ഈജിപ്‌ഷ്യന്‍ യാത്രാ വിമാനം കാണാതായി; ഭീകരാക്രമണമെന്ന്‌ സംശയം

03:01pm 20/5/2016
download (6)
കെയ്‌റോ: കഴിഞ്ഞ ദിവസം കാണാതായ ഈജിപ്‌ഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു. പാരീസില്‍ നിന്നും കെയ്‌റോയിലേക്ക്‌ 66 യാത്രക്കാരുമായി യാത്ര തിരിച്ച ഈജിപ്‌ത് എയര്‍ വിമാനം എയര്‍ബസ്‌ എ320 മെഡിറ്ററേനിയന്‍ കടലിന്‌ മുകളില്‍ കാണാതായി. 56 യാത്രക്കാരും 10 ജോലിക്കാരുതമായിരുന്നു കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. അന്വേഷണം തുടരുന്നുണ്ടെങ്കിലും വ്യക്‌തമായ വിവരം ലഭിച്ചിട്ടില്ല. ഭീകരാക്രമണ സാധ്യതതയും അധികൃര്‍ തള്ളികളയുന്നില്ല.
ഗ്രീക്ക്‌ അതിര്‍ത്തിയില്‍ നിന്നും കടക്കാന്‍ ഏഴ്‌ മൈല്‍ ബാക്കിയുള്ളപ്പോളാണ്‌ റാഡറില്‍ നിന്നും വിമാനം കാണാതാകുന്നത്‌. പാരീസില്‍ നിന്നും ബുധനാഴ്‌ച രാത്രി 11.09 ന്‌ പുറപ്പെട്ട വിമാനം പുലര്‍ച്ചെ 2.30 ന്‌ കെയ്‌റോയില്‍ എത്തേണ്ടതായിരുന്നു. കെയ്‌റോയ്‌ക്ക് 210 നോട്ടിക്കല്‍ മൈല്‍ അകലെയാണു വിമാനം കാണാതായത്‌. കാണതാകുന്നതിന്‌ മുന്‍പ്‌ വിമാനം മലക്കം മറിഞ്ഞതായീ ഗ്രീക്ക്‌ പ്രതിാേരാധ മന്ത്രി പാനോമസ്‌ പറഞ്ഞു. കാര്‍പത്തോസ്‌ ദ്വീപീന്‌ തെക്ക്‌ 130 നോട്ടിക്കല്‍ മൈല്‍ അകലെ ആകാശത്ത്‌ തീഗോളം കണ്ടിരുന്നതായി ഒരു കപ്പലിന്റെ ക്യാപ്‌റ്റന്‍ അറിയിച്ചിരുന്നു കുറിച്ചും കുടുതല്‍ അന്വേഷണം നടത്തുമെന്നും പാനോമസ്‌ അറിയിച്ചു.
തിരച്ചിലിനായി ഗ്രീക്ക്‌ സൈന്യത്തിന്റെ വിമാനവും കപ്പലും നിയോഗിച്ചിട്ടുണ്ട്‌്. ഗ്രീസ്‌ ആകാശ അതിര്‍ത്തിയിലെത്തുമ്പോഴാണ്‌ സ്‌ക്രീനില്‍ നിന്നും വിമാനം കാണതയതെന്ന്‌ ഗ്രീക്ക്‌ വ്യോമഗതാഗത സേന മേധാവി അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ കിയ ദ്വീപിനു മുകളില്‍ പറക്കുമ്പോള്‍ ഗ്രീക്ക്‌ വ്യോമഗതാഗത വിഭാഗവുമായി പൈലെറ്റ്‌ സംസാരിച്ചിരുന്നു. ഭീകരാക്രമണ സാധ്യതയും തള്ളാനാവില്ല എന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിവരം. 2003 മുതല്‍ സര്‍വ്വിസ്‌ നടത്തുന്ന വിമാനത്തിന്‌ സങ്കേതിക തകരാറിനുള്ള സാധ്യത കുറവാണെന്നാണ്‌ വിദഗ്‌തരുടെ വിലയിരുത്തല്‍. കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 30 ഈജിപ്‌ത്ക്കാരും 15 ഫ്രഞ്ചുകാരും മറ്റ്‌ രാജ്യങ്ങളില്‍ നിന്നായി 11 പേരുമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍.