03:11 PM 02/11/2016
ന്യുയോർക്ക്: ഫേസ്ബുക്കിെൻറ ഫോേട്ടാ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ ഷോപ്പിങിനുള്ള സംവിധാനവും ഫേസ്ബുക്ക് കൂട്ടിചേർക്കുന്നു. ആദ്യ ഘട്ടത്തിൽ അമേരിക്കയിലാണ് സേവനം ലഭ്യമാകുക.
റീടെയിൽ വിൽപന്നക്കാർക്ക് 5 ഉൽപ്പന്നങ്ങൾ വരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളിലുടെ കാണിക്കാം, ഇതുമായി ബന്ധപ്പെട്ട ടാഗുകളിലുടെ ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു. ”ഷോപ്പ് നൗ’ എന്ന ഇൻസ്റ്റഗ്രാമിലെ ലിങ്കിൽ ക്ളിക്ക് ചെയ്താൽ ഷോപ്പിങ് വെബ്സൈറ്റിലേക്ക് പോകാൻ സാധിക്കും പിന്നീട് ഇൗ വെബ് സൈറ്റ് വഴി ഷോപ്പ് ചെയ്യാവുന്നതാണ്.
ഉപഭോക്താകെള ഇൻസ്റ്റഗ്രാമിൽ നിലനിർത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പുതിയ ഫീച്ചർ കൂട്ടിച്ചേർത്തതെന്നാണ് സുചന. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഇരുപതോളം റീടെയിൽ കമ്പനികളുമായി ഫേസ്ബുക്ക് കരാർ ഒപ്പിട്ടു കഴിഞ്ഞു.