ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് ഡാലസ് ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു

ജോയിച്ചന്‍ പുതുക്കുളം
indo_americanpress_pic
ഡാലസ്: ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് ടെക്‌സസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഡാലസിലും ഹൂസ്റ്റണിലും പുതിയ ചാപ്റ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാലസ് കേന്ദ്രമായി രൂപംകൊണ്ട ചാപ്റ്ററിന്റെ ഉദ്ഘാടനം നാഷണല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യൂ ജോയ്‌സ് നിര്‍വഹിച്ചു. ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി രാമപുരം അധ്യക്ഷതവഹിച്ചു.

2016- 17 -ലെ ഇന്‍ഡോഡ- അമേരിക്കന്‍ പ്രസ്‌ക്ലബ് ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളായി സാം മത്തായി (പ്രസിഡന്റ്), പ്രൊഫ. ജോയി പുല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാന്‍സീസ്, രാജു തരകന്‍ (വൈസ് പ്രസിഡന്റുമാര്‍), ദീപക് കൈതക്കപ്പുഴ (ജനറല്‍ സെക്രട്ടറി), സാബു ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), വില്‍സണ്‍ തരകന്‍ (ട്രഷറര്‍), ഷാജി മണിയാട്ട്, മീനാ നിബു, തോമസ് രാജന്‍, രവി എടത്വ, സുജന്‍ കാക്കനാട്, ചെറിയാന്‍ അലക്‌സാണ്ടര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍ പ്രസ് ക്ലബിന്റെ ഇതുവരെയുള്ള വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും സന്തുഷ്ടി അറിയിക്കുകയും പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയുംചെയ്തു.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ദീപക് കൈതക്കപ്പുഴ നന്ദി രേഖപ്പെടുത്തി. രണ്ടു മാസത്തിലൊരിക്കല്‍ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തി മാധ്യമരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.