ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

12.16 AM 18-05-2016
sreejesh-india-goalie
ഇന്ത്യന്‍ ഹോക്കി ടീമന് ആദ്യമായി മലയാളി നായകന്‍. ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ മലയാളി താരവും ഗോള്‍ കീപ്പറുമായ പി.ആര്‍. ശ്രീജേഷ് നയിക്കും. ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് ശ്രീജേഷ് നായക സ്ഥാനത്തേക്ക് എത്തിയത്. അസ്‌ലന്‍ ഷാ കപ്പില്‍ ശ്രീജേഷിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. റിയോ ഒളിമ്പിക്‌സിനു മുമ്പായി ഇന്ത്യയുടെ അവസാന ടൂര്‍ണമെന്റാണ് ജൂണ്‍ 10 മുതല്‍ 17 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി.