4/2/2016
10:12pm
ആര്‍ ജ്യോതിലക്ഷ്മി
നിവിന്‍ പോളി ആദ്യമായി ആക്ഷന്‍ പരിവേഷത്തില്‍ എത്തുന്ന ചിത്രം. സിനിമയിലെ കഥാപാത്രം ബിജു ഒരു ആക്ഷന്‍ ഹീറോ അല്ല . സമൂഹത്തിനിടയില്‍ ജീവിക്കുന്ന സാധാരണ പൊലീസ് ഉദ്യോഗസ്ഥന്‍.
മലയാള സിനിമ കണ്ടുമടുത്ത സ്ഥിരം പൊലീസ്‌ക്കാരില്‍ നിന്നും വ്യത്യസ്ഥന്‍ . എടുത്തു പറയാന്‍ കഥയോ പഞ്ച്ഡയലോഗുകളുമില്ല .എന്നിരുന്നാലും ഈ ആക്ഷന്‍ തരംഗം മലയാളികള്‍ സ്വീകരുച്ചിരിക്കുകയാണ്.
സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പരാതികളും അതു അന്വോഷിച്ച് പരിഹരിക്കുന്ന കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനും സഹായികളെയുമാണ് കാണുന്നത്. പതിവ് പൊലീസ് ചേരുവയായ വില്ലന്‍ നായകന്‍ വഴിയേ പോകാതെ സബ് ഇന്‍സ്‌പെകര്‍ ബിജു പൗലോസിന്റെ ചുറ്റുപാടുകളിലൂടെ വന്നുപോകുന്ന ജീവിതങ്ങളിലൂടെയാണ് എബ്രിഡ് ഷൈന്‍ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജു മുന്നോട്ട് പോകുന്നത്. ചില കഥകളുടെ ബാക്കിയൊന്നും കണ്ടെന്നു വരില്ല. മാത്രമല്ല ഉപകഥകളുമായി ചിത്രത്തിന് പിന്നീടൊരു ബന്ധവും ഇല്ലാ. ഒന്നല്‍ നിന്നും മറ്റൊന്നിലെക്കുളള മാറ്റം ചിത്രത്തിനു മോശമായി പതിച്ചിരിക്കുകയാണ് . പടം അവസാനിപ്പിക്കാന്‍ വേണ്ടി നായകനു അധികമയി ഹീറോയിസം അടിച്ചമര്‍ത്തുന്ന പോലെയാണ് നീങ്ങുന്നത്.
ആക്ഷന്‍ ബിജുവിനെ ഓവര്‍ ആക്ഷന്‍ നല്‍കിയതു ചിത്രത്തെ ദോഷമായിട്ടാണ് ഫലിച്ചിരിക്കുന്നത്. ഇതില്‍ എടുത്തു പറയെണ്ടതു സുരാജ് വെഞ്ഞാറമൂടിന്റെ പ്രകനമാണ്. കുറഞ്ഞ സമയമെ സ്‌ക്രിനില്‍ ഉളളവെങ്കിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരുക്കുന്നത്.
ജൂഡ് ആന്റണി ജോസഫ്, പ്രജോദ് കലാഭവന്‍, സൈജുകുറുപ്പ്, മേജര്‍ രവി, വത്സലാമേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് ദേവി അജിത്, രോഹിണി, വിന്ദുജ മേനോന്‍, സാജന്‍ പള്ളുരുത്തി എന്നിവരാണ് മറ്റുതാരങ്ങള്‍. മിനിമോന്‍ ആയി എത്തുന്ന ജോജു ജോര്‍ജ്. പ്രേക്ഷകരെ ചിരി ഉണര്‍ത്തുന്നു.
നവാഗതനായ അലക്‌സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണം അതിമനോഹരം. സിനിമയുടെ ആദ്യ ഷോട്ട് തന്നെ ഗംഭീരം. ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം ഡ്രോണ്‍ കൊണ്ടുവന്നതും പ്രശംസനീയം. മനോജിന്റെ എഡിറ്റിങും സിനിമയോട് നീതിപുലര്‍ത്തി. ജെറി അമല്‍ദേവിന്റെ ഗാനങ്ങളും രാജേഷ് മുരുകേശന്റെ പശ്ചാത്തലസംഗീതവും സിനിമയുടെ മുതല്‍ക്കൂട്ടാണ് .
എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്നാണ് തിരക്കഥ. ആക്ഷനും പ്രണയത്തിനും പ്രാധാന്യം കൊടുക്കാതെ സകാലികമായ സംഭവങ്ങള്‍ ഉള്‍പ്പെുത്തിയിട്ടുണ്ടു സംവിധായകന്‍ .