09:10 am 15/10/2016
– ജോയി കുറ്റിയാനി
മയാമി: ബീച്ചുകളുടെ പറുദീസ എന്നു വിശേഷിക്കപ്പെടുന്ന സൗത്ത് ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയില്‍ ഹോളിവുഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ 15 മുതല്‍ ദിവസം തോറും എമിരേറ്റ്സ് വിമാനം ദുബായ്ക്ക് നേരിട്ട് സര്‍വ്വീസ് തുടങ്ങുന്നു.
അമേരിക്കയില്‍ നിന്നുള്ള എമിരേറ്റ്സിന്റെ പതിനോന്നാമത്തെ വിമാന സര്‍വ്വീസിന് ഇവിടെ തുടക്കമായിരിക്കുമ്പോള് മയാമി മുതല്‍ ഫോര്ട്ട്മയേര്സ് നേപ്പിള്‍സ് വരെയുള്ള യാത്രക്കാര്‍ക്ക് ഇത് സൗകര്യമായിരിക്കും .
എല്ലാ ദിവസവും രാവിലെ മൂന്നുമണിക്ക് (ലോക്കല്‍ സമയം) ഇ. കെ 213 വിമാനം ദുബായില്‍ നിന്നും പുറപ്പെട്ട് പതിനാല് മണിക്കുര്‍ 20 മിനിറ്റ് സഞ്ചരിച്ച് രാവിലെ 10.20 ന് (ലോക്കല്‍ സമയം) ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ എത്തിച്ചേരും.
തിരിച്ച് ദിവസവും (ഇ. കെ.214) വൈകുന്നേരം 8.20 ന് (ലോക്കല്‍ സമയം) ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 7.40 ന് (ലോക്കല്‍ സമയം) ദുബായില്‍ എത്തിച്ചേരും.
ഇപ്പോള്‍ മയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തര്‍ എയര്‍വേഴ്സ് ദോഹക്ക് നേരിട്ട് സര്‍വ്വീസ് നടത്തിത്തുന്നു
എമിരേറ്റ്സിന്റെ ഈ പുതിയ സര്‍വ്വീസ് വഴി ഇന്ത്യയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമായി തീരുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.