01:11 PM 10/05/2016
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് തിരിച്ചടി. ഹരീഷ്ന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഫലം സുപ്രീംകോടതി നാളെ ഔദ്യോഗികമായി പുറത്തുവിടും. ഹരീഷ് റാവത്ത് സര്‍ക്കാറിന് അനുകൂലമായി 33 വോട്ട് ലഭിച്ചതായാണ്? വിവരം. ഒരു ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിനെ പിന്തുണച്ചു.
സു?പ്രീംകോടതി നിര്‍ദേ?ശത്തെ തുടര്‍ന്നാണ് വിശ്വാസ വോെട്ടടുപ്പ് നടന്നത് വിശ്വാസവോ?െട്ടടുപ്പ്? എന്ന ഒറ്റ അജണ്ടയുമായി 11 മണിക്കാണ്? സഭ ചേര്‍ന്നത്. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു. വിഡിയോയില്‍ പകര്‍ത്തിയ നടപടികള്‍ മുദ്രവെച്ച കവറില്‍ ബുധനാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്? കഴിഞ്ഞ ദിവസം സുപ്രീംകോടതി വിലക്കിയിരുന്നു. എഴുപതംഗ സഭയിലെ ഒമ്പത്? വിമതര്‍ക്ക്? അയോഗ്യത കല്പിച്ചതോടെ നിയമസഭയിലെ മൊത്തം അംഗബലം 61 ആയി. നോമിനേറ്റഡ് അംഗം അടക്കം 62 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഭൂരിപക്ഷത്തിന്? കോണ്‍ഗ്രസിന്? 32 വോട്ടാണ്? വേണ്ടിയിരുന്നത്?. 27 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് തങ്ങളുടെ 26 വോട്ടിന് പുറമെ ആറു പി.ഡി.എഫ്. (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്) എം.എല്‍.എമാരുടെയും ഒരു ബി.ജെ.പി എം.എല്‍.എയുടെയും വോട്ട് ലഭിച്ചു.
പി.ഡി.എഫില്‍ രണ്ടുപേര്‍ ബി.എസ്.പിക്കാരും മൂന്നുസ്വതന്ത്രരും ഒരാള്‍ ഉത്തരാഖണ്ഡ് ക്രാന്തിദള്‍ അംഗവുമാണ്. ബി.ജെ.പി എം.എല്‍.എ ഭീംലാല്‍ ആര്യയാണ്? ഹരീഷ് റാവത്തിനെ പിന്തുണച്ചത്. 28 അംഗങ്ങളുള്ള ബിജെപിക്ക്? തങ്ങളുടെ 27 വോട്ടിന് പുറമെ കോണ്‍ഗ്രസ്? എം.എല്‍.എ രേഖ ആര്യയുടെ വോട്ടും ലഭിച്ചു.
ഒമ്പതു വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാര്‍ച്ച്? 18 ന് ബി ജെപി യുമായി ചേര്‍ന്നതോടെയാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്?. മാര്‍ച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഗവര്‍ണര്‍ നല്കിയ നിര്‍ദേശം അട്ടിമറിച്ച് തലേദിവസം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.