എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചെന്ന് കുമ്മനം

4.02 PM 17-05-2016
Kummanam
നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫിലേയും യുഡിഎഫിലേയും ഒരു വിഭാഗം ഇതിനെ എതിര്‍ത്തെങ്കിലും അത് അവഗണിച്ചാണ് ക്രോസ് വോട്ടിംഗ് നടന്നതെന്നും കുമ്മനം ആരോപിച്ചു.
നേമത്ത് എല്‍ഡിഎഫും യുഡിഎഫും വോട്ട് മറിച്ചെന്നും എന്നാല്‍ 8,000 വോട്ടിന് മണ്ഡലത്തില്‍ നിന്ന് താന്‍ തെരഞ്ഞെടുക്കപ്പെടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ പറഞ്ഞു. നേമത്ത് യുഡിഎഫ് സുരേന്ദ്രന്‍പിള്ളയെ നിര്‍ത്തിയത് തന്നെ ക്രോസ് വോട്ടിംഗിന് വേണ്ടിയായിരുന്നുവെന്നും കോണ്‍ഗ്രസുകാരെ ബൂത്തില്‍ പോലും കണ്ടില്ലെന്നും രാജഗോപാല്‍ ആരോപിച്ചു.