര്‍ഥിച്ചു.
സൗദി അറേബ്യ, ഖത്തര്‍ അടക്കമുള്ള 63 രാജ്യങ്ങളോടും യു.എന്‍ രക്ഷാസമിതിയോടും സിറിയയില്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുന്നത് തടയണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഒപ്പിട്ട കത്ത് ആവശ്യപ്പെട്ടു. സിറിയയിലെ പ്രശ്നം ആയുധംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ജനീവ കണ്വെന്ഷന് അനുസരിച്ച് രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈമാറുന്നതിന് എല്ലാവരും ഒന്നിച്ച് നിലയുറപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ, നേരത്തേ ഐ എസില്‍ ഉണ്ടായിരുന്ന, ഇപ്പോള്‍ വിമതരായവരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് സിറിയയില്‍ പുനരധിവാസ ക്യാമ്പുകള്‍ തുടങ്ങിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.