ആസ്‌ട്രേലിയന്‍ ഓപണ്‍ : സെറീനക്ക് കനത്ത തോല്‍വി

australian-open-2016
6:50 pm

30/01/2016

മെല്‍ബണ്‍: 21 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് ആസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം. ആദ്യമായാണ് കെര്‍ബര്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്നത്. കെര്‍ബറിന്റെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍: 64, 36, 64.

ഇന്നത്തെ ജയത്തോടെ 22 ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കി ജര്‍മനിയുടെ ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ മോഹമാണ് കെര്‍ബര്‍ തകര്‍ത്തത്. ആദ്യം പതറിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ കെര്‍ബര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

1994ല്‍ സ്‌റ്റെഫി ഗ്രാഫാണ് കെര്‍ബറിന് മുമ്പ് ആസ്‌ട്രേലിയന്‍ ഓപണില്‍ കിരീടം നേടിയ ജര്‍മന്‍ വനിതാ താരം.