12:03pm 17/3/2016
ജോയിച്ചന്‍ പുതുക്കുളം
എഡിന്‍ബര്‍ഗ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ ഇടവക സ്ഥാപനത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.
ആഘോഷപരിപാടികളുടെ ആരംഭംകുറിച്ചുകൊണ്ട് നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. നിയുക്ത വികാരി ഫാ. വില്‍സന്‍ ആന്റണി, അഭിവന്ദ്യ പിതാവിന് സ്വാഗതം ആശംസിക്കുകയും, കത്തിച്ച തിരി നല്‍കി സ്വീകരിക്കുകയും ചെയ്തു. കൈക്കാര•ാരായ ബിജു ജോസഫും, ബിനു ജോര്‍ജും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി പിതാവിനെ സ്വാഗതം ചെയ്തു.
പുതുതായി നിയമിതനായ ഫാ. വില്‍സന്‍ ആന്റണി അച്ചനെ പിതാവ് പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ വികാരിയായിട്ടുള്ള നിയമനം അറിയിക്കുകയും ചെയ്തു. സെക്രട്ടറി തോമസ് വര്‍ഗീസ് വില്‍സന്‍ അച്ചനെ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു.
അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് നടത്തിയ ആമുഖ പ്രസംഗത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇടവക കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുകയും, തങ്ങളുടെ കുഞ്ഞുങ്ങളെ അടിയുറച്ച ദൈവവിശ്വാസത്തിലും നമ്മുടെ പാരമ്പര്യത്തിലും വളര്‍ത്തണമെന്ന് മാതാപിതാക്കളെ ഓര്‍മിപ്പിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദീകര്‍ സഹകാര്‍മികരായിരുന്നു.
ബിജു മലയാറ്റൂരിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.
പൊതുസമ്മേളനത്തില്‍ സി.സി.ഡി കോര്‍ഡിനേറ്റര്‍ ആന്റണി മാത്യു സ്വാഗതം ആശംസിച്ചു. ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച മുന്‍ വികാരി ഫാ. റാഫേയല്‍ അച്ചന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങളെ പ്രത്യേകം സ്മരിക്കുകയും, ഇടവകയുടെ നാമത്തില്‍ നന്ദിയും കടപ്പാടും രേഖപ്പെടത്തുകയും ചെയ്തു. അതുപോലെതന്നെ പുതുതായി നിയമിതനായ ബഹു. വില്‍സണ്‍ ആന്റണിയച്ചനെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് പിതാവ് ഇടവകയില്‍ നടപ്പാക്കുന്ന അഞ്ചിന പരിപാടികളുടെ ഉദ്ഘാടനവും, പല പരിപാടികളുടേയും ആരംഭംകുറിക്കുകയും ചെയ്തു.
സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ ആരംഭം കുറിച്ചുകൊണ്ട് താത്കാലിക പ്രസിഡന്റ് സിബി വര്‍ഗീസ് പിതാവില്‍ നിന്നും പ്രഥമ അംഗത്വം സ്വീകരിച്ചു.
ഇടവകയുടെ സ്മരണിക രൂപീകരണത്തിനു തുടക്കംകുറിച്ചുകൊണ്ട് ജെയിസണ്‍- ജോളി ദമ്പതികള്‍ മുനേനോട്ടുവന്നു.
അഭിവന്ദ്യ പിതാവ് രണ്ടു കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കൊണ്ട് ഡിവൈന്‍ മേഴ്‌സി ഗ്രന്ഥശാലയ്ക്ക് തുടക്കംകുറിച്ചു. കൊച്ചുകുട്ടികളെ ഉറച്ച ദൈവവിശ്വാസത്തിലേക്ക് നയിക്കുവാനായി, മാലാഖമാരുടെ സൈന്യ മാസിക ആദ്യമായി, ഇടവകയിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തുകൊണ്ട് ആരംഭം കുറിച്ചു.
മുന്‍ വികാരി ബഹു. റാഫേയല്‍ അച്ചന്‍ കഴിഞ്ഞ ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായിട്ടുള്ളവര്‍ക്ക് സമ്മാനങ്ങള്‍ തദവസരത്തില്‍ വിതരണം ചെയ്തു.
വികാരി ഫാ. വില്‍സണ്‍ ആന്റണി അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിനും, പങ്കെടുത്ത എല്ലാവര്‍ക്കും, ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമാപന പ്രസംഗം നടത്തി.
ആഘോഷപരിപാടികളില്‍ ഇടവകാംഗങ്ങള്‍ക്ക് പുറമെ അഭ്യുദയകാംക്ഷികളും, അന്യമതസ്ഥരുമായ നിരവധി പേരും പങ്കെടുത്തത് ഒരു നവ്യാനുഭവമായിരുന്നു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികല്‍ സമാപിച്ചു. പബ്ലിസിറ്റ് കണ്‍വീനര്‍ അനീറ്റ ചാക്കോ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.