ഇന്ത്യയില്‍ ജനിച്ച ആരെയും രാജ്യദ്രോഹിയെന്ന്‌ വിളിക്കരുത്‌; രാജ്‌നാഥ്‌ സിങ്‌

08:46am 31/5/2016
download (2)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനിച്ച ആരെയും രാജ്യദ്രോഹിയെന്ന്‌ വിളിക്കരുതെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌. ഇന്ത്യയില്‍ ജന്മംകൊണ്ട ഒരാളെയും നമുക്ക്‌ അങ്ങനെ വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തിന്‌ അതിന്റേതായ അഭിമാനമുണ്ടെന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി കേള്‍ക്കുമ്പോള്‍ അത്‌ തനിക്ക്‌ ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ഉയര്‍ന്നുവന്ന വിവാദങ്ങളെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇന്ത്യയില്‍ ജനിച്ചവരെ രാജ്യദ്രോഹികളെന്ന്‌ വിളിക്കുന്നത്‌ തെറ്റാണെന്ന്‌ അദ്ദേഹം പറഞ്ഞത്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാരില്‍ ഒരു അഴിമതി പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.