10:00 am 27/10/2016
– സി.എസ് ചാക്കോ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടത്തപ്പെടുന്നു. ഈവര്‍ഷത്തെ കണ്‍വന്‍ഷനില്‍ മുഖ്യ പ്രാസംഗീകരായി റവ. ജയ്സണ്‍ തോമസ് (സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, യോങ്കേഴ്സ്), എബി ചെറിയാന് (റോക്ക്ലാന്റ്, ന്യൂയോര്‍ക്ക്) എന്നിവരാണ് വചനപ്രഘോഷണം നടത്തുന്നത്.
ഒക്ടോബര്‍ 28-നു വെള്ളി, 30 ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് നടക്കുന്ന യോഗങ്ങളില്‍ റവ. ജയ്സണ്‍ തോമസ് അച്ചനും, ഒക്ടോബര്‍ 30-നു ഞായറാഴ്ച റവ. സോണി ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന സമാപന യോഗത്തില്‍ എബി ചെറിയാനും വചനശുശ്രൂഷ നടത്തുന്നതായിരിക്കും.
മത-ജാതി-സഭാ ഭേദമെന്യേ എല്ലാവരേയും ഹാര്‍ദ്ദവമായി ഈ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സോണി ഫിലിപ്പ് (വികാരി) 914 525 3825, സി.എസ് ചാക്കോ (സെക്രട്ടറി) 914 473 3664. അഡ്രസ്: 406, King St, PortChester, Newyork 10573.