09:37 am 2/11/2016
– സജി കരിമ്പന്നൂര്‍
ഡേഡ് സിറ്റി, താമ്പാ: അമേരിക്കയുടെ സമൃദ്ധമായ രാഷ്ട്രീയ ഭൂപടത്തില്‍ മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ച് ജനപിന്തുണയും കരുത്തും തെളിയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ഇന്നു വൈകിട്ട് ഫ്ളോറിഡയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
താമ്പായുടെ സമീപമുള്ള പാസ്ക്കോ ഹെര്‍ണാണ്ടോ സ്റ്റേറ്റ് കോളജ് ഈസ്റ്റ് കാമ്പസ്- ഡേസ് സിറ്റിയിലാണ് ഹിലരിയുടെ ആദ്യ പ്രസംഗവും റാലിയും.
വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ തയാറായിക്കഴിഞ്ഞു.ഫ്ളോറിഡയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രവര്‍ത്തകരും, വാഹനവ്യൂഹങ്ങളും ഉച്ചയോടുകൂടി തന്നെ പ്രദേശത്തു തമ്പടിച്ചുകഴിഞ്ഞു. പോലീസ് പട്രോളിംഗും സുരക്ഷാ ക്രമീകരണങ്ങളും വിപുലമായി നടക്കുന്നുണ്ട്.
ചിന്തകളിലും കാഴ്ചപ്പാടിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭയായ ഈ ഉരുക്കുവനിത അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഫ്ളോറിഡ ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ പറഞ്ഞു.
ലോക മാര്‍ക്കറ്റ്, നികുതി ഇളവ്, കുടിയേറ്റ നിയമങ്ങള്‍, ജോലി സ്ഥിരത എന്നിവയ്ക്കൊക്കെയാകും ഹിലരി ക്ലിന്റണ് മുന്‍ഗണ കൊടുക്കുക. ക്ലിന്ണ് ഭരണകാലത്ത് അമേരിക്കന്‍ എക്കോണമി മാതൃകാപരമായിരുന്നു.
അര്‍ക്കന്‍സാസ് ഗവര്‍ണര്‍, അമേരിക്കയിലുള്ള എക്കാലത്തേയും പ്രിയപ്പെട്ട 100 അഭിഭാഷകരില്‍ ഒരാള്‍, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ, സെനറ്റര്‍, സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ നിലകളിലെല്ലാം തന്നെ തന്റെ പോരാട്ട വീര്യവും ഭരണ നൈപുണ്യവും തെളിയിച്ച ശക്തിയായ ഒരു വനിതയാണ് ഹിലരി എന്ന് പ്രവര്‍ത്തകര്‍ തുടര്‍ന്നു പറഞ്ഞു.
തുടര്‍ന്നുള്ള പ്രചാരണ പരിപാടികളുടെ ചാര്‍ട്ട് താഴെ കൊടുക്കുന്നു.
നവംബര്‍ 1: ഡേസ് സിറ്റി, ഫ്ളോറിഡ. തുടര്‍ന്ന് എര്‍ളി വോട്ട് റാലി. മുഖ്യ പ്രഭാഷക: ഹിലരി ക്ലിന്റണ്.
അതിനുശേഷം സാന്‍ഫോര്‍ഡ്- ഫ്ളോറിഡ. ഫോര്‍ട്ട് ലോഡര്‍ഡേല്‍- ഫ്ളോറിഡ, വിസ്കോണ്‍സില്‍ -ഒഹായോ. (പ്രഭാഷകന്‍: പ്രസിഡന്റ് ബരാക് ഒബാമ).
ഷാര്‍ലറ്റ്. (പ്രഭാഷകന്‍: വൈസ് പ്രസിഡന്റ് ജോ ബൈഡന്)
ന്യൂഹാംഷെയര്‍ (പ്രഭാഷകന്‍: ബാണി സാന്റേഴ്സണ്).
സെന്റ് പീറ്റേഴ്സ് ബര്‍ഗ് (പ്രഭാഷകന്‍: ബില്‍ക്ലിന്റണ്‍)
റോച്ചസ്റ്റര്‍ – ന്യൂയോര്‍ക്ക് (പ്രഭാഷകന്‍: ഗില്ലി ബ്രാന്റ്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ചരിത്ര നിയോഗത്തിനായി നമുക്കും കാതോര്‍ക്കാം.
റിപ്പോര്‍ട്ട് തയാറാക്കിയത്: സജി കരിമ്പന്നൂര്‍.