09:15 am 26/10/2016
– ജോസ് കാടാപ്പുറം
ഡാളസ്സ്: ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്ക്കാരത്തിന് നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയും മുന്‍ ഫൊക്കാന പ്രസിഡന്റുമായമന്മഥന് നായരുടെ സ്പോണ്‍സര്‍ഷിപ്പ്.
വിജയക്കൊടി പാറിച്ച കെ. ജി. എം ഗ്രൂപ്പിന്റെ സി.ഇ.ഒ. ആയ മന്മഥന് നായര്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. ഡാളസ്സ് ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമ്മേഴ്സ്ജനറല് സെക്രട്ടറിയായ അദ്ധേഹം ഇന്റര്‍ നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെയും അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് സെന്റ് വിന്‍സന്റിന്റെയും സാരഥിയാണ്. കരീബിയനില്‍ പ്രവര്‍ത്തിക്കുന്ന ഈ മെഡിക്കല്‍ സ്കൂളുകളില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു.
കൂടാതെ 2012 ല്‍ സ്ഥാപിതമായ സൗത്ത് വെസ്റ്റ് കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രവുമാണ്. ഈ യൂണിവേഴ്സിറ്റിയിലെ ബാച്ചിലര്‍ ഓഫ് നേഴ്സിങ്ങും, എം.ബി.എയും വളരെ പ്രശസ്തമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രായ ഭേദമന്യേ ഗ്രാജുവേറ്റ് ചെയ്ത് ജോലി നേടാന്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സഹായിച്ചു. മന്മഥന് നായര്‍ ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ ഉറ്റ സുഹ്രുത്തും മലയാളി മാധ്യമ പ്രവര്‍ത്തകരുമായി നിരന്തര സംബര്ക്കം പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ്.
ഹൂസ്റ്റണില്‍ നവംബര്‍ 19 ന് നടക്കുന്ന മാധ്യമശ്രീ അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് മാധ്യമ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച വീണ ജോര്‍ജ് എം. എല്‍. എയാണ്. വീണ ജോര്‍ജിന് അവാര്‍ഡ് നല്കി ആദരിക്കുന്ന ചടങ്ങിലേക്ക് എല്ലാ മാധ്യമ സ്നേഹികളേയും നാഷണല്‍ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ ശിവന് മുഹമ്മ, ജോര്‍ജ് കാക്കനാട്, ജോസ് കാടാപുറം, രാജു പള്ളത്ത്, പി. പി. ചെറിയാന്, സുനില്‍ തൈമറ്റം, ജീമോന്‍ റാന്നി, ജെയിംസ്, അനില്‍ ആറന്മുള എന്നിവര്‍ ക്ഷണിക്കുന്നു.