ഉല്ലാസയാത്രക്ക് പോയ പതിമൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

download (1)
1/2/2016

റായ്ഗഡ്: വിനോദയാത്രയ്ക്ക് പോയ പതിമൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ബീച്ചില്‍ തീരത്തിറങ്ങിയ കുട്ടികള്‍ തിരയില്‍പ്പെടുകയായിരുന്നു. പത്ത് പെണ്‍കുട്ടികളും മുന്ന് ആണ്‍കുട്ടികളുംമാണ് അപകടത്തില്‍പ്പെട്ടത് .ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പരുക്കേറ്റ അഞ്ച് പേര്‍ ചികിത്സയിലുണ്ട്. പൂനെയിലെ അബിദാ ഇനാംദാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തില്‍ 115 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.