ഇസ്തംബൂളില്‍ സ്‌ഫോടനം; നാല് മരണം

06:07pm 19/3//2016
isk1425v

ഇസ്തംബൂള്‍: തുര്‍ക്കിയെ വിറപ്പിച്ച് വീണ്ടും ചാവേര്‍ സ്‌ഫോടനം. സംഭവത്തില്‍ നാല് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്തംബൂളിലെ പ്രധാന വ്യാപാര ടൂറിസ്റ്റ്‌മേഖലയായ ഇസ്തിക്ലാല്‍ നഗരത്തിലാണ് ചവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പൊലീസ് വാഹനങ്ങര്‍ സ്ഥിരമായി പാര്‍ക് ചെയ്യുന്ന സ്ഥലം. ഈ വര്‍ഷം തുര്‍ക്കിയില്‍ നടക്കുന്ന നാലാമത്തെ ചാവേര്‍ സ്‌ഫോടനമാണിത്. സംഭവ സ്ഥലം പൊലീസ് സീല്‍ ചെയ്യുകയും ഫോറന്‍സിക് വിഭാഗം പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസം തലസ്ഥാനത്ത് നടന്ന കാര്‍ബോംബ് സ്‌ഫോടത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന സമാന സംഭവത്തില്‍ 29 ആളുകളും കൊല്ലപ്പെട്ടിരുന്നു. കുര്‍ദിഷ് സായുധ ഗ്രൂപ്പ് രണ്ടു സംഭവങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ജനുവരിയില്‍ ഇസ്തംബൂളിന്റെ ഹൃദയ ഭാഗത്ത് നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ജര്‍മന്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. ഐ.എസ് ആണ് ഇതിന്റെ പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.