ഇറാഖില്‍ സ്‌ഫോടനം; 38 മരണം

12:45PM 01/3/2016
download
ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 38പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖ് സൈന്യവും തീവ്രവാദികളും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന സ്ഥലമാണിത്. ബഗ്ദാദിലെ വടക്ക് കിഴക്ക് നഗരമായ മിഗ്ദാദിയയിലുണ്ടായ സ്‌ഫോടനത്തിലാണ് ഇത്രയും ആളുകള്‍ മരിച്ചത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ ഏറ്റെടുത്ത് ഐ.എസ് രംഗത്തത്തെി. മേഖലയിലെ പ്രബല ശിയാ വിഭാഗമായ ബെനി തമീമിനെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം നടത്തിയതതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഞായറാഴ്ച മറ്റൊരു നഗരമായ സദ്ര് നഗരത്തിലെ മാര്‍ക്കറ്റിലുണ്ടായ സഫോടത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് മറ്റൊരു ദുരന്തം ഉണ്ടായിരിക്കുന്നത്.