09.23 AM 28/10/2016
മൊസൂള്‍: ഐസ് ഭീകരര്‍ ഇറാക്കിന്റെ തെക്കന്‍ നഗരമായ മൊസൂളിലെ സള്‍ഫര്‍ പ്ലാന്റിനു തീയിട്ടു. മൊസൂള്‍ നഗരം തിരിച്ചു പിടിക്കാനെത്തിയ ഇറാക്കി സൈന്യത്തിനെ ചെറുക്കുന്നതിനു വേണ്ടിയാണ് ഐഎസ് പ്ലാന്റിനു തീയിട്ടത്. 4.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അഗ്നിക്കിരയായി. തീ നിയന്ത്രണ വിധേയമാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച മിഷറാക് പ്ലാന്റിനു ഭീകരര്‍ തീയിട്ടിരുന്നു. ഇതില്‍നിന്നുണ്ടായ വിഷപുക ശ്വസിച്ചു രണ്ടു പേര് മരിക്കുകയും നൂറുകണക്കിനു അളുകള്‍ ചികിത്സ നേടുക്കയും ചെയ്തിരുന്നു. മൊസൂള്‍ നഗരം തിരിച്ചു പിടിക്കാനായി കഴിഞ്ഞ പത്തു ദിവസമായി ഇറാക്ക് സൈനിക നീക്കം നടത്തി വരുകയാണ്.